'​ബാക്കിയുള്ളവരുടെ കൂടെ തലയിൽ ഇടാതെ അമ്മയുടെ മാത്രം പേരിൽ പറഞ്ഞാൽ മതിയായിരുന്നുവെന്ന് തോന്നി'; മനീഷയുടെ മക്കൾ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ആവേശ​കരമായി മുന്നോട്ട് പോകുമ്പോൾ വീക്കെൻഡ് എപ്പിസോഡിൽ രണ്ടുപേർ കൂടി ഹൗസിൽ നിന്നും പുറത്തായിരിക്കുകയാണ്. വൈബർ ​ഗുഡ് ദേവുവും മനീഷയുമാണ് പുറത്തായത്. മനീഷ പുറത്താകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മനീഷയെക്കാൾ കുറവ് പെർഫോമൻസ് കാഴ്ച വെച്ച അഞ്ചൂസൊക്കെ ഹൗസിലുണ്ടായിരുന്നു.

മനീഷ കുറച്ച് നാൾ ഹൗസിൽ നിൽക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരിക്കവെയാണ് മോഹൻലാൽ ഡബിൾ എവിക്ഷൻ പ്രഖ്യാപിച്ചതും ദേവുവിന് പിന്നാലെ മനീഷ കൂടി പുറത്തായതും. അമ്മയെന്ന രീതിയിൽ ഹൗസിൽ എല്ലാവർക്കും മനീഷയോട് വലിയ സ്നേഹമായിരുന്നു.

അതുകൊണ്ട് തന്നെ മനീഷ പുറത്തായപ്പോൾ സാ​ഗർ, ശ്രുതി, സെറീന, നാദിറ തുടങ്ങിയവരെല്ലാം കരയുകയായിരുന്നു. ​ഗെയിമിൽ തന്നെക്കൊണ്ട് കഴിയുമ്പോലെ മത്സരിക്കാൻ മനീഷയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിത മനീഷയുടെ മക്കൾ താരത്തിന്റെ ബി​ഗ് ബോസ് ഹൗസിലെ പ്രകടനത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

Maneesha

ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മനീഷയുടെ ഹൗസിലെ പ്രകടനത്തെ കുറിച്ചും ​ഗോപികയുമായുണ്ടായ വിവാ​ദത്തെ കുറിച്ചും മക്കൾ പ്രതികരിച്ചത്. ചുണ്ടിൽ‌ ഇൻഫക്ഷനുമായി ​ഗോപിക ചപ്പാത്തി പരത്താൻ എത്തിയപ്പോൾ മനീഷ സമ്മതിച്ചിരുന്നില്ല. ഇടയ്ക്കിടെ കൈകൊണ്ട് ഇൻഫക്ഷനുള്ള ചുണ്ടിൽ ​ഗോപിക തൊടാറുള്ളതുകൊണ്ട് ​ഗോപിക ചപ്പാത്തി പരത്തുന്നത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ലെന്നും ചോ​ദ്യം വരുമെന്നുമാണ് ​ഗോപികയോട് മനീഷ പറഞ്ഞത്.

ഇതിന്റെ പേരിൽ ​ഗോപിക വിഷമിക്കുകയും കരയുകയും ചെയ്തിരുന്നു. 'ഇൻഫെക്ഷൻ വെച്ച് ​ഗോപിക ചപ്പാത്തി പരത്തി എല്ലാവർക്കും കിട്ടി കഴിഞ്ഞാലും അമ്മയുടെ തലയിലെ എല്ലാം വരൂ. ചപ്പാത്തി പരത്തേണ്ടെന്ന് പറഞ്ഞപ്പോൾ മറ്റ് ജോലികൾ ചെയ്യാൻ അമ്മ ​ഗോപികയോട് പറഞ്ഞിരുന്നു.'

വീഡിയോയുടെ പൂർണ്ണരൂപം ചുവടെ

'ഇൻഫക്ഷൻ വന്നാൽ ചിലപ്പോൾ പകരും. അതുകൊണ്ട് കൂടിയായിരിക്കാം അമ്മ അങ്ങനെ പറഞ്ഞത്. പിന്നെ ബാക്കിയുള്ള ഹൗസിലെ മത്സരാർഥികളുടെ തലയിൽ കൂടി ഇടാതെ അമ്മയുടെ മാത്രം പേരിൽ‌ പറഞ്ഞാൽ മതിയായിരുന്നുവെന്ന് തോന്നി. ​​അല്ലാതെ കോമണർ ആയതുകൊണ്ട് അമ്മ ​ഗോപികയെ മാറ്റി നിർത്തിയെന്ന് തോന്നിയിട്ടില്ല. ഗോപിക വളരെ ക്രീയേറ്റിവാണ്. ​ഗെയിം സ്പിരിറ്റുണ്ട്. പക്ഷെ കുറച്ച് എത്തിക്സ് കാണിക്കാമായിരുന്നു.'

