സാ​ഗറിനേക്കാളും മനസിലാക്കുക റിനോഷ്; ബോധം കെട്ടതിനെക്കുറിച്ച് പറഞ്ഞവരോട് പാെറുക്കില്ല; മനീഷ

ബി​ഗ് ബോസ് ഷോയിൽ നിന്ന് മനീഷ കെ എസ് പുറത്ത് പോയത് മറ്റ് മത്സരാർത്ഥികളിൽ പലർക്കും അമ്പരപ്പായിരുന്നു. മനീഷ മികച്ച രീതിയിൽ മുന്നേറുകയാണെന്നാണ് ഭൂരിഭാ​ഗം പേരും കരുതിയത്. എന്നാൽ ഇടയ്ക്ക് വെച്ച് മനീഷയുടെ ജനപ്രീതി ഇടിഞ്ഞിരുന്നെന്നത് മനീഷയ്ക്ക പോലും മനസ്സിലായിരുന്നില്ല. എങ്കിലും ഇപ്പോൾ പുറത്ത് പോവേണ്ട മത്സരാർത്ഥിയായിരുന്നില്ല മനീഷയെന്ന് ഒരു വിഭാ​ഗം പ്രേക്ഷകർക്കിടയിൽ അഭിപ്രായമുണ്ട്.

ബി​ഗ് ബോസിൽ ഭൂരിഭാ​ഗം പേർക്കും പ്രിയങ്കരിയായിരുന്നു മനീഷ. പുറത്ത് പോയ ഘട്ടത്തിൽ റിനോഷ് ഉൾപ്പെടെയുള്ള മറ്റ് മത്സരാർത്ഥികൾ വികാരഭരിതരായി. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മത്സരാർത്ഥികളുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മനീഷ. റിനോഷിനോട് കൂടുതൽ അടുത്തതിനെക്കുറിച്ച് മനീഷ തുറന്ന് പറഞ്ഞു.

Maneesha

മത്സരാർത്ഥികളിൽ എല്ലാവർക്കും ഒരുപോലെ പ​രി​ഗണന കൊടുക്കാൻ ബി​ഗ് ബോസ് വീട്ടിൽ ശ്രമിച്ചിരുന്നെന്ന് മനീഷ പറയുന്നു. കുറച്ച് പേരോട് കൂടുതൽ സംസാരിച്ചിരുന്നത് പരി​ഗണനയുടെ പുറത്തല്ല. ഞാൻ പറയുന്ന ആശയത്തെ അതുപോലെ മനസ്സിലാക്കാൻ പറ്റുന്നവരായിരിക്കും റിനോഷിന് കുറച്ച് കൂടെ എന്റെ ഉള്ളിലെ ഫീൽ മനസ്സിലാവും.

അത് ചിലപ്പോൾ സാ​ഗറിന് ഉണ്ടായിക്കൊള്ളണമെന്നില്ല. അതാണ് റിനോഷുമായി അടുക്കാനുള്ള കാരണം. സാ​ഗർ ഒരു തവണ പറയുകയും ചെയ്തു എനിക്ക് കുശുമ്പ് തോന്നുന്നെന്ന്. അഖിലിന്റെ തമാശയൊക്കെ വളരെ ഇഷ്ടമാണ്. റിനോഷുമായുണ്ടായ വഴക്കിന് ശേഷം മനീഷ തല കറങ്ങി വീണിരുന്നു. ഈ സംഭവത്തെക്കുറിച്ച് മനീഷ സംസാരിച്ചു.

തന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് താൻ ബോധം കെട്ട് വീണപ്പോൾ ആക്ടിം​ഗ് ആണെന്ന് പറഞ്ഞതാണെന്ന് മനീഷ പറയുന്നു. അങ്ങനെ പറഞ്ഞവരോട് ഒരു തരത്തിലും പൊറുക്കാൻ പറ്റില്ല. കാരണം അതെന്റെ ആരോ​ഗ്യ പ്രശ്നമാണ്. അത് മനസ്സിലാക്കാതെ കമന്റിട്ടവരോട് ഒരു തരത്തിലും ന്യായീകരണം കൊടുക്കാനില്ല. ഞാൻ ബോധം കെട്ട് വീഴുന്നതിൽ എന്റെ കുടുംബത്തിലെ എല്ലാവരും ഒരുപാട് അനുഭവിച്ച് വേദനിച്ചതാണ്.

