റിനോഷ് ജോർജ് തിരിച്ച് വരാനുള്ള ചാൻസ് അമ്പത് ശതമാനം മാത്രം?, വീക്കെൻഡിൽ രണ്ടോ, മൂന്നോ പേർ പുറത്താകും?
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ആരാകും ടൈറ്റിൽ വിന്നർ ആകുകയെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനോടകം ടോപ് ഫൈവിൽ ആരൊക്കെ എത്തും എന്ന ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. ടിക്കറ്റ് ടു ഫിനാലെ ജയിച്ച് നാദിറ ഫിനാലെ വീക്കിലേക്ക് എത്തിയിട്ടുണ്ട്. ഇനിയുള്ള നാലുപേര്‍ ആരൊക്കെ എന്നതാണ് ചർച്ചകൾ. ഒമ്പത് ദിവസങ്ങളാണ് ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി ഉള്ളത്.
അഖില്‍ മാരാര്‍, ഷിജു, ജുനൈസ്, ശോഭ, സെറീന, റെനീഷ, മിഥുന്‍, റിനോഷ്, നാദിറ എന്നിങ്ങനെ ഒമ്പത് പേരാണ് ഇപ്പോൾ ഹൗസിലുള്ളത്. ഇതിൽ റിനോഷ് ആശുപത്രിയിൽ ചികിത്സയിലാണ്. ത്വക്ക് അലർജിയെ തുടർന്ന് ടിക്കറ്റ് ടു ഫിനാലെ കഴിഞ്ഞ ശേഷമാണ് റിനോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡുകളിലും റിനോഷ് ഉണ്ടായിരുന്നില്ല. റിനോഷ് തിരികെ വീട്ടിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. താരം തിരിച്ച് വരാനുള്ള ചാൻസ് അമ്പത് ശതമാനം മാത്രമാണെന്നും റിപ്പോർട്ടുകളുണ്ട്.
ഇത്ര അധികം ദിവസങ്ങൾ ബിഗ് ബോസ് ഹൗസിൽ നിന്നും ഒരാൾ വിട്ടുനിൽക്കുന്നത് ഇത് ആദ്യമാണ്. അതുകൊണ്ട് തന്നെ ഇനി റിനോഷ് തിരിച്ച് വരാനുള്ള സാധ്യതകൾ കുറവാണെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.

ആരാധകരുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മത്സരാർത്ഥിയാണ് റിനോഷ്. താരം ആശുപത്രിയിലായതുകൊണ്ട് തന്നെ ഫാമിലി വീക്കിൽ റിനോഷിന്റെ കുടുംബാംഗങ്ങൾ മാത്രം ഹൗസിലേക്ക് വന്നില്ല. ഫാമിലി വീക്ക് അവസാനിക്കും മുമ്പ് റിനോഷ് തിരിച്ച് വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അത് ഉണ്ടായില്ല.
കുറച്ച് ദിവസം മുമ്പ് മിഥുൻ റിനോഷിന്റെ അസുഖത്തെ കുറിച്ചുള്ള കാര്യങ്ങൾ ബിഗ് ബോസിനോട് ചോദിച്ചെങ്കിലും മറുപടി ഒന്നും വന്നിരുന്നില്ല. ടോപ്പ് ഫൈവിൽ വരുമെന്ന് പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള മത്സരാർത്ഥി കൂടിയാണ് റിനോഷ്. റിനോഷ് കാര്യമായി ഗെയിമുകൾ കളിക്കുകയോ വിജയിക്കുകയോ ചെയ്യാത്തതിനാൽ ഒരു വിഭാഗം പ്രേക്ഷകർക്ക് റിനോഷ് തിരിച്ച് വരുന്നതിനോടും എതിർപ്പുണ്ട്.
സീസൺ ഫൈവിലാണ് ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ പലവിധ അസുഖങ്ങളുടെ പേരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഖിൽ മാരാരും വയറ് സംബന്ധമായ അസുഖങ്ങളുടെ പേരിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതുപോലെ തന്നെ ലെച്ചു പുറത്തായതും പീരിയഡ്സ് സംബന്ധമായ അസുഖങ്ങൾ വർധിച്ചതോടെയാണ്. കഴിഞ്ഞ വീക്കെൻഡിൽ വിഷ്ണു മാത്രമാണ് ഹൗസിൽ നിന്നും പുറത്തായത്.
ടോപ്പ് സിക്സ് അല്ലെങ്കിൽ ടോപ്പ് ഫൈവ് മാത്രമാണ് ഗ്രാന്റ് ഫിനാലെ ആകുമ്പോൾ ഹൗസിൽ ഉണ്ടാവുക. അതുകൊണ്ട് തന്നെ ഈ ആഴ്ചത്തെ വീക്കെൻഡ് എപ്പിസോഡുകൾ കഴിയുമ്പോൾ ഒന്നോ, രണ്ടോ പേർ പുറത്തായേക്കും. അല്ലാത്ത പക്ഷം ഫൈനൽ ഫൈവിനെ കണ്ടെത്താൻ ബിഗ് ബോസ് ടീമിന് കഴിയാതെ വരും.

ഈ വീക്കെൻഡ് എവിക്ഷന് ശേഷം ഒരു മിഡ് വീക്ക് എവിക്ഷൻ കൂടി ഹൗസിൽ സംഭവിച്ചേക്കാം. സെറീനയോ മിഥുനോ ഈ ആഴ്ച പുറത്താകുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ഹൗസിൽ ഏറ്റവും കുറവ് ജനപിന്തുണയുള്ള മത്സരാർത്ഥികൾ ഇവരാണ്. സെറീനയായിരുന്നു കഴിഞ്ഞ ആഴ്ച വിഷ്ണുവിന് പകരം പുറത്താകേണ്ടിയിരുന്നതെന്നാണ് പ്രേക്ഷകർ വിലയിരുത്തിയത്.
എന്നാൽ സെറീന സേവ് ആകുകയും വിഷ്ണു പുറത്താവുകയുമായിരുന്നു. വിഷ്ണുവിന്റെ എവിക്ഷൻ ഷോക്കിങായിരുന്നു എന്നാണ് ഫാമിലി വീക്കിന്റെ ഭാഗമായി ഹൗസിലെത്തിയ കുടുംബാംഗങ്ങളെല്ലാം ഓരേ സ്വരത്തിൽ പറഞ്ഞത്. പലരുടെയും ഇഷ്ട മത്സരാർത്ഥിയുമായിരുന്നു വിഷ്ണു.


Click it and Unblock the Notifications