'മാസത്തിൽ മൂന്ന് തവണ പിരീയഡ്സ് വന്നു, നെ​ഗറ്റീവ് കമന്റ്സ് കണ്ടിരുന്നു, ഞാൻ കേസുമായി നടന്നിട്ടുണ്ട്'; ലെച്ചു!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് അമ്പത് ദിവസത്തോട് അടുക്കാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഹൗസിൽ നിന്നും ഓരോരുത്തരായി കൊഴിഞ്ഞ് പോയികൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നത് പതിനാല് പേരാണ്. ഏറ്റവും അവസാനം ഹൗസിൽ നിന്നും പുറത്തായത് ഒമർ ലുലുവായിരുന്നു. എവിക്ഷൻ പ്രക്രിയയിലൂടെ അല്ലാതെ ചിലർ അസുഖം കാരണം ഹൗസിൽ നിന്നും മത്സരത്തിൽ നിന്നും പിന്മാറി പുറത്തേക്ക് പോയിരുന്നു.

അക്കൂട്ടത്തിൽ ഒരാളാണ് നടിയും മോഡലും ഡാൻസറുമെല്ലാമായ ഐശ്വര്യ സുരേഷ് എന്ന ലെച്ചു. ഛർദ്ദിച്ച് അവശയായി ബി​ഗ് ബോസ് ഹൗസിലിരുന്ന് കരയുന്ന ലെച്ചുവിന്റെ വീഡിയോ വൈറലായിരുന്നു.

ലെച്ചുവിനെ മത്സരത്തിൽ നിർത്താനായി അത്യാവശ്യ ചികിത്സകളെല്ലാം ബി​ഗ് ബോസ് ടീം നൽകിയെങ്കിലും അവസ്ഥ കൂടുതൽ വഷളയാതോടെ വീട്ടിൽ പോയി ഭക്ഷണവും ചികിത്സയും നടത്തി വിശ്രമിക്കാൻ ലെച്ചുവിനെ പറഞ്ഞ് അയക്കുകയായിരുന്നു ലെച്ചു.

Lachu

ഇപ്പോഴിത ഹൗസിൽ നിന്നും പുറത്തിറങ്ങി കേരളം സന്ദർശിക്കാനെത്തിയ ലെച്ചു ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. ആറ് വർഷത്തോളം നേരിട്ട ശാരീരിക പീഡനത്തിന്റെ വ്യാപ്തിയെ കുറിച്ചും നീതിക്കായി നിയമത്തിന് പുറകെ നടന്നിട്ടും അത് ലഭിക്കാത്തതിനെ കുറിച്ചും ലെച്ചു സംസാരിച്ചു.

തന്റെ ആരോ​ഗ്യം ബേധമായിയെന്നും ബി​ഗ് ബോസ് ഹൗസും തന്റെ സഹമത്സരാർഥികളേയും മിസ് ചെയ്യുന്നുണ്ടെന്നും ലെച്ചു പറഞ്ഞു. 'ഹെൽത്ത് ഓക്കെയാണ്. രോ​ഗം ബേധമായി. ഒരു മാസത്തിൽ തന്നെ മൂന്ന് തവണ പിരീയഡ്സ് വന്ന് നീരു വന്നു. എപ്പോഴും പരിപ്പും ചോറും കഴിച്ച് അസിഡിറ്റി വന്ന് ഛ​ർദ്ദിയായി. ഐവി ട്രിപ്പ് തന്നിട്ടും ഛർദ്ദി നിന്നില്ല.'

Lachu

'ബി​ഗ് ബോസ് ടീമിനും ഭയമായി. ഹെൽത്ത് മോശമാണെങ്കിലും ടാസ്ക്ക് വരുമ്പോൾ നൂറ് ശതമാനം കൊടുത്ത് കളിച്ചിരുന്നു' എന്തുകൊണ്ടാണ് ഹൗസിൽ നിന്നും പുറത്തായതെന്നും അസുഖം എന്തായിരുന്നുവെന്നും വിവരിച്ച് ലെച്ചു പറഞ്ഞതിങ്ങനെയാണ്. 'വീട്ടിലെത്തിയ ശേഷം എല്ലാവരേയും ലൈവിൽ‌ കണ്ടപ്പോൾ വല്ലാതെ മിസിങ് തോന്നിയിരുന്നു. ഇത്രയും വലിയ പ്ലാറ്റ്ഫോമിൽ എത്തിപ്പെടാൻ പറ്റിയതിൽ വലിയ സന്തോഷം തോന്നി.'

വീഡിയോയുടെ പൂർണ രൂപം ചുവടെ

'ഷിജു, റിനോഷ് പോലുള്ളവരെ മിസ് ചെയ്യുന്നുണ്ട്. ഹനാനുമായി ഇപ്പോൾ പ്രശ്നമില്ല. അതൊക്കെ ഞങ്ങൾ മറന്നു. ഹനാൻ എന്നെ കാണാൻ‌ മുംബൈയിൽ വന്നിരുന്നു. ഒരു വലിയ പ്ലാറ്റ്ഫോമിൽ എന്റെ സ്റ്റോറി പറയുന്നത് ആദ്യമാണ്. മറ്റുള്ളവർക്ക് മുന്നോട്ട് വന്ന് പറയാൻ ധൈര്യം കിട്ടട്ടെയെന്ന് കരുതിയാണ് എന്റെ കഥ ഞാൻ പറഞ്ഞത്.'

'എന്റെ കഥ പറഞ്ഞശേഷം നെ​ഗറ്റീവ് വന്നത് ഞാൻ കണ്ടിരുന്നു. കുറെ റേപ്പ് സ്റ്റോറികൾ ഇപ്പോഴും നടക്കുന്നുണ്ട്. പലതും ആളുകൾ അറിയുന്നില്ല. പീഡനം നേരിട്ട സമയത്ത് ഞാൻ വള​രെ ചെറുപ്പമായിരുന്നു. നമ്മുടെ മിസ്റ്റേക്ക് കൊണ്ടല്ല ഇങ്ങനെയുള്ള സംഭവങ്ങൾ നമുക്ക് സംഭവിക്കുന്നത്. നിയമത്തിന്റെ ഭാ​ഗത്ത് നിന്ന് എനിക്ക് അധികം സപ്പോർട്ട് കിട്ടിയിട്ടില്ല. പോലീസൊക്കെ കുറച്ച് സ്ട്രോങായി നിന്നിരുന്നുവെങ്കിൽ ഞങ്ങളെ പോലുള്ള വിക്ടിംമ്സിന് നീതി കിട്ടുമായിരുന്നു. ഒരു വർഷത്തോളം ഞാൻ കേസിന് പുറകെ നടന്നിട്ടുണ്ട്.'

'ട്രയൽ പോലും വിളിച്ചിട്ടില്ല' ലെച്ചു പറ‍ഞ്ഞു. സൗത്ത് ആഫ്രിക്കയിലാണ് ലെച്ചു വളർന്നത്. ആ സമയത്തും ലെച്ചുവിന് പീഡനം നേരിടേണ്ടി വന്നിരുന്നു. ലെച്ചുവിന്റെ ജീവിത കഥ വൈറലായപ്പോൾ ഈ കുട്ടി എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ചോദിച്ച് വിമർശനം വന്നിരുന്നു. തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് സിനിമയിൽ മനീഷയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ലെച്ചു ഹിറ്റായത്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X