'അമ്മ മുമ്പും തല കറങ്ങി വീഴുമായിരുന്നു, കരച്ചിലോളിയെന്ന് പലരും വിളിക്കുമ്പോൾ മിണ്ടാതിരിക്കും'; മനീഷയുടെ മക്കൾ!

തട്ടീം മുട്ടീം സീരിയലിലെ വാസവദത്തയായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയും ​ഗായികയുമെല്ലാമാണ് മനീഷ കെ.എസ്. ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിലെ ഏറ്റവും ശക്തയായ നല്ല കണ്ടന്റ് സമ്മാനിക്കുന്ന മത്സരാർഥികളിൽ ഒരാൾ കൂടിയാണ് മനീഷ. ഇത്തവണ ബി​​ഗ് ബോസിൽ മത്സരിക്കാനെത്തിയിരിക്കുന്നവരിൽ ഏറെയും ചെറുപ്പക്കാരായവരാണ്.

അവർക്കൊപ്പം മനീഷ ​ഗെയിം കളിച്ച് പിടിച്ച് നിൽക്കുമോയെന്നത് പലർക്കും സംശയമായിരുന്നു. പക്ഷെ ആ ചെറുപ്പക്കാരിൽ തന്നെ പലരും നന്മ പറഞ്ഞും മറ്റും ​ഗെയിം കളിക്കാതെ മാറി നിൽക്കുമ്പോൾ മനീഷ തന്നെക്കൊണ്ട് കഴിയുന്നത് പോലെ മനോഹരമായി കളിച്ചാണ് മുന്നേറുന്നത്. തുടക്കത്തിൽ പലരും മനീഷ ​ഗ്രൂപ്പിൽപെ‍ട്ട് ഒതുങ്ങിപോകുമോയെന്ന് ചിന്തിച്ചിരുന്നു. പക്ഷെ പിന്നീട് നിലപാടുകൾ സംസാരിച്ച് തുടങ്ങിയപ്പോൾ താൻ ഒറ്റയ്ക്ക് തന്നെയാണ് കളിക്കുന്നതെന്ന് മനീഷ തെളിയിച്ചു.

Maneesha

വിവാഹമോചിതയായ മനീഷ തന്റെ ജീവിതത്തെ കുറിച്ചും സിനിമാ മേഖലയിൽ വളർന്ന് വന്നതിനെ കുറിച്ചുമെല്ലാം പലപ്പോഴായി സംസാരിച്ചിരുന്നു. മക്കൾ രണ്ടുപേരും മനീഷയുടെ സംരക്ഷണയിലാണ് വളരുന്നത്. അമ്മയോട് ഒട്ടും കോൺടാക്ട് ചെയ്യാൻ പറ്റാതെ ആയതോടെ വല്ലാത്തൊരു മിസിങ് അനുഭവ‌പ്പെടുന്നുവെന്നാണ് മനീഷയുടെ മക്കൾ ഫിൽ‌മി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ‌ പറഞ്ഞത്.

ആര് പുറത്തായാലും അമ്മ ഇമോഷണലാകുന്നതിനെ പലരും പരിഹസിക്കുന്നത് കാണാറുണ്ടെന്നും പക്ഷെ മറുപടി പറയാൻ നിൽക്കാറില്ലെന്നും മക്കൾ പറയുന്നു. 'അമ്മയുടെ പ്രായം കൂടി പരി​ഗണിക്കുമ്പോൾ അമ്മ അടിപൊളിയായി കളിക്കുന്നുണ്ട്. കട്ട പെറുക്കൽ ടാസ്ക്കിൽ അമ്മ മറ്റുള്ളവർക്കൊപ്പം ഓടി കട്ട പെറുക്കുന്നത് കാണുമ്പോൾ ചെറുതായി ടെൻഷൻ വന്നിരുന്നു. പക്ഷെ അമ്മ ഈ പ്രായത്തിലും അതൊക്കെ ചെയ്യുന്നുവല്ലോയെന്ന് ഓർക്കുമ്പോൾ‌ സന്തോഷമുണ്ട്.'

