'ജുനൈസും തുണിപൊക്കി കാണിച്ചു....?'; അഖിൽ ചോദ്യം ചെയ്തപ്പോൾ ജുനൈസിനെ ന്യായീകരിച്ച് സെറീനയും ശോഭയും!
ഈ സീസണിൽ ഹൗസിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടൊരു വിഷയമായിരുന്നു അഖിൽ മാരാർ, സഹമത്സരാർത്ഥി സെറീന ആൻ ജോൺസണിനെ മുണ്ടുപൊക്കി കാണിച്ചുവെന്നത്.
ബിഗ് ബോസിൽ പോകുന്നതിനെക്കാൾ നല്ലത് ലുലു മാളിൽ പോയി മുണ്ടുപൊക്കി കാണിച്ച് ആളുകളെ കൂട്ടുന്നതാണെന്ന് അഖിൽ മാരാർ ഒരു അഭിമുഖത്തിൽ മുമ്പ് പറഞ്ഞിരുന്നു. ഈ വിഷയം റിയാസും പൊളി ഫിറോസും ഹൗസിലേക്ക് ചലഞ്ചേഴ്സായി വന്നപ്പോൾ ചർച്ചക്കായി എടുത്തിട്ടു. സെറീന അടക്കം എല്ലാവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
അതിനിടെയാണ് അഖിൽ മാരാർ മുണ്ടുപൊക്കി കാണിച്ചത്. സെറീനയും നാദിറയും മുമ്പിൽ ഇരിക്കുമ്പോൾ അഖിൽ മാരാർ മനപൂർവം മുണ്ടുപൊക്കി കാണിക്കുകയായിരുന്നുവെന്ന് ജുനൈസും റിയാസും കൂടി പറഞ്ഞതോടെ പ്രശ്നം വഷളായി.
കോടതി ടാസ്ക്കിനിടെ ഷിജു ഒഴികെ മറ്റുള്ള മത്സരാർത്ഥികളെല്ലാം അഖിലിന് എതിരെ സാക്ഷി പറഞ്ഞ് മാപ്പ് പറയിക്കുകയും ചെയ്തിരുന്നു. ജുനൈസ്, സെറീന, ശോഭ, നാദിറ എന്നിവരാണ് അഖിലിന്റേത് തരംതാണ പ്രവൃത്തിയായിരുന്നുവെന്ന് പറഞ്ഞ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.

ജുനൈസ് ഇപ്പോഴും അവസരം കിട്ടുമ്പോൾ അഖിലിനെ പരിഹസിക്കുന്നത് മുണ്ടുപൊക്കി കാണിച്ച വിഷയം എടുത്തിട്ടാണ്. ഇപ്പോഴിതാ വീക്ക്ലി ടാസ്ക്കിനിടെ ജുനൈസും സഭ്യമല്ലാതെ പെരുമാറിയിരിക്കുകയാണ്. ജുനൈസ് തുണിപൊക്കി കാണിച്ചുവെന്ന് സഹമത്സരാർത്ഥികളോട് നാദിറ പറയുന്ന പുതിയ പ്രമൊ വൈറലാണ്.
ടിക്കറ്റ് ടു ഫിനാലെയുടെ ഭാഗമായുള്ള ആദ്യ ടാസ്ക്ക് ഹൗസിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പ്രവോക്കിങിന്റെ ഭാഗമായി മത്സരത്തിൽ നിന്നും പുറത്താകാത്തവർ ഒപ്പം മത്സരിക്കുന്നവരെ പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹൗസിലെ സ്വിമ്മിങ് പൂളിൽ ഇറങ്ങിയിരുന്നു.
പൂളിൽ നിന്നും തിരികെ കയറി വന്നപ്പോഴാണ് ജുനൈസ് തുണിപൊക്കി കാണിച്ചുവെന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നം നടന്നത്. സെറീനയോടാണ് ജുനൈസ് സഭ്യമല്ലാതെ പെരുമാറിയതെന്നും പ്രമൊയ്ക്ക് വന്ന പ്രേക്ഷകരുടെ കമന്റുകളിൽ നിന്നും വ്യക്തമാണ്.
എന്നാൽ ഇത്തരം ഒരു വിഷയം നടന്നിട്ടും സെറീന, നാദിറ, ശോഭ തുടങ്ങിയവർ പ്രശ്നങ്ങൾ സൃഷ്ടിച്ചില്ല. മാത്രമല്ല അഖിൽ ജുനൈസിനെ ചോദ്യം ചെയ്തപ്പോൾ ശോഭ, നാദിറ, സെറീന തുടങ്ങിയവർ ജുനൈസിനെ സംരക്ഷിച്ചുകൊണ്ടാണ് സംസാരിച്ചത്. അഖിലിന്റെയും ജുനൈസിന്റെയും സിറ്റുവേഷൻസ് ഡിഫ്രന്റായിരുന്നുവെന്നാണ് സെറീന ന്യായീകരിച്ച് പറഞ്ഞത്.

