'സാ​ഗറും സെറീനയും തമ്മിൽ പ്രണയിച്ചാൽ എന്താ കുഴപ്പം?, അവർ രണ്ടുപേരും സുന്ദരനും സുന്ദരിയുമല്ലേ?'; മനീഷ പറയുന്നു!

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മൂന്നാമത്തെ എലിമിനേഷൻ നടന്നിരിക്കുകയാണ്. മനീഷ, ദേവു എന്നിവരാണ് ഇത്തവണ ബിബി ഹൗസിൽ നിന്നും പടിയിറങ്ങിയിരിക്കുന്നത്. ബിബി അഞ്ചിലെ ആദ്യ ഡബിൾ എവിക്ഷൻ കൂടി ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അഖിൽ, സാ​ഗർ, ദേവു, മനീഷ, അഞ്ചൂസ്, ഷിജു, ജുനൈസ്, നാദിറ എന്നിവരാണ് ഇത്തവണ എവിഷനിൽ വന്നത്.

ഇസ്റ്റർ ദിനത്തിലെ പ്രശ്നങ്ങൾ കാരണം നേരിട്ട് നോമിനേഷനിൽ വന്നവരാണ് അഖിൽ മാരാരും സാ​ഗറും. ഈ ആഴ്ചയിലെ ബിബി ഹൗസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത് ദേവുവിനെയായിരുന്നു. എന്നാൽ ആ അധികാരം അനുഭവിക്കാനും മുന്നോട്ട് പോകാനുമുള്ള ഭാ​ഗ്യം ദേവുവിന് ഇല്ലാതെ പോയി. ക്യാപ്റ്റൻസിയിൽ ദേവുവിനൊപ്പം മത്സരിച്ചത് മിഥുനും വിഷ്ണുവുമായിരുന്നു. ഇതിൽ ആർക്കെങ്കിലും ക്യാപ്റ്റൻസി കൈമാറണമെന്ന് മോഹൻലാൽ അറിയിക്കുകയും അത് മിഥുന് നൽകുകയും ചെയ്തു.

Maneesha

അതുപോലെ തന്നെ മനീഷ പുറത്താകുമെന്ന് പ്രേക്ഷകർ പോലും കരുതിയിരുന്നില്ല. ദേവുവിനേക്കാൾ മനീഷ പുറത്തായതാണ് വീട്ടുകാരെയും വേദനിപ്പിച്ചത്. ബിബി ഹൗസിൽ നിന്നും പുറത്തായി തിരികെ നാട്ടിലെത്തിയ ദേവു തന്റെ എവിക്ഷൻ ഫെയറായി തോന്നിയില്ലെന്നാണ് പ്രതികരിച്ചത്.

ഇപ്പോഴിത മനീഷ കെ.എസ് ഹൗസിലെ തന്റെ മുപ്പത്തിയാറ് ദിവസത്തെ ജീവിതത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ. സെറീനയും സാ​ഗറും തമ്മിലുള്ള പ്രണയത്തെ കുറിച്ചും മനീഷ സംസാരിച്ചു. ഭാ​ഗ്യമെന്ന് കരുതിയിരുന്ന മാണിക്യകല്ല് പിന്നീട് ഭാ​ഗ്യക്കേടായിയെന്നും മനീഷ പറഞ്ഞു.

വീഡിയോയുടെ പൂർണ രൂപം ചുവടെ

'മാണിക്യകല്ല് പ്രേക്ഷകരിലും ഞങ്ങളിലും വലിയ കൺഫ്യൂഷൻ ഉണ്ടാക്കി. നൂറ് ദിവസം ഉറപ്പിച്ചാണ് പോയത്. 36 ദിവസം നിൽക്കാൻ പറ്റിയതിൽ സന്തോഷമുണ്ട്. എന്നെ സപ്പോർട്ട് ചെയ്ത എല്ലാ പ്രേക്ഷകർക്കും നന്ദി പറയുന്നു. ഉൾക്കൊള്ളേണ്ടത് ഉൾക്കേണ്ട തരത്തിൽ പ്രേക്ഷകർ ഉൾക്കൊള്ളുമെന്ന് എനിക്ക് അറിയാം. പുറത്ത് നിന്ന് കാണുന്നത് പോലെയല്ല ബി​ഗ് ബോസ് ഹൗസ്.'

