'ഹനാന് അഞ്ചൂസിനോട് പ്രേമമാണ്, അഞ്ചൂസിനെ തക്കുടു ഉപേക്ഷിക്കാൻ അവൾ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു'; മനീഷ!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് വീട് ഉറങ്ങി കിടക്കുകയായിരുന്നു. ലൈവ് പോലും കാണാൻ താൽപര്യം തോന്നുന്നില്ലെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ എവിക്ടായി പോയ മത്സരാർത്ഥികൾ ഫിനാലെയുടെ ഭാഗമായി ഹൗസിലേക്ക് തിരികെ എത്തിയതോടെ വീട് ഉണർന്നു.
പുറത്ത് പോയി തിരികെ വന്നവരെല്ലാം പ്രേക്ഷകർക്ക് ഷോയെ കുറിച്ചുള്ള അഭിപ്രായങ്ങളുടെ ചെറിയ സൂചനകൾ ഫൈനലിസ്റ്റുകൾക്ക് നൽകിയിട്ടുമുണ്ട്. ഹൗസിൽ അവശേഷിക്കുന്ന മത്സരാർത്ഥികളെല്ല എവിക്ടായി പോയവരാണ് ഇപ്പോൾ ഹൗസിൽ വന്ന് വൈറലാകുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പറയുന്നതും പരിഹരിക്കപ്പെടാതെ പോയ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കുന്നതും.
അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതുമായ വഴക്ക് ഹനാനും അഞ്ചൂസും തമ്മിലുള്ളതാണ്. ഹൗസിലേക്ക് പ്രവേശിക്കും മുമ്പ് പുറത്ത് വെച്ച് തന്നെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു.
ശേഷം ഹൗസിൽ വന്ന അഞ്ചൂസ് റെനീഷയുമായുള്ള തന്റെ ബന്ധം മൂലം നിരവധി പ്രശ്നങ്ങളും നെഗറ്റീവും തനിക്കുണ്ടായതായി പറഞ്ഞു. ഇതുകേട്ട് നിന്ന ഹനാൻ അഞ്ചൂസിനെ പരിഹസിച്ച് ചിരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. പതിയെ അത് വലിയ വഴക്കിലേക്ക് നീങ്ങുകയും അഞ്ചൂസ് കരയുകയും ചെയ്തു.

എവിക്ടായി പോയശേഷം താൻ അനുഭവിച്ചത് പറഞ്ഞാൽ ആർക്കും മനസിലാകില്ലെന്നും അതുകൊണ്ട് തന്നെ കുറ്റപ്പെടുത്തുമ്പോൾ സൂക്ഷിക്കണമെന്നും ഹനാന് അഞ്ചൂസ് താക്കീത് നൽകുകയും ചെയ്തു. തന്റെ കാമുകി തക്കുടു നിർബന്ധിച്ചതിനാൽ റെനീഷയ്ക്ക് സപ്പോർട്ടായി നിൽക്കാനാണ് താൻ ഹൗസിലേക്ക് വന്നതെന്നും അഞ്ചൂസ് ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു.
അഞ്ചൂസ് വിഷാദത്തിലേക്ക് പോകുന്ന അവസ്ഥ വരെ ഉണ്ടായിരുന്നുവെന്നും അതെല്ലാം നേരിട്ട് കണ്ടിട്ടുള്ള വ്യക്തിയാണ് താനെന്നും ഹനാനോട് കയർത്ത് മനീഷയും പറഞ്ഞു. ആ വാക്ക് തർക്കത്തിനിടയിൽ അഞ്ചൂസിന് വേണ്ടി ഏറ്റവും കൂടുതൽ സംസാരിച്ചത് മനീഷയായിരുന്നു. ഇപ്പോഴിതാ അഞ്ചൂസ്-ഹനാൻ എന്നിവർ തമ്മിലുള്ള യഥാർത്ഥ പ്രശ്നം എന്താണെന്ന് മിഥുൻ, ദേവു, റെനീഷ എന്നിവരോട് വിശദീകരിച്ചിരിക്കുകയാണ് മനീഷ.
ഹനാന് അഞ്ചൂസിനോട് പ്രേമമാണെന്നും അത് നടക്കാത്തത് കൊണ്ടാണ് പുറകെ നടന്ന് ചൊറിയുന്നതെന്നുമാണ് മനീഷ ലൈവിൽ സംസാരിക്കവെ പറഞ്ഞത്. 'അവൾക്ക് ഇവളോട് പ്രേമമാണ്. അത് നടക്കാത്തത് കൊണ്ടാണ് പുറകെ നടന്ന് ചൊറിയുന്നത്. തക്കുടു അഞ്ചൂസിനെ ഉപേക്ഷിച്ച് പോകാൻ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചിരുന്നു ഹനാൻ.'
'അതൊക്കെ ഞങ്ങൾക്ക് അറിയാം. അഞ്ചൂസ് എത്രത്തോളം ഡിപ്രഷൻ പുറത്തിറങ്ങിയ ശേഷം അനുഭവിച്ചുവെന്നത് ഞങ്ങൾക്കാണ് അറിയാവുന്നത്. അഞ്ചൂസിന്റെ ഇന്റർവ്യൂ കിട്ടാൻ വഴിയുണ്ടോയെന്ന് ചോദിച്ച് ഏറ്റവും കൂടുതൽ ആളുകൾ വിളിച്ചത് എന്നെയാണെന്നും', മനീഷ പറഞ്ഞു.

ഹനാൻ സംസാരിക്കാൻ വന്നാൽ ഇവിടെ വെച്ച് പ്രശ്നം സൃഷ്ടിച്ച് കണ്ടന്റായി പുറത്ത് പോകുന്ന സാഹചര്യം വരാതെ സൂക്ഷിക്കണമെന്നും മനീഷ അഞ്ചൂസിന് മുന്നറിയിപ്പ് നൽകി. ഗോപികയും അഞ്ചൂസിന് വേണ്ടി ഹനാനോട് തർക്കിച്ചിരുന്നു. ഈ സീസണിലെ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയായിരുന്നു ഹനാൻ.
പക്ഷെ മൂന്ന് ദിവസം മാത്രമെ താരത്തിന് ഹൗസിൽ കഴിയാൻ സാധിച്ചുള്ളു. അസുഖം മൂലം ഷോ താരം ശേഷം ക്വിറ്റ് ചെയ്തു. ശേഷമാണ് ഒമർലുലു വൈൽഡ് കാർഡായി ഹൗസിലേക്ക് വന്നത്. മറ്റൊരു വൈൽഡ് കാർഡ് എൻട്രി നടി അനു ജോസഫായിരുന്നു. അതേസമയം ഫൈനല്‍ 5 എത്തുന്നതിന് മുമ്പുള്ള അവസാന എവിക്ഷന്‍ ഇന്ന് നടന്നേക്കും.
നിലവില്‍ മത്സരത്തില്‍ അവശേഷിക്കുന്ന ആറ് പേരില്‍ നിന്ന് ഒരാളാണ് പുറത്താവുക. എവിക്ഷന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ ഹൗസിലേക്ക് നേരിട്ടെത്തിയാണ് ഇന്നത്തെ എവിക്ഷന്‍ പ്രഖ്യാപിക്കുക.


Click it and Unblock the Notifications