താൻ ചെയ്യുമ്പോൾ തെറ്റും ജുനൈസ് ചെയ്യുമ്പോൾ തെറ്റല്ലാതെ ആവുകയും ചെയ്യുന്നത് എങ്ങനെയാണെന്നും അഖിൽ സെറീനയോടും ശോഭയോടും നാദിറയോടും ചോദിക്കുന്നതും പുതിയ പ്രമൊയിൽ കാണാം. തന്റെ അന്നത്തെ അവസ്ഥ ഏറ്റവും കൂടുതൽ ആഘോഷിച്ചത് ജുനൈസാണെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ താൻ പ്രതികരിക്കുമെന്നും അഖിൽ പ്രമൊയിൽ പറയുന്നുണ്ട്.
ജുനൈസ് മാന്യനായിരുന്നെങ്കിൽ അത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും അഖിൽ പറയുന്നു. പ്രശ്നം വലിയ തർക്കത്തിലേക്ക് എത്തിയതോടെ ജുനൈസ് മാപ്പ് പറഞ്ഞതായും ഷോയുടെ ലൈവ് സ്ട്രീമിങ് കണ്ടവർ കമന്റ് ചെയ്തു.
ജുനൈസ് വിഷയത്തിലെ സെറീന, ശോഭ, നാദിറ എന്നിവരുടെ ഇരട്ടത്താപ്പിനെയും പ്രേക്ഷകർ പരിഹസിക്കുന്നുണ്ട്. അഖിൽ മാരാരെ ആവശ്യമില്ലാതെ പരിഹസിച്ചതുകൊണ്ടാണ് കർമഫലം ജുനൈസിന് ഇപ്പോൾ അനുഭവിക്കേണ്ടി വന്നതെന്നും ആരാധകർ കുറിച്ചു. സെറീനയും ജുനൈസും ശോഭയും നാദിറയുമെല്ലാം സുഹൃത്തുക്കളാണ്. അതുകൊണ്ട് കൂടിയാകാം ജുനൈസിന് വേണ്ടി സംസാരിച്ചതെന്നും പ്രേക്ഷകർ കുറിക്കുന്നു.
ഈ ആഴ്ചയിലെ ടിക്കറ്റ് ടു ഫിനാലെ പൂർത്തിയാകുമ്പോൾ ഒന്നാം സ്ഥാനം നേടുക എന്നതാണ് ഹൗസിൽ അവശേഷിക്കുന്ന പത്ത് മത്സരാർത്ഥികളുടെയും ലക്ഷ്യം. ജുനൈസ്, നാദിറ, സെറീന, അഖിൽ, റെനീഷ, ഷിജു, വിഷ്ണു തുടങ്ങിയവരാണ് ഈ ആഴ്ചയിലെ നോമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടവർ. ഒന്നോ അതിൽ അധികമോ ആളുകൾ ഈ ആഴ്ച പുറത്തുപോയേക്കാം.


Click it and Unblock the Notifications