അമ്മയുടെ കൈയിൽ നിന്ന് പോയി; പോവുമ്പോൾ പറഞ്ഞതായിരുന്നു; അഭിനയിക്കുന്നെന്ന് പറയുന്നവരോട്; മനീഷയെക്കുറിച്ച് മകൾ
ബിഗ് ബോസ് മലയാളം ഷോയുടെ അഞ്ചാം സീസൺ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായിരിക്കുകയാണ്. പുതിയ സീസൺ ആവേശകരമായാണ് തുടങ്ങിയതെങ്കിലും പതിഞ്ഞ താളത്തിലാണ് ഇപ്പോൾ പോവുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. മിക്ക മത്സരാർത്ഥികളും മുൻ സീസണുകൾ കണ്ട് ഗെയിം സ്ട്രാറ്റജികൾ മനസ്സിലാക്കിയാണ് വന്നിരിക്കുന്നത്. അതിനാൽ തന്നെ സ്വാഭാവികമായി രൂപപ്പെടുന്ന സൗഹൃദവും വഴക്കും ഈ സീസണിൽ ഇല്ലെന്ന് പ്രേക്ഷകർ പറയുന്നു.
ഒന്നിനൊന്ന് മികച്ച് നിന്നെന്ന് തോന്നിയ മത്സരാർത്ഥികളിൽ പലരും ഇപ്പോൾ പതിഞ്ഞ മട്ടിലാണ് ഷോയിൽ മുന്നോട്ട് പോവുന്നത്. ഇതിനിടെ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഹനാൻ വന്നപ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അസുഖം ബാധിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഹനാൻ ഷോയിൽ നിന്ന് പിൻമാറി. എയ്ഞ്ചലിൻ, ഗോപിക എന്നിവരാണ് കഴിഞ്ഞയാഴ്ചകളിൽ പുറത്തായത്.
വീട്ടിനുള്ളിൽ നല്ല സ്ക്രീൻ സ്പേസ് കിട്ടുന്ന മത്സരാർത്ഥിയാണ് മനീഷ കെഎസ്. മുഖം നോക്കാതെ അഭിപ്രായങ്ങൾ പറയാനും പരമാവധി ഗെയ്മുകളിൽ പെർഫോം ചെയ്യാനും മനീഷയ്ക്ക് കഴിയുന്നെന്ന് പ്രേക്ഷകർ പറയുന്നു. മിക്ക മത്സരാർത്ഥികളും തന്നേക്കാൾ പ്രായം കുറഞ്ഞവരാണെങ്കിലും ഇവരോട് സൗഹൃദം വെക്കാനും മനീഷയ്ക്ക് കഴിഞ്ഞു.

എന്നാൽ മനീഷയ്ക്ക് നേരെ വിമർശനവുമുണ്ട് മനീഷ പ്രേക്ഷകരുടെ സിംപതിക്ക് വേണ്ടിയാണ് കരയുന്നതെന്നും ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുകയാണെന്നും വിമർശനം വന്നു. ഇത്തരം വിമർശനങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മനീഷയുടെ മക്കളായ നിതിനും നീരദയും. ബിഹെെന്റ്വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
അമ്മ ആളുകളുമായി പെട്ടെന്ന് അറ്റാച്ചാവും. അത് പോലെ ആളുകളെ കട്ടും ചെയ്യും. അമ്മയ്ക്ക് ദേഷ്യവും കരിച്ചലും നിയന്ത്രണാതീതമാണ്. ബിഗ് ബോസിൽ ഇത് നിയന്ത്രിക്കണമെന്ന് പറഞ്ഞിരുന്നെന്നും മക്കൾ പറയുന്നു. ആദ്യമാെക്കെ പിടിച്ച് നിന്നിരുന്നു. ഇപ്പോൾ കൈയിൽ നിന്ന് പോയി. ചെറിയ കാര്യത്തിന് കരയും. അമ്മ ബോധം കെട്ടപ്പോൾ വിഷമിച്ചു.
ലോ ഷുഗറോ, ഹൈ പ്രഷറോ ആയാലാണ് അമ്മ ബോധം കെടുക. ആളുകൾ കാണുമ്പോൾ വിചാരിക്കും അഭിനയിക്കുകയാണെന്ന്. ബോധം കെടലൊക്കെ അഭിനയിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് മകളും പറഞ്ഞു. അമ്മയ്ക്കെതിരെ വരുന്ന വിമർശനങ്ങൾ ശ്രദ്ധിക്കാറില്ലെന്ന് മകൻ പറയുന്നു. എന്നാൽ കുറ്റപ്പെടുത്തലുകൾ തന്നെ ബാധിക്കാറുണ്ടെന്ന് മകൾ തുറന്ന് പറഞ്ഞു.

എപ്പിസോഡുകളേക്കാൾ കൂടുതൽ യൂട്യൂബിൽ കമന്റുകളാണ് വായിക്കാറ്. അവരെ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ കുറച്ചൊക്കെ മനുഷ്യത്വം ആവാമെന്ന് ഇടയ്ക്ക് തോന്നാറുണ്ടെന്ന് മകൾ വ്യക്തമാക്കി. അമ്മയോട് കരയരുതെന്ന് പറയാനുള്ളതെന്നും മക്കൾ പറഞ്ഞു.
ബിഗ് ബോസിൽ ഇപ്പോഴുള്ള മത്സരാർത്ഥികളിൽ വളരെ പെർഫോമൻസിൽ മുൻനിരയിൽ മനീഷയുണ്ട്. ഇതുവരെ നോമിനേഷനിലും മനീഷ വന്നിട്ടില്ല. ഷിജു, അഖിൽ മാരാർ തുടങ്ങിയവരാണ് മനീഷയുടെ ബിഗ് ബോസ് വീട്ടിലെ സുഹൃത്തുക്കൾ. മറ്റൊരു മത്സരാർത്ഥിയായ സാഗറുമായി നേരത്തെ തന്നെ മനീഷയ്ക്ക് സൗഹൃദമുണ്ട്. തട്ടീം മുട്ടീം എന്ന പരമ്പരയിൽ ഇരുവരും അമ്മയും മകനുമായി അഭിനയിച്ചിരുന്നു. ഓൺസ്ക്രീനിന് പുറമെ ഓഫ് സ്ക്രീനിലും ഇരുവരും അമ്മയും മകനെയും പോലെയാണ്. ഷോയിലും അമ്മയെന്നാണ് സാഗർ മനീഷയെ വിളിക്കുന്നത്.
സാഗറിന്റെ അമ്മ മരിച്ചതിനെക്കുറിച്ച് മനീഷ ഷോയിൽ സംസാരിച്ചിരുന്നു. ഗോപികയും, ഹനാനും ഷോയിൽ നിന്ന് പുറത്ത് പോയപ്പോൾ മനീഷൽ കരഞ്ഞ ദൃശ്യങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഡെയ്ഞ്ചർ സോണിലുണ്ടായിരുന്ന ഗോപിക മിഡ് വീക്ക് എവിക്ഷനിലാണ് പുറത്തേക്ക് പോയത്. ഗോപികയും മനീഷയും തമ്മിൽ ചില പ്രശ്നങ്ങളും നേരത്ത വീട്ടിലുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങളാൽ ഹനാൻ വീട്ടിൽ നിന്ന് പോയപ്പോഴും മനീഷ കെട്ടിപ്പിടിച്ച് കരഞ്ഞു.


Click it and Unblock the Notifications