'കാളിദാസ് ജയറാം വരെ മെസേജ് ചെയ്തു, ചെറിയ വ്യത്യാസത്തിലാണ് ഞാൻ ടോപ്പ് ത്രീയായത്'; ജുനൈസ് പറയുന്നു!
എല്ലാവരും അനുകൂലിക്കുന്നൊരു മത്സരാർത്ഥിയെ തുടക്കം മുതൽ അവസാനം വരെ എതിർക്കുക എന്നത് വളരെ ശ്രമകരമായൊരു ജോലിയാണ്. ഹൗസിന് പുറത്ത് നല്ലൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുത്ത മത്സരാർത്ഥിയെ എതിർത്ത് സംസാരിച്ചുവെന്നതിന്റെ പേരിലാണ് ബിഗ് ബോസ് മലയാളം സീസൺ ഫൈവ് മത്സരാർത്ഥിയായിരുന്ന ജുനൈസ് വി.പിക്ക് വിമർശനം കേൾക്കേണ്ടി വന്നത്.
പുറത്തിറങ്ങിയ ശേഷം ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങുന്ന മത്സരാർത്ഥിയും ജുനൈസ് തന്നെയാണ്. മൂന്നാം സ്ഥാനമാണ് സീസൺ ഫൈവിൽ ജുനൈസ് നേടിയത്. ഒന്നാം സ്ഥാനം അഖിൽ മാരാർക്കും രണ്ടാം സ്ഥാനം റെനീഷ റഹ്മാനുമാണ്.
സീസൺ ഫോറിനെ അപേക്ഷിച്ച് ടോക്സിസിറ്റി വളരെ കുറവുള്ളൊരു സീസണായാണ് ഈ സീസണിനെ പ്രേക്ഷകരും വിലയിരുത്തുന്നത്. ഇപ്പോഴിതാ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ജുനൈസ് തന്റെ പ്രകടനത്തെ വിലയിരുത്തി ലഭിച്ച പ്രതികരണങ്ങളും ഹൗസിലെ അനുഭവങ്ങളും മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.
സെലിബ്രിറ്റികളിൽ പലരും തനിക്ക് ടോപ്പ് ടു പൊസിഷൻ പ്രതീക്ഷിച്ചിരുന്നതായും ജുനൈസ് പറഞ്ഞു.

ബിഗ് ബോസ് ഷോ ഒരിക്കലും സ്ക്രിപ്റ്റഡല്ലെന്നും അത്തരത്തിൽ സ്ക്രിപ്റ്റോടെ പങ്കെടുക്കാൻ സാധിക്കുന്ന പരിപാടിയല്ല ബിഗ് ബോസെന്നും ജുനൈസ് പറഞ്ഞു. ഹൗസിൽ ചലഞ്ചറായി വന്ന് പുറത്തിറങ്ങിയ ശേഷം ഷോ സ്ക്രിപ്റ്റഡാണെന്ന് റോബിൻ പറഞ്ഞത് താൻ അറിഞ്ഞിരുന്നുവെന്നും അതെല്ലാം പച്ചക്കള്ളമാണെന്നും ജുനൈസ് പറയുന്നു.
ജുനൈസും അഖിൽ മാരാരും തമ്മിൽ ഉന്തും തള്ളുമുണ്ടായപ്പോൾ അഖിലിന് എതിരെ നിന്ന് റോബിൻ ജുനൈസിനെ പിന്തുണക്കുകയും പിന്നീട് അത് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. അഖിൽ ജുനൈസിനോട് കാണിച്ചതും ഫിസിക്കൽ അസാൾട്ട് തന്നെയാണെന്നും തന്നെ പുറത്താക്കിയത് പോലെ അഖിലിനെ പുറത്താക്കണമെന്നുമാണ് റോബിൻ അന്ന് ആവശ്യപ്പെട്ടത്.

റെനീഷ രണ്ടാം സ്ഥാനത്തിന് അർഹയാണെന്നും അങ്ങനെ അല്ലെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ജുനൈസ് പറഞ്ഞു. റെനീഷ രണ്ടാം സ്ഥാനത്തിന് അർഹയാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് നാദിറ പറഞ്ഞിരുന്നു. 'റെനീഷ ഡിസർവിങ് തന്നെയാണ്. അങ്ങനെ അല്ലെങ്കിൽ ജനങ്ങൾ വോട്ട് ചെയ്യില്ല. എനിക്ക് നടൻ കാളിദാസ് ജയറാം മെസേജ് അയച്ചിരുന്നു.'
ടോപ്പ് ടു എക്സ്പെക്ട് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ നന്നായി ഗെയിം കളിച്ചതായും പറഞ്ഞിരുന്നു. പേളി മാണിയുടെ ഭർത്താവ് ശ്രീനിഷും മെസേജ് അയച്ചിരുന്നു. ഞാൻ ചെറിയ വ്യത്യാസത്തിലാണ് ടോപ്പ് ത്രീയായി മാറിയത്. അത് അറിഞ്ഞപ്പോൾ സമാധാനമായി.'
'ഞാൻ പിആർ ചെയ്തിട്ടില്ല. എന്റേത് നല്ല റീച്ചുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടായിരുന്നു. പക്ഷെ അത് ഷോയ്ക്ക് പോകുമ്പോൾ ഒന്നിനും വേണ്ടി ഉപയോഗിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നത് കൊണ്ടാണ് എല്ലാം ലോഗ് ഔട്ട് ചെയ്തിട്ട് പോയത്. ഹൗസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ കൊച്ചിയിലെത്തുന്ന സമയം സ്റ്റോറിയാക്കാൻ കൂട്ടുകാർ ആവശ്യപ്പെട്ടിട്ട് പോലും എനിക്ക് അത് ചെയ്യാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും', ജുനൈസ് പറയുന്നു.
'റിനോഷുമായി മാത്രമാണ് എനിക്ക് ഹൗസിൽ പ്രശ്നങ്ങളില്ലാത്തത്. പിന്നെ ഹൗസിൽ നിന്നും ഇറങ്ങും മുമ്പ് അഖിൽ ബ്രോയെ കെട്ടിപിടിച്ച് സോറി പറഞ്ഞിട്ടാണ് ഞാൻ വന്നത്. എല്ലാം അവിടെ വെച്ച് തന്നെ അവസാനിപ്പിച്ചു. എനിക്ക് ആരോടും പകയും വിദ്വേഷവുമില്ലെന്നും', ജുനൈസ് വ്യക്തമാക്കി. സിനിമാ നടി തെസ്നി ഖാൻ അടക്കം ജുനൈസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
തനിക്ക് വർഷങ്ങളായി തെസ്നി ഖാനെ പരിചയമുണ്ടെന്നും അങ്ങനെയുള്ള ബന്ധമാണെന്നും ജുനൈസ് പറയുന്നു. അവസാന മണിക്കൂറിൽ ജുനൈസ്-അഖിൽ മാരാർ യുദ്ധം ബിബി പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. പക്ഷെ റെനീഷ രണ്ടാം സ്ഥാനത്തേക്ക് വന്നതോടെ മോഹൻലാലിന്റെ ഇടവും വലവും ജുനൈസിനെയും അഖിലിനെയും കാണാൻ സാധിക്കണമെന്ന പ്രേക്ഷകരുടെ ആഗ്രഹം നടക്കാതെ പോയി.


Click it and Unblock the Notifications