കണ്ട് തഴമ്പിച്ച ഒറ്റപ്പെടൽ സ്ട്രാറ്റർജിയുമായി എയ്ഞ്ചലിൻ, ഉടായിപ്പ് മനസിലാക്കി പൊട്ടിതെറിച്ച് മനീഷ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് അതിന്റെ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഹൗസിനുള്ളിൽ പതിനെട്ട് പേരാണുള്ളത്. ആദ്യത്തെ വീക്കിലി ടാസ്ക്കിൽ ജീവന്മാരണ പോരാട്ടമാണ് മത്സരാർഥി റിനോഷ് ഒഴിച്ച് ബാക്കി പതിനേഴ് പേരും കാഴ്ചവെക്കുന്നത്. ഇപ്പോൾ വീക്കിലി ടാസ്ക്ക് അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ബി​ഗ് ബോസ് കാണാറില്ലെന്ന് പറയുമെങ്കിൽ കൂടിയും ഒരുവിധം ബി​ഗ് ബോസ് ഹൗസിലെ രീതികളെല്ലാം മനസിലാക്കി തന്നെയാണ് പതിനെട്ട് പേരും ഹൗസിലേക്ക് പ്രവേശിച്ചിരിക്കുന്നത് എന്നത് അവരുടെ പെരുമാറ്റത്തിൽ നിന്നും വ്യക്തമാണ്. ഹൗസിനുള്ളിൽ പ്രവേശിച്ചാൽ ഒന്നിൽ നിന്നും ഒഴിഞ്ഞുമാറാൻ മത്സരാർഥികൾക്ക് സാധിക്കില്ല.

Bigg Boss Malayalam Season 5, Bigg Boss Malayalam, Angeline Mariya, Angeline Mariya Maneesha, ബിഗ് ബോസ് മലയാളം സീസൺ 5, ബിഗ് ബോസ് മലയാളം, എയ്ഞ്ചലിൻ മരിയ, എയ്ഞ്ചലിൻ മരിയ മനീഷ

പതിനെട്ട് പേർ വിവിധ ​ഗ്രൂപ്പുകളായി തിരിഞ്ഞാണ് വീട്ടിലെ ജോലികളെല്ലാം ചെയ്യുന്നത്. അത്തരത്തിൽ കിച്ചൺ ഡ്യൂട്ടി കിട്ടിയിട്ടും അതിൽ‌ നിന്നും ഒഴി‍‍‍ഞ്ഞ് മാറി നിൽക്കുന്ന എയ്ഞ്ചലിൻ മരിയയുടെ പ്രവൃത്തി വീട്ടിലുള്ളവരെയെല്ലാം അസ്വസ്ഥരാക്കിയിരിക്കുകയാണ്. ​ഗ്രൂപ്പായി ആലോചിച്ച് ചെയ്യേണ്ട കാര്യങ്ങൾ എയ്ഞ്ചലിൻ തന്നിഷ്ടത്തിന് ചെയ്യുന്നതിന്റെ പേരിൽ സഹമത്സരാർഥി മനീഷ നടിയോട് പൊട്ടിത്തെറിക്കുകയും ചെയ്തു.

വന്ന ദിവസം മുതൽ ഒസിഡി അടക്കമുള്ള കാരണങ്ങൾ പറഞ്ഞ് എയ്ഞ്ചലിൻ അവശത കാണിക്കുകയും ഒറ്റപ്പെട്ട് ന‍ടക്കുകയും ചെയ്യുന്നുണ്ട്. സഹമത്സരാർഥികൾ ആശ്വസിപ്പിക്കാനോ സംസാരിക്കാനോ ചെന്നാൽ അതിന് തയ്യാറാവാതെ ബി​ഗ് ബോസിനോട് സംസാരിക്കണം കൺഫഷൻ റൂമിലേക്ക് വിളിപ്പിക്കുവെന്ന് പറയുകയാണ് എയ്‍ഞ്ചലിൻ ചെയ്യാറുള്ളത്.

കിച്ചൺ ഡ്യൂട്ടിക്കായി മനീഷ അടക്കമുള്ളവർ കിച്ചണിൽ ചെന്നിട്ടും എയ്ഞ്ചലിൻ പോയില്ല. പിന്നീട് എയ്ഞ്ചലിൻ ജോലികൾ ചെയ്യാത്തത് സംസാര വിഷയമായപ്പോൾ മനീഷ പൊട്ടിത്തെറിച്ചു. ശേഷം തന്നിഷ്ടപ്രകാരം കിച്ചണിൽ പോയി തക്കാളി എടുത്ത് എയ്ഞ്ചലിൻ അരിഞ്ഞതും വഴക്കിനും തർക്കത്തിനും കാരണമായി.