നിങ്ങൾ പറഞ്ഞ ഈ കമന്റുകൾ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടാവും എന്ന് ചിന്തിച്ചാൽ മതി. നിങ്ങളുടെ കുടുംബത്തിലെ ഒരാളിങ്ങനെ ആയിക്കഴിഞ്ഞാൽ എത്രത്തോളം ടെൻഷനിക്കും. എനിക്ക് ഒരുപാട് പ്രഷർ മനസ്സിൽ‌ നിന്നാൽ തലചുറ്റി വീഴും. മൂന്ന് നാല് ദിവസമാെക്കെ ഹോൾഡ് ചെയ്യും അതിൽ കൂടുതലായാൽ ചിലപ്പോൾ തലചുറ്റി വീഴാറുണ്ടെന്നും മനീഷ വ്യക്തമാക്കി.

ഞാനിതൊക്കെ ബി​ഗ് ബോസിനോടും എനിക്ക് കോൺഫിഡൻസുള്ള മത്സരാർത്ഥികളോടും പറഞ്ഞിട്ടുണ്ടായിരുന്നു. റിനോഷിന്റെ ഇഷ്യൂ മാത്രമല്ല അതിന് മുമ്പേ എയ്ഞ്ചലിന്റെയാണെങ്കിലും ​ഗോപികയുടെയാണെങ്കിലും പ്രശ്നങ്ങൾ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. കാരണം ഇതൊന്നും മനപ്പൂർവം ചെയ്യുന്നതല്ല. അവിടെയൊക്കെ എന്റെ മക്കളെ എനിക്ക് ഭയങ്കരമായി മിസ് ചെയ്യുന്നുണ്ടായിരുന്നു.

Maneesha, Rinosh, Sagar Surya

റിനോഷിന്റെ കൂടി പ്രശ്നം വന്നപ്പോൾ പിന്നെ എന്റെ ശരീരത്തിന് താങ്ങാൻ പറ്റിയില്ല. അങ്ങനെയാണ് അവിടെ ബോധം കെട്ട് വീണത്. അത് മനസ്സിലാക്കാതെയായിരുന്നു കമന്റുകളൊന്നും മനീഷ വ്യക്തമാക്കി. ‌ബി​ഗ് ബോസ് വീട് പുറത്ത് നിന്ന് കാണുന്നത് പോലെയല്ല. ഓരോ മത്സരാർത്ഥികളും ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. അത് മനസ്സിലാക്കി വേണം കമന്റിടാനെന്നും മനീഷ പറഞ്ഞു.

അഭിമുഖം കാണാം

എല്ലാമറിഞ്ഞ് ഒപ്പിട്ട് കൊടുത്താണ് ബി​ഗ് ബോസിൽ പോയതെങ്കിലും മാനുഷിക പരി​ഗണന എന്നുണ്ട്. തെറ്റ് തെരുത്തിക്കോളൂ പക്ഷെ അതൊരിക്കലും വ്യക്തിഹത്യ ആവരുതെന്നും മനീഷ വ്യക്തമാക്കി. താൻ ഇമോഷണാലാവുമെന്ന സംസാരം ബി​ഗ് ബോസ് വീട്ടിൽ വന്നപ്പോൾ വിഷമങ്ങൾ പങ്കുവെക്കാതെയായി. അത് അപകടകരമാണ്. തനിക്കൊരു അറ്റാക്ക് വന്നിരുന്നെങ്കിൽ എന്തായേനെയെന്നും മനീഷ ചോദിക്കുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X