വേദനകൊണ്ട് പുളഞ്ഞ് അലറി കരഞ്ഞ് ലെച്ചു, മത്സരത്തിൽ നിന്നും പിന്മാറി, ചിരി മിസ് ചെയ്യുമെന്ന് ആരാധകർ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ആരംഭിച്ചിട്ട് ഒരു മാസത്തോട് അടുക്കാൻ പോവുകയാണ്. അതിനിടയിൽ പലവിധ കാരണങ്ങളാൽ മത്സരാർഥികളിൽ ഒരോരുത്തരായി കൊഴിഞ്ഞുപോയികൊണ്ടിരിക്കുകയാണ്. ഇപ്പോഴിത വീട്ടിലെ ഏറ്റവും പോസിറ്റീവ് വൈബ് നൽകുന്ന മത്സരാർഥികളിൽ ഒരാളായ ലെച്ചു മത്സരത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ്.
ശാരീരികമായ അസ്വസ്ഥതകൾ വർധിച്ചതോടെയാണ് ലെച്ചു ഹൗസിനോട് വിട പറഞ്ഞത്. കുറച്ച് നാളുകളായി നിൽക്കാതെയുള്ള പീരിഡ്സും മറ്റും കൊണ്ട് വളരെ ഏറെ പ്രയാസപ്പെടുകയായിരുന്നു ലെച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്വസ്ഥത കൂടി വന്നതോടെ നിരന്തരം സ്കാനിങും ചികിത്സയും മറ്റുമായി കൃത്യമായി ടാസ്ക്കുകളിൽ പങ്കെടുക്കാൻ പോലും ലെച്ചുവിന് സാധിച്ചിരുന്നില്ല.

ഇന്ന് രാവിലെ മുതൽ ലെച്ചു മത്സരത്തിൽ നിന്നും ക്വിറ്റ് ചെയ്തുവെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. അങ്ങനെ വന്ന റിപ്പോർട്ടുകൾ ശരിവെക്കുന്ന തരത്തിൽ പുതിയ പ്രമോ പുറത്ത് വിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്.
വേദനകൊണ്ട് പുളഞ്ഞ് അലറി കരഞ്ഞ് മെഡിക്കൽ റൂം തുറക്കാൻ ആവശ്യപ്പെടുന്ന ലെച്ചുവിനെ മിഥുൻ, ജുനൈസ് എന്നിവർ ചേർന്ന് ചികിത്സയ്ക്കായി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുതിയ പ്രമോയിൽ ഉള്ളത്. ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തി തന്റെ വീട്ടിലെ നിലനിൽപ്പിന്റെ കാര്യത്തിൽ ബിഗ് ബോസ് എടുത്ത തീരുമാനത്തെ കുറിച്ച് വിങ്ങിപ്പൊട്ടി പറയുന്ന ലെച്ചുവിനേയും കാണാം.
ഹൗസിലെ എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന മത്സരാർഥിയാണ് ലെച്ചു. ഏറ്റവും കൂടുതൽ നരകവേദന അനുഭവിച്ച ശേഷമാണ് താൻ ഇന്ന് കാണുന്ന ജീവിതത്തിലേക്ക് വന്നതെന്ന് ലെച്ചു തന്നെ ഹൗസിൽ വെച്ച് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജുനൈസ് ലെച്ചുവിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തപ്പോൾ ഇത്രയേറെ അസുഖത്തോടെ ഇരിക്കുന്ന തന്നെ എങ്ങനെ നോമിനേറ്റ് ചെയ്യാൻ തോന്നിയെന്നാണ് ജുനൈസിനോട് ലെച്ചു ചോദിച്ചത്.
നിന്റടുത്ത് പച്ചയ്ക്ക് ഞാൻ പറഞ്ഞതാണ് എനിക്ക് സ്വല്ലിങുണ്ട്. കഴിഞ്ഞ മൂന്ന് മാസമായിട്ട് പിരീഡ്സ് ബ്ലെഡ് ഫ്ലോ ചെയ്ത് കൊണ്ടിരിക്കയാണെന്ന്. എന്നിട്ട് എവിടെ പോയി നിന്റെ മനുഷ്യത്വം. നിനക്ക് നാണമില്ലേ. ഇത്തിരിയെങ്കിലും ഉളുപ്പുണ്ടോ എന്നാണ് ലെച്ചു ചോദിച്ചത്.

ലെച്ചുവിന്റെ പുതിയ പ്രമോ വന്നതോടെ നിരവധി ആരാധകർ കമന്റുമായി എത്തി. ലെച്ചുവിന്റെ ചിരി മിസ് ചെയ്യുമെന്നാണ് ആരാധകർ കുറിക്കുന്നത്. വജൈനൽ സ്വല്ലിങും മൂന്ന് വട്ടം പീരിയഡ്സും വന്നതിനാൽ ഹെൽത്ത് വളരെ മോശമാണെന്നും അതുകൊണ്ട് ഷോ ക്വിറ്റ് ചെയ്യേണ്ടി വന്നതാണെന്നും ഹൗസിൽ നിന്നും തിരിച്ചെത്തിയ വിവരം പങ്കുവെച്ച് ലെച്ചു സോഷ്യൽമീഡിയ വഴി പറഞ്ഞു.
എന്തൊക്കെ പറഞ്ഞാലും ലെച്ചുവിനെ കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒരു പോസിറ്റീവ് വൈബ് ആയിരുന്നു, നീ പോയാലും നിന്റെ ക്യൂട്ട് ചിരി എന്നും മിസ് ചെയ്യുമെന്നെല്ലാണ് ലെച്ചുവിനെ കുറിച്ച് പുതിയ പ്രമോയ്ക്ക് താഴെ വന്ന കമന്റുകൾ. പതിമൂന്നാമത്തെ വയസ് മുതല്‍ ആറ് കൊല്ലം നിരന്തരം ലൈംഗീകമായി പീഡനം അനുഭവിച്ചിട്ടുണ്ടെന്നും ഹൗസിൽ വെച്ച് ലെച്ചു വെളിപ്പെടുത്തിയിരുന്നു.
അഭിനേത്രി മാത്രമല്ല ഐശ്വര്യ സുരേഷെന്ന ലെച്ചു. മോഡലിങ് രംഗത്തും തന്റെ മികവ് തെളിയിച്ച ആളാണ് ലച്ചു. ദിസ് ഈസ് ലെച്ചുഗ്രാം എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഏറെ ആക്റ്റീവായിട്ടുള്ള താരത്തിന് ഒരു ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സുണ്ട്. ഫാഷനോടുള്ള ലെച്ചുവിന്റെ സമീപനം എന്തെന്ന് വ്യക്തമാക്കുന്നതാണ് അതിലെ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളുമൊക്കെ.
നടി, മോഡല്‍ എന്നതിനൊപ്പം നര്‍ത്തകിയുമാണ്. ഭരതനാട്യം ഗുരുവില്‍ നിന്ന് അഭ്യസിച്ചിട്ടുണ്ട്. സെന്ന ഹെഗ്ഡെയുടെ സംവിധാനത്തില്‍ ഡയറക്റ്റ് ഒടിടി റിലീസായി 2021ല്‍ പുറത്തെത്തിയ തിങ്കളാഴ്ച നിശ്ചം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിലൂടെയാണ് ലെച്ചുവിന് വലിയ ബ്രേക്ക് കിട്ടിയത്.


Click it and Unblock the Notifications