മീഡ് വീക്ക് എവിക്ഷനിൽ ഇവരിൽ ഒരാൾ പുറത്താകും, ഗോപികയ്ക്കും നിർണായകം, നാലാം ആഴ്ച വീക്കെൻഡ് എപ്പിസോഡ് ഇല്ല?
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് വളരെ ആവേശത്തോടെ മുന്നോട്ട് പോവുകയാണ്. ഇപ്പോൾ ഹൗസിൽ പതിനേഴ് പേരാണ് ടൈറ്റിലിനായി മത്സരിക്കുന്നത്. ഇതുവരെയുള്ള സീസണുകളിൽ നിന്നും വ്യത്യസ്തമായി മൂന്നാം ആഴ്ചയിൽ മത്സരം എത്തിയപ്പോഴാണ് ആദ്യ എവിക്ഷൻ നടന്നത്. അതുവരെ മത്സരാർഥികളെ മനസിലാക്കാൻ പ്രേക്ഷകർക്ക് സമയം കൊടുത്തിരിക്കുകയായിരുന്നു ബിഗ് ബോസ്.
ആദ്യ എവിക്ഷനിൽ പുറത്തായത് നടി ഏയ്ഞ്ചലിൻ മരിയയാണ്. ഏയ്ഞ്ചലിനെ യാത്ര ആക്കിയ ശേഷം എപ്പിസോഡ് അവസാനിപ്പിച്ച മോഹൻലാൽ ഇനി ബുധനാഴ്ച തിരിച്ച് ഷോയിൽ എത്തുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അത് മിഡ് വീക്ക് എവിക്ഷൻ നടത്തുന്നതിന് വേണ്ടിയാണെന്നാണ് റിപ്പോർട്ട്.

ബിഗ് ബോസ് വീട്ടിൽ നിന്നും ആര് പുറത്തുപോകണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ പല ട്വിസ്റ്റുകളും ഇനിയും ഈ യാത്രയിൽ പ്രതീക്ഷിക്കാം. സാധാരണയിൽ നിന്നും വ്യത്യസ്തമായി നമ്മൾ ഇനി തമ്മിൽ കാണുന്നത് വരുന്ന ബുധനാഴ്ചയാണ്. അതിന് ഒരു കാരണമുണ്ട്. അതെന്താണെന്ന് ഞാൻ ബുധനാഴ്ച പറയാം എന്നാണ് മോഹൻലാൽ ഞായറാഴ്ചത്തെ എപ്പിസോഡ് അവസാനിക്കവെ പറഞ്ഞത്.
നോമിനേഷൻ ലിസ്റ്റിൽ ഏയ്ഞ്ചലിൻ ഒഴികെ ഉള്ളവർക്ക് വേണ്ടി വോട്ടിങ് ലൈൻ തുറന്ന് വെച്ചിരിക്കുകയായിരുന്നു. റിനോഷ്, റെനീഷ, ഗോപിക, വിഷ്ണു, മിഥുന്‍, ലച്ചു എന്നിവരാണ് ഇനി നോമിനേഷൻ ലിസ്റ്റിൽ ഉള്ളത്. അതിൽ ഡെയ്ഞ്ചറസ് സോണിൽ ഉള്ളത് അനിയൻ മിഥുൻ, ഗോപിക, ലെച്ചു എന്നിവരാണ്. ഇവരിൽ ഒരാൾ പുറത്താകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഇവർ മൂന്നുപേരുമാണ് പ്രേക്ഷക സപ്പോർട്ട് ഏറ്റവും കുറവുള്ളവർ. പ്രേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മത്സരാർഥി എന്നതുകൊണ്ട് തന്നെ കോമണറായ ഗോപിക വീട്ടിൽ കഴിയാവുന്ന അത്രയും സമയം പിടിച്ച് നിൽക്കണമെന്ന ആഗ്രഹത്തോടെയാണ് വന്നത്. പക്ഷെ ഗോപികയുടെ ഗെയിമിനോടും നിലപാടുകളോടും പ്രേക്ഷകരിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്.
അതുകൊണ്ട് ഗോപികയ്ക്ക് മിഡ് വീക്ക് എവിക്ഷൻ നിർണായകമാണ്. ഓവർ കോൺഫിഡൻസും പുറത്ത് സപ്പോർട്ട് തനിക്ക് ആയിരിക്കുമെന്ന തരത്തിലുള്ള പെരുമാറ്റവുമാണ് ഗോപികയ്ക്കുള്ള സപ്പോർട്ട് കുറയാൻ കാരണമെന്നാണ് ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകർ പറയുന്നത്. അതുപോലെ തന്നെ ലെച്ചുവിന് തുടക്കത്തിലെ സപ്പോർട്ട് ഇപ്പോഴില്ല.

ഗ്രൂപ്പിസത്തിലേക്ക് ലെച്ചു പെട്ടുപോയിയെന്നും പെരുമാറ്റത്തിലും അത് വ്യക്തമാണെന്നുമാണ് ഒരു വിഭാഗം ലെച്ചുവിനെ കുറിച്ച് അഭിപ്രായപ്പെടുന്നത്. മൈൻഡ് ഗെയിമർ ആണെങ്കിൽ കൂടിയും നിലപാടുകൾ വ്യക്തമാക്കാൻ അനിയൻ മിഥുൻ ഭയപ്പെടുന്നുവെന്നും സേഫ് ഗെയിം ഇറക്കുന്നുവെന്നുമാണ് മിഥുന്റെ ഗെയിമിനെ വിലയിരുത്തി ബിബി പ്രേക്ഷകർ പറയുന്നത്.
പത്ത് ദിവസത്തേക്ക് മോഹൻലാൽ ഷോയിലേക്ക് വരില്ലെന്നും അതിനാൽ തന്നെ നാലാം ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡ് സൂം മീറ്റിങ് വഴി ലാലേട്ടൻ ഹോസ്റ്റ് ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. മോഹൻലാൽ വരുന്ന എപ്പിസോഡുകളാണ് ഏറ്റവും ടിആർപി ലഭിക്കുന്നവ. അതേസമയം പ്രേക്ഷക പ്രിയം നേടി വന്ന ഏയ്ഞ്ചലിന്റെ എവിക്ഷൻ ആരാധകരിൽ നിരാശ ഉളവാക്കിയിട്ടുണ്ട്.
എനിക്ക് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. വോട്ട് കുറഞ്ഞതിന്റെ പേരിലാണ് ഞാൻ പുറത്തേക്ക് വന്നത്. പക്ഷെ വിഷമം ഒന്നുമില്ല. കപ്പ് കിട്ടിയില്ലെങ്കിലും ഞാൻ ജനങ്ങളുടെ ഹൃദയം കീഴടക്കി. കപ്പ് വില കൊടുത്താലും മേടിക്കാൻ പറ്റും.
പക്ഷെ സ്നേഹം വില കൊടുത്ത് വാങ്ങാൻ പറ്റില്ല. മലയാളികളുടെ മനസറിഞ്ഞ സ്നേഹം എനിക്ക് കിട്ടിയിട്ടുണ്ട് എന്നാണ് ഏയ്ഞ്ചലിൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് ഏയ്ഞ്ചലിൻ കൊച്ചിയിൽ എത്തിയത്. ആദ്യ ആഴ്ചയിൽ വീക്കായി ഇരുന്നതിനാലാണ് ഏയ്ഞ്ചലിന് ജനപിന്തുണ കുറഞ്ഞത്.


Click it and Unblock the Notifications