'അഖിൽ മാരാർ അട്ടർ ഫേക്കായ മത്സരാർത്ഥി, കാര്യങ്ങൾ വളച്ചൊടിക്കാൻ മിടുക്കി നാദിറ, സെറീന ഭയങ്കരമായി മാറി'; ജുനൈസ്
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് പതിമൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. ഹൗസിൽ അവശേഷിക്കുന്നത് ഒമ്പത് മത്സരാർത്ഥികളാണ്. ഇവരിൽ ആര് കപ്പ് ഉയർത്തുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. ടിക്കറ്റ് ടു ഫിനാലെ കളിച്ച് നേടിയതിനാൽ പതിമൂന്നാം ആഴ്ച താണ്ടി ഫിനാലെ വീക്കിലേക്ക് നാദിറ മെഹ്റിൻ പ്രവേശിച്ച് കഴിഞ്ഞു.
ടിക്കറ്റ് ടു ഫിനാലെയിൽ കാഴ്ചവെച്ച പ്രകടനം വരും ദിവസങ്ങളിലും പുറത്തെടുത്താൽ നാദിറയ്ക്ക് ടോപ്പ് ഫൈവിൽ ഇടം നേടാൻ സാധിക്കും. ഞായറാഴ്ച സംപ്രേഷണം ചെയ്ത എപ്പിസോഡിൽ നാദിറ പുറത്തായി എന്നാണ് എവിക്ഷൻ പ്രാങ്ക് കണ്ടപ്പോൾ ഭൂരിഭാഗം പ്രേക്ഷകരും കരുതിയത്.
പ്രധാന വാതിൽക്കൽ വെൽക്കം ടു ഫിനാലെ വീക്ക് നാദിറ എന്ന് എഴുതിയത് കണ്ടപ്പോൾ താരത്തിന്റെ സഹമത്സരാർത്ഥികൾക്കൊപ്പം പ്രേക്ഷകരും സന്തോഷിച്ചു. ബിഗ് ബോസ് മലയാളത്തിന്റെ ഇതുവരെയുള്ള സീസണുകളിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെന്റർ മത്സരാർത്ഥി ഫിനാലെ വീക്ക് വരെ മത്സരിച്ച് എത്തുന്നത്. ഇതിന് മുമ്പുള്ള സീസണുകളിൽ പങ്കെടുത്തിട്ടുള്ള ട്രാൻസ്ജെന്റർ വിഭാഗത്തിലെ മത്സരാർത്ഥികൾക്ക് അത് സാധ്യമായിരുന്നില്ല.

