'മനീഷയെ ബി​ഗ് ബോസ് മനപ്പൂർവം പുറത്താക്കി; കാരണത്തിന് പിന്നിൽ ലാലേട്ടനും; പക്ഷെ അദ്ദേഹം ആവശ്യപ്പെടില്ല'

ബി​ഗ് ബോസ് അഞ്ചാം സീസണിൽ നിന്നും മനീഷ കെഎസ് പുറത്ത് പോയത് ഒരു വിഭാ​ഗം പ്രേക്ഷകർക്ക് നിരാശയായിരിക്കുകയാണ്. ശക്തയായ മത്സരാർത്ഥിയായിരുന്നു മനീഷയെന്ന് ഇവർ പറയുന്നു. എവിക്ഷൻ അപ്രതീക്ഷിതമായിരുന്നെന്ന് മനീഷയും സമ്മതിക്കുന്നുണ്ട്. ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നെന്നും പരാതിയില്ലെന്നും ഇവർ വ്യക്തമാക്കി. മനീഷയുടെ പുറത്താകലിനെക്കുറിച്ചും ബി​ഗ് ബോസ് മത്സരാർത്ഥികളുടെ അക്രമ സ്വഭാവത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നടൻ മനോജ് നായർ.

അഖിൽ മാരാർ ഇപ്പോഴത്തെ രീതി തുടർന്നാൽ പുറത്ത് പോവാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ട മനോജ് മനീഷ പുറത്ത് പോയതിന് മറ്റ് ചില കാരണങ്ങളുണ്ടാവാമെന്നും അഭിപ്രായപ്പെട്ടു. വീട്ടിലെ സാധനങ്ങൾ തല്ലിത്തകർക്കുന്നത് നിയമത്തിനെതിരാണെന്നും മനോജ് ചൂണ്ടിക്കാട്ടി. 'നില വിട്ട് മദം പൊട്ടിയ ആനയെ പോലെ എല്ലാം തച്ചുടയ്ക്കുക എന്ന് പറയുന്നത് നല്ല മത്സരാർത്ഥിക്ക് ചേർന്നതല്ല'

Akhil Marar

'ഇതിനകത്ത് നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ക്ഷമയും സഹിഷ്ണുതയും. ബി​ഗ് ബോസിൽ ഇന്ന് ടോപ്പിൽ നിൽക്കുന്ന, പ്രേക്ഷക പിന്തുണയുള്ള മത്സരാർത്ഥിയാണ് അഖിൽ മാരാർ. എന്നാൽ അഖിൽ മാരാർ സ്വയം പുറത്തേക്കുള്ള വഴി തുറക്കുന്നു. പുള്ളിയുടെ പ്രവൃത്തികൾ പുള്ളിക്ക് പോലും കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല'

'നമ്മളൊന്ന് ചിന്തിച്ച് നോക്കുക, ഡോക്ടർ റോബിൻ കഴിഞ്ഞ സീസണിലെ ഏറ്റവും ഹൈ ലൈറ്റായിരുന്നു. കലിപ്പൻ ഡോക്ടർ എന്ന ഇമേജുണ്ടായെങ്കിലും റോബിൻ ഒരു സാധനവും അതിനകത്ത് നശിപ്പിച്ചിട്ടില്ല. അനാവശ്യമായി തെറി പറഞ്ഞിട്ടില്ല. ഹീറോ ആയി വന്ന സാബു മോൻ, രജിത് കുമാർ തുടങ്ങിയവർ ഇതുവരെ അങ്ങനെയുള്ള പ്രവർത്തികളൊന്നും ചെയ്തിട്ടില്ല. കാരണം അങ്ങനെ ചെയ്യുന്നതൊന്നും വലിയ സംഭവമല്ല. തല്ലിപ്പൊളിക്കാനൊക്കെ എല്ലാവർക്കും പറ്റും. സംയമനം പാലിക്കേണ്ടിടത്ത് പാലിക്കണം'