'മത്സരാർഥികളെ സപ്പോർട്ട് ചെയ്യുന്നതിന് ഒപ്പം വ്യക്തിപരമായി തേജോവധം ചെയ്യാതെ ഇരിക്കുന്നതിനും പ്രേക്ഷകർ ശ്രദ്ധിക്കണം. സീസൺ ഫൈവിലെ മത്സരാർഥികൾ സൂപ്പർ ഡ്യൂപ്പർ കണ്ടസ്റ്റൻസാണ്. മനീഷ പറഞ്ഞു. എല്ലാവരുമായി കൂടുതൽ അടുത്തത് ഹൗസിൽ നിന്നും പുറത്താകുന്നതിന് കുറച്ച് ദിവസം മുമ്പായിരുന്നുവെന്നും' മനീഷ പറഞ്ഞു.

Maneesha

'ഞാൻ എവിക്ടായി പുറത്തേക്ക് വന്നപ്പോൾ എല്ലാവരും കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. അവർ വ്യക്തി എന്ന രീതിയിൽ എന്ന സ്നേഹിച്ചുവെന്ന് എനിക്ക് അപ്പോൾ മനസിലായി. മാണിക്യകല്ലുണ്ടാക്കിയ കൺഫ്യൂഷനിൽ പുറത്തായതിൽ വിഷമമുണ്ട്. തിരിച്ച് വിളിച്ചാൽ അഭിമാനത്തോടെ വീണ്ടും പോകും. കല്ല് ഭാ​​ഗ്യമാണെന്ന് കരുതിയാണ് ഇരുന്നത് പിന്നീടാണ് കല്ല് ഭാ​ഗ്യക്കേടാണെന്ന് മനസിലായത്. ഞാൻ ഒരു സാധാരണ സ്ത്രീയാണ്.'

'ചിരിക്കേണ്ടപ്പോൾ പൊട്ടിച്ചിരിക്കാനും കരയേണ്ടപ്പോൾ പൊട്ടി കരയാനും തോന്നും. നല്ല പേരോടെ ഹൗസിൽ നിന്നും പോരാൻ എനിക്ക് പറ്റി. അഭിനയം എനിക്ക് ക്യാമറയുടെ മുന്നിൽ മാത്രമേയുള്ളു ജീവിതത്തിൽ ഇല്ല. ഞാൻ ഒരു ​​ഗ്രൂപ്പിലുള്ള ആളല്ല. സംസാരിക്കുമ്പോൾ ഒരേ വൈബുള്ള കുറച്ച് പേർക്കൊപ്പം ഇരുന്നുവെന്ന് മാത്രം' മനീഷ പറഞ്ഞു.

സാ​ഗർ-സെറീന പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ വളരെ രസകരമായാണ് മനീഷ പ്രതികരിച്ചത്. സാ​ഗറും സെറീനയും തമ്മിൽ പ്രണയിച്ചാൽ എന്താ കുഴപ്പം?. അവർ ചെറുപ്പക്കാരല്ലേ. അവർ രണ്ടുപേരും സുന്ദരനും സുന്ദരിയുമല്ലേ?. അവർ പ്രണയിക്കുന്നെങ്കിൽ പ്രണയിക്കട്ടെ... അവർക്ക് തമ്മിൽ തമ്മിൽ ഇഷ്ടമാണെങ്കിൽ തീർച്ചയായും സപ്പോർട്ട് ചെയ്യും.

നമ്മൾ എതിർക്കേണ്ട കാര്യമില്ലല്ലോ. ഒരു സമയത്ത് ഞാൻ പറയുകയും ചെയ്തിരുന്നു ഒന്ന് നോക്കണോയെന്ന രീതിയിൽ. ചിലപ്പോൾ ഒരു സ്റ്റാർട്ടിങ് പോയിന്റ് ആയിരിക്കാം. സെറീന അവസാനമായപ്പോൾ എന്നോട് അറ്റാച്ച്ഡ് ആയിരുന്നു മനീഷ പറഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X