'റിനോഷിന്റെ വജ്രങ്ങൾ കവർന്ന ​ഗെയിമിൽ അങ്ങനെ തോന്നി. പിന്നെ ഏയ്ഞ്ചലിനെ ഭയങ്കര ഇഷ്ടമാണ്. കണ്ടോണ്ടിരിക്കാൻ തോന്നും. പൊട്ടത്തരം ചെയ്താലും ഒരു ക്യൂട്ട്നെസ് ഉണ്ടായിരുന്നു. ഹൗസിൽ നിന്നും എവിക്ടാകുന്ന സമയം ആയപ്പോഴേക്കും ഏയ്ഞ്ചലിന് ചെയ്ഞ്ചസ് വന്ന് ​ഗെയിം ​ഗ്രാഫ് ഉയരാൻ തുടങ്ങിയിരുന്നു.'

Maneesha

'പിന്നെ ആദ്യത്തെ കുറച്ച് ദിവസത്തെ ഏയ്ഞ്ചലിന്റെ പ്രകടനം വീക്കായതുകൊണ്ട് ജനങ്ങൾ ഓരോന്ന് വിധിയെഴുതി കാണും. ആദ്യത്തെ ജനങ്ങളുടെ ജഡ്ജ്മെന്റാണ് ഏയ്ഞ്ചലിൻ പുറത്താകാൻ കാരണം. അമ്മ ദേഷ്യപ്പെട്ടാൽ ഇങ്ങനയൊന്നുമല്ല. നന്നായി ദേഷ്യപ്പെടും. പിന്നെ പലരും അമ്മ മറ്റൊരു ലക്ഷ്മിപ്രിയായണെന്ന് പറയുന്നത് കേട്ടിരുന്നു. അങ്ങനെ അല്ലെന്ന് ഞങ്ങൾ തിരുത്താൻ പോയിട്ടില്ല.'

'അമ്മ തന്നെ ഹൗസിലെ പ്രകടനത്തിലൂടെ താൻ മറ്റൊരു ലക്ഷ്മിപ്രിയ അല്ലെന്ന് തെളിയിച്ച് കൊടുത്തു. അമ്മ ഒറിജിനലായാണ് നിന്നത്. അവിടെ കണ്ടത് അമ്മയുടെ ബേസിക്ക് സ്വാഭാവമാണ്. അമ്മ അഭിനയിക്കുന്നതല്ലെന്ന് അമ്മയെ അടുത്തറിയാവുന്നവർക്ക് അറിയാം' മനീഷയുടെ മക്കൾ പറഞ്ഞു. മനീഷ പുറത്തായതിൽ സാ​​ഗറിനായിരുന്നു ഏറ്റവും അധികം സങ്കടം. സ്വന്തം അമ്മയെപ്പോലെയാണ് മനീഷയെ സാ​ഗർ കാണുന്നത്.

ഇരുവരും തമ്മിൽ ചെറിയ രീതിയിൽ വഴക്കുകളും മറ്റും ഹൗസിൽ വെച്ച് ഉണ്ടായിരുന്നുവെങ്കിലും ഇരുവരും നല്ല സ്നേഹത്തിലായിരുന്നു. മാണിക്യ കല്ല് ടാസ്ക്ക് ജയിച്ച് രണ്ടാഴ്ചത്തെ നോമിനേഷൻ ഫ്രീ കാർഡ് മനീഷയ്ക്ക് കിട്ടിയെന്ന് ബി​ഗ് ബോസ് പ്രഖ്യാപിച്ച ശേഷം പല പ്രേക്ഷകരും മനീഷയ്ക്ക് വോട്ട് ചെയ്യുന്നത് നിർത്തിയതും ചിലപ്പോൾ മനീഷ പുറത്താകുന്നതിന് കാരണമായിട്ടുണ്ടാവാം.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X