നാദിറ മെഹ്റിൻ സേഫായിയെന്ന് ബിഗ് ബോസ് അറിയിച്ചപ്പോൾ ശോഭയാണ് ഏറ്റവും കൂടുതൽ സന്തോഷിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ടിക്കറ്റ് ടു ഫിനാലെ ജയിച്ചാലും എവിക്ഷൻ താണ്ടിയാൽ മാത്രമെ അത് കയ്യിൽ കിട്ടൂവെന്ന് നാദിറയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പുറത്താകുമോയെന്ന ആശങ്കയോടെയാണ് നാദിറ എവിക്ഷൻ എപ്പിസോഡിൽ മുഴുവൻ ഇരുന്നത്.
അപ്പോഴെല്ലാം സമാധാനിപ്പിച്ചത് അഖിൽ മാരാരായിരുന്നു. ഹൗസിലെ പുതിയ ക്യാപ്റ്റനും നാദിറയാണ്. ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ നൂറ് ശതമാനവും നൽകി ടോപ്പ് ഫൈവിൽ ഇടം നേടാനാണ് നാദിറയുടെ തീരുമാനം.
അതേസമയം കഴിഞ്ഞ ദിവസം നാദിറയും ജുനൈസും സംസാരിക്കവെ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഹൗസിൽ അവശേഷിക്കുന്ന മത്സരാർത്ഥികളെ കുറിച്ചുള്ള വിലയിരുത്തലുകളാണ് ഇരുവരും പരസ്പരം പങ്കുവെച്ചത്. ചർച്ചയിൽ അനിയൻ മിഥുനും പങ്കാളിയായിരുന്നു. ആദ്യം സംസാരിച്ചത് ജുനൈസായിരുന്നു.
'ഹൗസിലെ അട്ടർ ഫേക്ക് മത്സരാർത്ഥി അഖിൽ മാരാരാണ്. ഷിജുച്ചേട്ടന് നല്ല ക്വാളിറ്റിയുണ്ടായിരുന്നു. ഗെയിം പ്ലാനുണ്ടായിരുന്നു. ഇതുവരെ എല്ലാം സക്സസാണ്. പിന്നെ നാദിറ മെഹ്റിൻ.... മാരാർ കഴിഞ്ഞാൽ ഹൗസിൽ ഏറ്റവും കൂടുതൽ വളച്ചൊടിക്കാൻ കഴിവുള്ള വ്യക്തിയാണ്. ഒരു കാര്യത്തെ മൊത്തമായി ട്വിസ്റ്റ് ചെയ്താണ് അവതരിപ്പിക്കുന്നത്. സെറീനയെ കുറിച്ച് ഞാൻ മനസിലാക്കിയ പല കാര്യങ്ങളും ഇപ്പോൾ എന്നെ കൺഫ്യൂസ് ചെയ്യിപ്പിക്കുന്നുണ്ട്.'

'വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കൊണ്ട് സെറീന എന്നെ ഭയങ്കരമായി അത്ഭുതപ്പെടുത്തി. ഇങ്ങനെ ഒരാൾക്ക് മാറാൻ കഴിയുമോയെന്ന് ഓർത്ത് സെറീനയെ കാണുമ്പോൾ അത്ഭുതപ്പെടുന്നു. റെനീഷ ഒറിജിനലല്ല. ക്യാരക്ടർ ഇതുവരെ പിടികിട്ടിയിട്ടില്ലെന്നും', ജുനൈസ് ഓരോരുത്തരെ കുറിച്ച് സംസാരിച്ച് പറഞ്ഞു. ശേഷം നാദിറയാണ് സംസാരിച്ചത്. ശോഭ വിശ്വനാഥിനെ കുറിച്ച് മനസിലാക്കിയ കാര്യങ്ങളാണ് ആദ്യം നാദിറ പങ്കുവെച്ചത്.
'ശോഭയുടെ ചില കാര്യങ്ങൾ പെട്ടെന്ന് നമുക്ക് ആർക്കും ഉൾക്കൊള്ളാൻ കഴിയില്ല. ശോഭ കുറച്ച് സെൽഫിഷാണ്. ജുനൈസിന് അക്സപ്റ്റൻസ് വളരെ കുറവാണ്. ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തി എന്താണ് ഉദ്ദേശിച്ചതെന്ന് കേൾക്കാനുള്ള മനസില്ലെന്നാണ്', നാദിറ സഹമത്സരാർത്ഥികളെ കുറിച്ച് വിലയിരുത്തി പറഞ്ഞത്.
ഇനിയുള്ള ദിവസങ്ങളിൽ മിഡ് വീക്ക് എവിക്ഷൻ പോലുള്ളവയും ഹൗസിൽ നടന്നേക്കും. അതേസമയം അസുഖം മൂലം ആശുപത്രിയിലേക്ക് മാറ്റിയ റിനോഷ് ഹൗസിൽ തിരികെ എത്തിയിട്ടില്ല. ഇപ്പോൾ ഹൗസിലുള്ള മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ ജനപിന്തുണ അഖിൽ മാരാർക്കാണ്. അഖിൽ കപ്പ് ഉയർത്താനുള്ള സാധ്യതയും കൂടുതലാണ്.


Click it and Unblock the Notifications