Maneesha

'വൈബർ ​ഗുഡ് ദേവു വലിയൊരു സംഭവമാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ ഒന്നും ആയില്ല. ദേവു പുറത്തിറങ്ങിയിട്ട് അനീതി കാണിച്ചെന്ന് പറഞ്ഞു. അതിൽ അർത്ഥമില്ല. ദേവു ഷോയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത മത്സരാർത്ഥിയായിരുന്നു. ദേവു പുറത്ത് പോവേണ്ട ആൾ തന്നെയായിരുന്നു. ദേവു പോവുമെന്ന് എല്ലാവർക്കും അറിയാം. ദേവു മാത്രമേ ചിന്തിച്ചിട്ടുള്ളൂ ദേവു ഭയങ്കര സംഭവമാണെന്ന്. പക്ഷെ മനീഷ പോയത് എല്ലാവർക്കും ഞെട്ടലുണ്ടാക്കി. മനീഷ ശക്തയായ മത്സരാർത്ഥി എന്നല്ല'

പക്ഷെ എന്നാലും ഈ സമയത്ത് പോവേണ്ട മത്സരാർത്ഥി അല്ല. കുറച്ച് ദിവസങ്ങൾ കൂടി നിൽക്കാൻ അർഹതയുള്ള മത്സരാർത്ഥിയായിരുന്നു. സെന്റിമെന്റ്സിലേക്ക് പോയപ്പോഴാണ് മനീഷയിലുള്ള പ്രതീക്ഷ പ്രേക്ഷകർക്ക് നഷ്ടപ്പെട്ടത്. മാതൃത്വവും മാതൃ വാത്സല്യവും അല്ല ബി​ഗ് ബോസ്. ഒറ്റയ്ക്ക് നിന്ന് കളിക്കുക. മാതാവും പിതാവും ​ഗുരുവും ദൈവവുമൊന്നുമില്ലെന്നും മനോജ് അഭിപ്രായപ്പെട്ടു.

ഇപ്പോൾ ബി​ഗ് ബോസ് വീട്ടിലുള്ള അഞ്ജൂസ് മനീഷയേക്കാളും താഴെ നിൽക്കുന്ന മത്സരാർത്ഥിയാണെന്നും മനോജ് അഭിപ്രായപ്പെട്ടു. 'ചുക്കിനും ചുണ്ണാമ്പിനും കൊള്ളാതെ ബി​ഗ് ബോസിലുള്ളയാളാണ് അഞ്ജൂസ്. ആളുകളെ മസാജ് ചെയ്തും കിസ് ചെയ്തും നിൽക്കുന്നു. അ‍ഞ്ജുവായിരുന്നു പോവേണ്ടിയിരുന്നു, വോട്ടിം​ഗിലും അങ്ങനെയാണെന്ന് ചിന്തിക്കുന്നു, പക്ഷെ എന്തുകൊണ്ട് മനീഷ പോയി. എന്റെ സംശയമാണ്. മനീഷയെ ബി​ഗ് ബോസ് മനപ്പൂർവം പുറത്താക്കിയതാണോ എന്ന് സംശയിക്കുന്നു. മനീഷ പലപ്പോഴും ലാലേട്ടൻ വന്ന് സംസാരിക്കുമ്പോൾ അലക്ഷ്യമായി സംസാരിച്ചു'

ലാലേട്ടന് ഇറിറ്റേഷൻ തോന്നി. എന്നോട് ദേഷ്യമുണ്ടോ എന്ന് ചോദിച്ചു. അന്നത്തെ ദിവസം മനീഷ ബഹുമാനം കാണിച്ചില്ല, അല്ലെങ്കിൽ നമുക്കങ്ങനെ തോന്നിയില്ല. ലാലേട്ടൻ ഒരിക്കലും ബഹുമാനക്കുറവ് കാണിച്ചെന്ന് പറഞ്ഞ് മാറ്റാൻ പറയില്ല. പക്ഷെ അത് മനീഷയ്ക്ക് പാരയായി മാറിയതെന്ന് ഞാൻ സംശയിക്കുന്നെന്നൂം മനോജ് പറഞ്ഞു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X