അതോടെ കിച്ചണിൽ നിന്നും പിണങ്ങി പോയ എയ്ഞ്ചലിൻ ഭക്ഷണം കഴിക്കാൻ വരാനും കൂട്ടാക്കി‌യില്ല. മനീഷ അടക്കം എല്ലാവരും ചെന്ന് വിളിച്ചെങ്കിലും എയ്ഞ്ചലിൻ പോയില്ല. പിന്നീട് തനിയെ പോയി ഇരുന്ന് കഴിക്കുകയാണ് ചെയ്തത്. ഇരുപത്തിനാല് മണിക്കൂർ ലൈവ് ടെലികാസ്റ്റ് കാണുന്ന പ്രേക്ഷകർ നിരവധിയായതിനാൽ എല്ലാവരും എയ്ഞ്ചലിനെയാണ് കുറ്റപ്പെടുത്തുന്നത്.

Bigg Boss Malayalam Season 5, Bigg Boss Malayalam, Angeline Mariya, Angeline Mariya Maneesha, ബിഗ് ബോസ് മലയാളം സീസൺ 5, ബിഗ് ബോസ് മലയാളം, എയ്ഞ്ചലിൻ മരിയ, എയ്ഞ്ചലിൻ മരിയ മനീഷ

കണ്ട് തഴമ്പിച്ച ഒറ്റപ്പെടൽ സ്ട്രാറ്റർജി പുറത്തെടുത്തിട്ട് കാര്യമില്ലെന്നും ആക്ടീവായാൽ മാത്രമെ വോട്ട് കിട്ടുവെന്നുമാണ് പ്രേക്ഷകർ പറയുന്നത്. സിംപതിക്ക് വോട്ട് നൽ‌കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രേക്ഷകരിൽ ചിലർ കുറിച്ചു. പണിയെടുക്കാൻ മടിയാണെങ്കിൽ ഷോ ക്വിറ്റ് ചെയ്ത് പോവുകയാണ് എയ്ഞ്ചലിൻ ചെയ്യേണ്ടതെന്നും ചിലർ‌ കുറ്റപ്പെടുത്തി.

'മനീഷ പറഞ്ഞതാണ് ശെരി ആർക്കും ഒരു കെയറും കൊടുക്കേണ്ട ആവശ്യമില്ല. എയ്ഞ്ചലിൻ‌ ഒരു പണിയും ചെയ്യുന്നില്ല. കോർണർ ചെയ്യുന്നെന്ന് വരുത്തി തീർക്കുന്നു. മനീഷ പൊളിച്ചു കയ്യിൽ കൊടുത്തു, ഇത്രയേറെ മടിയും അസുഖങ്ങളും തളർച്ചയുമുള്ളവരെ എന്തിനാണ് ബി​ഗ് ബോസിലേക്ക് കൊണ്ടുവന്നതെന്നും' പ്രേക്ഷകർ കമന്റിലൂടെ ചോദിച്ചു.

ബി​ഗ് ബോസ് വീട്ടിലെ ആദ്യത്തെ വഴക്കും എയ്ഞ്ചലിന്റെ പേരിൽ തന്നെയായിരുന്നു. എയ്ഞ്ചലിൻ ഒറ്റപ്പെടൽ സ്ട്രാറ്റർജി ഇറക്കുന്നുവെന്ന് പറഞ്ഞ് ഹൗസിൽ ആദ്യം പൊട്ടിത്തെറിച്ചത് വൈബർ ​ഗുഡ് ദേവുവാണ്. നല്ല സമയം എന്ന ചിത്രം ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിവാദത്തോട് തീയറ്ററിന് മുന്നില്‍ തുറന്നടിച്ചതാണ് എയ്ഞ്ചലിനെ സാമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

എല്ലാം ഒരു വൈബ് അല്ലെ എന്ന രീതിയിലുള്ള എയ്ഞ്ചലിന്‍ മരിയയുടെ പ്രതികരണം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് അല്ല പുറത്തുവന്നത് എന്നാണ് പിന്നീട് എയ്ഞ്ചലിന്‍ വെളിപ്പെടുത്തിയത്. താന്‍ പ്രതീക്ഷിക്കാതെയാണ് താന്‍ പ്രശസ്തിയില്‍ എത്തിയത് എന്നാണ് ഏയ്ഞ്ചല്‍ പറഞ്ഞത്. എല്ലാം നല്ല സമയം എന്നാണ് ഇവര്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. സിനിമ രംഗത്തേക്ക് ഒട്ടും താല്‍പര്യമില്ലാതെയാണ് എയ്ഞ്ചല്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X