'അഖിലിനെ വെള്ള പൂശിയില്ല, സാഗർ ലാലേട്ടനോട് ഡിസ്റസ്പെക്ട് കാണിച്ചു, ലവ് ട്രാക്ക് വിശ്വസിക്കില്ല'; കുട്ടി അഖിൽ!
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഒമ്പതാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ വാരത്തിലെ നോമിനേഷന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമായിരുന്നു കണ്‍ഫെഷന്‍ റൂമിലേക്ക് ഗ്രൂപ്പുകളായി വിളിച്ച് ഓരോ ഗ്രൂപ്പില്‍ നിന്നും ഒരാളെ വീതം തെരഞ്ഞെടുക്കാന്‍ മത്സരാര്‍ഥികളോട് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു.
ഇതനുസരിച്ച് ഏറ്റവും കരുത്തരായ മത്സരാര്‍ഥികളാണ് നോമിനേഷനില്‍ ഇക്കുറി എത്തിയിരിക്കുന്നത്. അഖില്‍, റിനോഷ്, വിഷ്ണു, ജുനൈസ്, ശോഭ, സാഗര്‍ എന്നിങ്ങനെ ആറ് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഇവരിൽ നിന്ന് ഒന്നോ രണ്ടോപേർ ഈ ആഴ്ച പുറത്താക്കപ്പെടും. ഇപ്പോൾ ഹൗസിൽ ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർഥികളെല്ലാം ടോപ്പ് ഫൈവിൽ എത്താൻ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.
സീസൺ ഫോറിൽ താരമായി തിളങ്ങിയ മത്സരാർഥികളിൽ ഒരാളായിരുന്നു കുട്ടി അഖിൽ. യഥാർഥത്തിൽ ടോപ്പ് സിക്സിൽ ഒരു സ്ഥാനം കുട്ടി അഖിലിന് അവകാശപ്പെട്ടതായിരുന്നു. പക്ഷെ സൂരജിന്റെ സേഫ് ഗെയിം കാരണം അഖിൽ ഫിനാലെയിലേക്ക് എത്താതെ പുറത്തായി.

ബിഗ് ബോസിൽ സൂരജ്, സുചിത്ര എന്നിവരോടായിരുന്നു അഖിലിന്റെ കൂട്ട്. ഷോയിൽ നിന്ന് പുറത്തുവന്നപ്പോഴും അഖിലിനോടുള്ള ഇഷ്ടം പ്രേക്ഷകർക്ക് കൂടിയതേയുള്ളൂ. ഇപ്പോൾ ഒരു പ്രമുഖ ചാനലിന് വേണ്ടി ബിഗ് ബോസ് സീസൺ ഫൈവ് റിവ്യു ചെയ്യുന്നുണ്ട് അഖിൽ. ഇപ്പോഴിതാ ഇന്ത്യൻ സിനിമാ ഗാലറിയെന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ് സീസൺ ഫൈവിലെ മത്സരാർഥികളെ കുറിച്ച് അഖിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
താൻ പ്രവചിച്ച പല കാര്യങ്ങളും സീസൺ ഫൈവിൽ നടന്ന് കാണുന്നുണ്ടെന്നാണ് അഖിൽ പറയുന്നത്. ഞാൻ പ്രഡിക്ട് ചെയ്ത കാര്യങ്ങൾ സംഭവിക്കുന്നുണ്ട് സീസൺ ഫൈവിൽ. സീസൺ ഫൈവ് തുടങ്ങിയപ്പോൾ തന്നെ എല്ലാവരും ഗംഭീര കണ്ടസ്റ്റന്റ്സാണ് എന്നാണ് ഞാൻ പറഞ്ഞത്.

കാരണം രണ്ടാം ദിവസം തന്നെ വൈബർ ഗുഡ് ദേവു കാരണം അടിയായിരുന്നല്ലോ. പിന്നെ മത്സരാർഥികളെല്ലാം ഇതുവരെയുള്ള എല്ലാ സീസണുകളും കണ്ടിട്ട് വന്നവരാണ്. അതുകൊണ്ട് തന്നെ അവർക്ക് കുറച്ചെങ്കിലും ഷോയെ കുറിച്ച് ബോധ്യം ഉണ്ടാകും.
തനിക്ക് ബിഗ് ബോസ് ഷോയോട് പുച്ഛമാണെന്ന് അഖിൽ മാരാർ പറഞ്ഞുവെങ്കിൽ കൂടിയും അദ്ദേഹവും എവിടെയൊക്കയോ നിന്നായി ഷോയുടെ ചില ക്ലിപ്സ് കണ്ടിട്ടുണ്ട്. അദ്ദേഹം തന്നെ അത് പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നെ മത്സരാർഥികൾ ലാലേട്ടനോട് റെസ്പെക്ടില്ലാതെ പെരുമാറുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഞങ്ങളുടെ സീസണിലൊന്നും ഒരിക്കലും ലാലേട്ടനെ ഡിസ്റസ്പെക്ട് ചെയ്തിട്ടില്ല. അന്ന് അഖിൽ-സാഗർ വിഷയത്തിൽ സംഭവം മുഴുവൻ വേറെ വഴിക്ക് തിരിച്ച് വിട്ടത് ലാലേട്ടന്റെ മുമ്പിൽ സാഗർ കാണിച്ച തെറ്റായ ആറ്റിറ്റ്യൂഡാണ്. അത് അഖിൽ മാരാരെ വെള്ള പൂശാൻ ഞാൻ പറയുന്നതല്ല. അപ്പോൾ അവിടെ നിന്ന് അഖിലിനെ കൊണ്ട് സോറി പറയിപ്പിക്കാൻ ശ്രമിക്കേണ്ടായിരുന്നു.
അഖിലിന്റെ കൈയ്യിൽ നിന്നും ക്യാപ്റ്റൻ ബാന്റ് വാങ്ങിയ ശേഷം ലാലേട്ടൻ പോയ ശേഷം ക്യാപ്റ്റന്റെ പവറോടെ അഖിൽ അടക്കമുള്ളവരോട് സാഗർ സംസാരിച്ചാൽ മതിയായിരുന്നു. അകിൽ ചെയ്തത് തെറ്റ് തന്നെയാണ് അതിനെ ഞാൻ ന്യായീകരിക്കില്ല. പക്ഷെ ലാലേട്ടന്റെ മുമ്പിൽ അദ്ദേഹത്തെ ഡിസ്റസ്പെക്ട് ചെയ്ത് സാഗർ സംഭവം വഴിതിരിച്ച് വിട്ട് ആറ്റിറ്റ്യൂഡ് കാണിച്ചത് തെറ്റ് തന്നെയാണ്.
കുട്ടി അഖിൽ പറഞ്ഞു. ഇനി ബിഗ് ബോസിൽ ലവ് ട്രാക്ക് വന്നാൽ പ്രേക്ഷകർ വിശ്വസിക്കില്ലെന്നും കുട്ടി അഖിൽ പറഞ്ഞു. സാഗർ-സെറീന ലവ് ട്രാക്ക് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും കുട്ടി അഖിൽ വ്യക്തമാക്കി.


Click it and Unblock the Notifications