'ഇറങ്ങിപ്പോണം'; മത്സരാർത്ഥികളുടെ മുട്ടിടിപ്പിക്കുന്ന സൽമാൻ; ലാലേട്ടനും സഹികെട്ടോയെന്ന് പ്രേക്ഷകർ
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിന്റെ ഭാവി പ്രവചനീതമായാണ് മുന്നോട്ട് പോവുന്നത്. പ്രേക്ഷകരിൽ ഒരു വിഭാഗം അഞ്ചാം സീസൺ ആവേശഭരിതമാണെന്ന് പറയുമ്പോൾ. ഗെയിം പോരെന്നാണ് ചിലരുടെ പക്ഷം. തുടക്കത്തിലെ മത്സര ബുദ്ധി മാറ്റിവെച്ച് പലരും സൗഹൃദത്തിലായതും ഷോയുടെ ഹരം കളഞ്ഞെന്ന് വിമർശിക്കുന്നവരുമുണ്ട്. എന്നാൽ ഈ അഭിപ്രായത്തെ എതിർക്കുന്നവരുമുണ്ട്. ഓരോ മത്സരാർത്ഥികളും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നെന്നാണ് വലിയൊരു വിഭാഗം പ്രേക്ഷകരും പറയുന്നത്.
വീട്ടിനകത്തെ മത്സരത്തിനിടെ സോഷ്യൽ മീഡിയയിലും വാശിയേറിയ ചർച്ചകളാണ് ഷോയെക്കുറിച്ച് നടക്കുന്നത്. ആദ്യ ദിവസം മുതലിങ്ങോട്ട് പല വിഷയങ്ങളിൽ പലരും തമ്മിൽ കൊമ്പ് കോർത്തു. കഴിഞ്ഞ സീസണുകൾ പോലെ ആളുകൾ തമ്മിലുള്ള വ്യക്തി വൈരാഗ്യം ഇത്തവണ കുറവാണെന്നായിരുന്നു തുടക്കത്തിലെ അഭിപ്രായം. എന്നാൽ ഓരോ എപ്പിസോഡുകൾ കഴിയുന്തോറും ഈ അഭിപ്രായം മാറി വരികയാണ്. ഗോസിപ്പുകളും വ്യക്തി വൈര്യവും ഇത്തവണയും പ്രകടമാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന് വരുന്ന വഴക്ക് ഇന്ന് അതിന്റെ മൂർധന്യത്തിലെത്തി. അവതാരകനായ മോഹൻലാലെത്തിയ ദിവസം അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് തന്നെ ഒന്നിലേറെ തവണ വഴക്കുണ്ടായി. ഇത് മറ്റൊരു സീസണിലും അധികം കണ്ടിട്ടില്ല. സാഗറും അഖിൽ മാരാറും തമ്മിലുള്ള വാഗ്വാദം, റെനീഷ റഹിമാൻ പൊട്ടത്തെറിച്ച് സംസാരിക്കുന്നു എന്നിവയാണ് പ്രൊമോ വീഡിയോയിൽ കാണുന്നത്.
മോഹൻലാൽ ഇവരെ അനുനയിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഒടുവിൽ ക്ഷമ നശിച്ച മോഹൻലാൽ താൻ ഷോ വിടുകയാണെന്ന് പ്രഖ്യാപിക്കുന്നതും പ്രൊമോ വീഡിയോയിൽ കാണാം. ലൈൻ കട്ട് എന്ന് ദേഷ്യത്തിൽ പറയുന്നുമുണ്ട്. പൊതുവെ ബിഗ് ബോസ് അവതാരകരിൽ ക്ഷമയുള്ളയാൾ മോഹൻലാലാണ്. ഹിന്ദി ബിഗ് ബോസിൽ അവതാരകൻ സൽമാൻ ഖാൻ ഒന്നിലേറെ തവണ ദേഷ്യപ്പെട്ടിട്ടുണ്ട്.

ബിഗ് ബോസ് ഹിന്ദി സീസണുകളിൽ എട്ട് തവണ സൽമാൻ ഖാൻ ദേഷ്യപ്പെട്ടത് അന്ന് വലിയ വിവാദമായിരുന്നു. ഹിന്ദിയിലെ എട്ടാം സീസണിൽ മത്സരാർത്ഥിയായി വന്ന നടി കരിഷ്മ തന്നയുമായി സൽമാൻ വഴക്കിട്ടിരുന്നു, സൽമാൻ വാരാന്ത്യത്തിലെ എപ്പിസോഡിൽ പറഞ്ഞ തമാശ കരിഷ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇത് നടി തുറന്ന് പറയുകയും ചെയ്തു. ഇതോടെ സൽമാൻ സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയി. മത്സരാർത്ഥികൾക്ക് പൊതുവെ സൽമാൻ ഖാനെ ഭയമാാണ്. മത്സരാർത്ഥികളോട് ഇറങ്ങിപ്പോവാൻ വരെ സൽമാൻ പറഞ്ഞിട്ടുണ്ട്.
താൻ പറയുന്ന കാര്യങ്ങൾ കേട്ടില്ലെങ്കിലും മുന്നറിയിപ്പുകൾ അവഗണിച്ചാലോ ആണ് സൽമാൻ പാെതുവെ ദേഷ്യപ്പെടാറ്. സൽമാന്റെ ഈ സ്വഭാവ രീതിയാണ് ഹിന്ദി ബിഗ് ബോസിന്റെ പ്രധാന ഹൈ ലൈറ്റ്. വീട്ടിനകത്തുള്ളവർ ദേഷ്യക്കാരാണെങ്കിൽ അതിനേക്കാൾ ദേഷ്യക്കാരനായ അവതാരകനും. കോടികൾ കൊടുത്ത് സൽമാനെ തന്നെ ഷോയുടെ അവതാരകനായി നില നിർത്തുന്നതിന് കാരണവും ഇത് തന്നെയാണ്.

എന്നാൽ മോഹൻലാലിന്റെ രീതി വ്യത്യസ്തമായിരുന്നു. പൊതുവെ ശാന്തനാണ് മോഹൻലാൽ. പരിധി വിട്ടാൽ മാത്രം ദേഷ്യപ്പെടും. രസകരമായി സംസാരിച്ചാണ് മിക്ക എപ്പിസോഡുകളും മോഹൻലാൽ കൊണ്ട് പോവാറ്. മുൻ സീസണുകൾ പരിശോധിച്ചാൽ മോഹൻലാൽ ദേഷ്യപ്പെട്ട സാഹചര്യമുണ്ട്.
പക്ഷെ ഇറങ്ങിപ്പോയിട്ടില്ല. അതിനാൽ തന്നെ പ്രേക്ഷകർക്കും പുതിയ പ്രൊമോ കണ്ട് അമ്പരപ്പാണ്. ഏയ്ഞ്ചലിൻ മരിയയാണ് ഈ ആഴ്ച ബിഗ് ബോസിൽ നിന്ന് പുറത്ത് പോയതെന്നാണ് വിവരം. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഹനാൻ എത്തുന്നെന്നും വിവരമുണ്ട്. ഇന്നത്തെ എപ്പോസോഡിൽ നിന്നും ഇക്കാര്യത്തിൽ വ്യക്തമായ വിവരം ലഭിക്കും. ലാലേട്ടന്റെ ദേഷ്യത്തിന് കാരണമറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications