'എയ്ഞ്ചലിൻ നീ എന്നോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു, നിന്നോട് എനിക്ക് ഇപ്പോൾ മാനസീകമായി അകൽച്ചയുണ്ട്'; മനീഷ!

ബി​​ഗ് ബോസ് മലയാളം സീസൺ ഫൈവ് രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യത്തെ ആഴ്ച എലിമിനേഷൻ ഉണ്ടായിരുന്നില്ല. മത്സരാർഥികളെ പഠിക്കാനും മനസിലാക്കാനും പ്രേക്ഷകർക്ക് കുറച്ച് കൂടി സമയം അനുവദിക്കുന്നതിന്റെ ഭാ​ഗമായാണ് ആദ്യത്തെ ആഴ്ചയിലെ നോമിനേഷൻ ഒഴിവാക്കിയത്.

കഴിഞ്ഞ സീസണിൽ ആദ്യത്തെ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും എലിമിനേഷൻ നടക്കുകയും ജാനകി സുധീർ പുറത്താവുകയും ചെയ്തിരുന്നു. എന്നാൽ അതൊരു ശരിയായ രീതിയല്ലെന്ന് പിന്നീട് പ്രേക്ഷകർ പ്രതികരിക്കുകയും ചെയ്തിരുന്നു. ജാനകിക്ക് താൻ എന്താണെന്ന് പ്രേ‌ക്ഷകർക്ക് കാണിച്ച് കൊടുക്കാൻ പോലും അവസരം കിട്ടിയില്ലെന്നും അന്ന് പ്രേക്ഷകർ പറഞ്ഞിരുന്നു.

maneesha

സീസൺ ഫോറിലെ തെറ്റ് ആവർത്തിക്കാതിരിക്കാനാണ് അ‍ഞ്ചാം സീസണിലെ ആദ്യ വീക്കിലെ എലിമിനേഷൻ വേണ്ടെന്ന് ബി​ഗ് ബോസ് ടീം തീരുമാനിച്ചത്. ഇപ്പോൾ ഹൗസിൽ പതിനെട്ട് മത്സരാർഥികളാണുള്ളത്. എല്ലാവരും നാല് സീസൺ അരച്ച് കലക്കി കുടിച്ചിട്ടാണ് അ‍ഞ്ചാം സീ‌സണിൽ പങ്കെടുക്കാൻ എത്തിയതെന്ന് ഒരോരുത്തരം ​ഗെയിമിനെ സമീപിക്കുന്ന രീതിയിൽ നിന്ന് തന്നെ വ്യക്തമാണ്.

വന്ന അന്ന് മുതൽ‌ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് എയ്ഞ്ചലിൻ മരിയയുടേത്. ഇരുപതുകാരിയായ മരിയയാണ് ഈ സീസണിലെ ഏറ്റവും പ്രായം കുറ‍‌ഞ്ഞ മത്സരാർഥി. ഇപ്പോഴിത സഹമത്സരാർഥി മനീഷയും എയ്ഞ്ചലിനും തമ്മിലുള്ള ഒരു സംസാരത്തിന്റെ വീഡിയോയാണ് സോഷ്യൽമീഡ‍ിയയിൽ വൈറലാകുന്നത്.

ആദ്യത്തെ ആഴ്ച കിച്ചൺ‌ ഡ്യൂട്ടിയുണ്ടായിരുന്നിട്ടും എയ്‍ഞ്ചലിൻ‌ പലവിധ അസ്വസ്ഥതകൾ പറഞ്ഞ് അതിൽ ഒന്നും പങ്കെടുക്കാൻ‌ തയ്യാറായിരുന്നില്ല. അതിനെ പലപ്പോഴായി മനീഷ ചോദ്യം ചെയ്യുകയും‌ ചെയ്തിരുന്നു.

ശേഷം ഞങ്ങളും നിന്നപ്പോലെ ഭ്രാന്ത് അഭിനയിക്കട്ടേയെന്ന് മനീഷ പറഞ്ഞത് തന്നെ വല്ലാതെ ബാധിച്ചുവെന്നും ഇപ്പോഴും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ താൻ സ്വപ്നം കാണുന്ന സ്ഥിതിയുണ്ടെന്നും എയ്ഞ്ചലിൻ പിന്നീട് പറഞ്ഞിരുന്നു. ഇപ്പോഴിത എയ്ഞ്ചലിന്റെ ചില സംസാരം തന്നെ ബാധിച്ചുവെന്നും അതുകൊണ്ട് തന്നെ എയ്‍ഞ്ചലിനുമായി തനിക്ക് മാനസീകമായി അകൽച്ച വന്നുവെന്നുമാണ് മനീഷ പറയുന്നത്.

maneesha

കിച്ചണിൽ നിന്ന് എയ്‍ഞ്ചലിന്റെ മുഖത്ത് നോക്കിയാണ് മനീഷ ഇക്കാര്യം പറഞ്ഞത്. പ്രോസ്റ്റിറ്റ്യൂട്ട് എന്ന രീതിയിൽ പോലും ഇവിടെ പല ആൾക്കാരും പറഞ്ഞ് നടന്നിട്ടും അതിനെയെല്ലാം ജയിച്ച് വന്നിട്ടുള്ളയാളാണ് ഞാൻ‌. ഒറ്റയ്ക്ക് ജീവിച്ചിട്ടാണ് ആ ജയം നേടിയത്.

'ഒന്നും മനസിലാകാതെ ഒരാളെ തിരിച്ചറിയാതെ അനാവശ്യമായി കുറ്റപ്പെടുത്തിയിട്ടുള്ള സമൂഹത്തിൽ നിന്നാണ് ഞാൻ വന്നിട്ടുള്ളത്. എനിക്കും ട്രോമ... ട്രോമ എന്ന് പറഞ്ഞ് നടക്കാമായിരുന്നല്ലോ.... പക്ഷെ ഞാൻ അത് ചെയ്തില്ല. ഇന്നലത്തെ സംഭവത്തോട് കൂടി നിന്നോട് എനിക്ക് ഇപ്പോൾ മാനസീകമായി അകൽച്ചയുണ്ട്' എന്നാണ് എയ്ഞ്ചലിനോട് മനീഷ പറയുന്നത്. വന്ന അന്ന് മുതൽ എയ്‍ഞ്ചലിൻ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളത് മനീഷയുമായിട്ടാണ്.

3 വോട്ടുകളോടെ ലച്ചുവും റിനോഷും 4 വോട്ടോടെ വിഷ്ണുവും 5 വീതം വോട്ടുകളോടെ എയ്ഞ്ചലിനും മിഥുനും 6 വോട്ടുകളോടെ റെനീഷയും 10 വോട്ടുകളോടെ ഗോപികയുമാണ് ഇപ്പോൾ നോമിനേഷൻ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ആരും നോമിനേറ്റ് ചെയ്യാതിരുന്നതിനാല്‍ സേഫ് ആയ ഒരേയൊരാള്‍ അഞ്ജൂസ് റോഷാണ്. ഹൗസില്‍ നിലവിലുള്ള 18 പേരില്‍ 7 പേരാണ് ഇത്തവണ നോമിനേഷനില്‍ ഉള്ളത്. വോട്ടിംഗില്‍ ചില പ്രത്യേകതകളുമായാണ് അഞ്ചാം സീസണ്‍ മലയാളം ബിഗ് ബോസ് എത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ വരെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്പില്‍ ഒരു ദിവസം 50 വോട്ടുകള്‍ വീതമാണ് ഓരോ കാണിക്കും ലഭിച്ചിരുന്നത്. ഇത് നോമിനേഷനില്‍ എത്തിയിരിക്കുന്ന തങ്ങളുടെ പ്രിയ മത്സരാര്‍ഥികള്‍ക്ക് യഥേഷ്ടം നല്‍കാമായിരുന്നു. എന്നാല്‍ ഇത്തവണത്തെ വോട്ടിംഗ് അങ്ങനെയല്ല. മറിച്ച് 50 വോട്ടിന് പകരം ഒരു ദിവസം ഒരേയൊരു വോട്ടാണ് കാണിക്ക് ലഭിക്കുക. ഇത് നോമിനേഷനില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരു മത്സരാര്‍ഥിക്ക് മാത്രം നല്‍കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X