വീഡിയോയുടെ പൂർണരൂപം ചുവടെ

'ബി​ഗ് ബോസിൽ അമ്മയുടെ ഒരുപാട് നല്ല മൊമന്റുകളുണ്ട്. ഈ പ്രായത്തിൽ എല്ലാവർക്കുമുള്ള ഹെൽത്ത് ഇഷ്യൂസ് അമ്മയ്ക്കുമുണ്ട് മക്കൾ ഇരുവരും പറയുന്നു. മുമ്പ് ഹൗസിൽ എത്തിയ ആദ്യ ദിവസങ്ങളിൽ അവർ എല്ലാവരും കുടുംബത്തെപ്പോലെയായിരുന്നുവല്ലോ. ഇപ്പോൾ അവർ ബന്ധുക്കളെപ്പോലെയാണ്. അടിയുണ്ടാവണം ബി​ഗ് ബോസെന്നാൽ അടി തന്നെയാണല്ലോ.'

Maneesha

'പലരും കമന്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അടിയുണ്ടാക്കൂ... കണ്ടന്റ് തരൂ എന്നൊക്കെ... അമ്മയുടെ പാട്ട് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. പിന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവിടെ ഉള്ളവരെ നിരീക്ഷിച്ച് അമ്മ മിമിക്രി ചെയ്തത് ഞങ്ങൾ ഒരുപാട് ആസ്വദിച്ച് കണ്ട ഒന്നാണ്. അമ്മ ഇത്ര നല്ല ആർട്ടിസ്റ്റാണല്ലോയെന്ന് തോന്നിപ്പോയി. അമ്മയുടെ പാട്ട് കൂടുതൽ രസിച്ച് കേൾക്കുന്നതും ഇപ്പോഴാണ്. മാത്രമല്ല അമ്മയുടെ ഫേറവേറ്റാണ് കുക്കിങും പാട്ടും.'

മനീഷ അടുത്തിടെ റിനോഷുമായുള്ള വഴക്കിന് ശേഷം തലകറങ്ങി വീണതിനെ കുറിച്ചും അമ്മയുടെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചും മക്കൾ സംസാരിച്ചു. 'ഒരാൾ കാരണം അമ്മ തലകറങ്ങി വീഴാറില്ല. സിറ്റുവേഷൻ വരുമ്പോൾ പ്രഷർ കാരണം വീണതാകാം. അമ്മ മുമ്പും തലകറങ്ങി വീഴാറുണ്ട്. ദുബായിൽ ആയിരുന്ന സമയത്ത് ഇടയ്ക്കിടെ തലകറങ്ങി വീഴുമായിരുന്നു. യങ് ആയിട്ടുള്ള ആൾക്കാരുടെ അത്രയും കപ്പാസിറ്റി അമ്മയ്ക്കില്ല.'

'അതുകൊണ്ടാണ് ഇ‌മോഷണൽ ബ്രേക്ക് ഡൗൺ ഉണ്ടാകുന്നത്. പുതിയ ഒരാൾ എന്ന രീതിയിൽ അമ്മയ്ക്ക് ആ വീട്ടിൽ കിട്ടിയ കച്ചിതുരുമ്പായിരുന്നു ഹനാൻ. അതാണ് ഹനാൻ പോയപ്പോൾ അമ്മയ്ക്ക് സങ്കടം വരാൻ കാരണം. കരച്ചിലോളിയെന്ന് അമ്മയെ പലരും പരിഹസിക്കുന്നത് കേൾക്കുമ്പോൾ‌ മിണ്ടാതിരിക്കും പ്രതികരിക്കാൻ പോകാറില്ല. കാരണം അമ്മയെ ഞങ്ങൾക്കാണ് കൂടുതൽ അറിയുക' എന്നാണ് മക്കളായ നിധിനും നീരദയും പറയുന്നത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X