'ലാലേട്ടനാണ് ശരി ഇങ്ങനെ വേണം, ഉണ്ടുറങ്ങി സുഖിച്ചിട്ട് ലാലേട്ടൻ വരുമ്പോൾ ഷോയും ബഹുമാനക്കുറവും'; ആരാധകർ!

ഒരുപാട് പ്രത്യേകതകളോടെയാണ് ബി​​ഗ് ബോസ് സീസൺ ഫൈവ് ആരംഭിച്ചത്. പതിനെട്ട് പേരാണ് ആദ്യ ദിവസം ഹൗസിലേക്ക് കയറിയത്. ഇതുവരയേും ആദ്യത്തെ എവിക്ഷൻ നടന്നിട്ടില്ല. ഇന്ന് ആദ്യത്തെ എവിക്ഷനും ഒരു വൈൽ‌ഡ് കാർഡ് എൻട്രിയും സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഒട്ടനവധി പ്രഖ്യാപനങ്ങളോടെ സീസൺ ഓഫ് ഒറിജിനൽസ് എന്ന പേരിൽ തുടങ്ങിയ സീസൺ ഫൈവ് ഒരു തണുപ്പൻ മട്ടിലാണ് ആരംഭിച്ച് രണ്ടാഴ്ചയായി മുന്നോട്ട് പോകുന്നത്. മറ്റ് സീസണുകൾ കണ്ടതിന്റെ വെളിച്ചത്തിൽ ഇമേജ് ഭയത്തോടെയും നന്മമരം കളിച്ചുമാണ് പലരും ഷോയിൽ നിൽക്കുന്നത്.

ഇത്തവണയും നിരവധി പേർ സെയ്ഫ് ​ഗെയിം കഴിക്കുന്നുണ്ട്. മത്സരാർഥികളൊന്നും തന്നെ ആക്ടീവല്ലെന്നും അതിനാൽ ലൈവോ എപ്പിസോഡോ കാണാൻ മൂടിലെന്നുമാണ് ബി​ഗ് ബോസ് പ്രേക്ഷകർ പറയുന്നത്.

Bigg Boss Malayalam

മാത്രമല്ല ഇത്തവണത്തെ മത്സരാർഥികൾക്ക് ബി​ഗ് ബോസിനോട് പോലും പേടിയോ ബഹുമാനമോ ഇല്ലെന്നും നിർദേശങ്ങൾ കൊടുത്താൽ പോലും പാലിക്കാത്ത അവസ്ഥയുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ഇപ്പോഴിത ബി​ഗ് ബോസ് വീക്കെൻഡ് എപ്പിസോഡിന്റേതായി പുറത്തുവന്ന ഏറ്റവും പുതിയ പ്രമോയാണ് വൈറലാകുന്നത്.

ബിഗ് ബോസ് ഷോ ഇവിടെ വെച്ച് അവസാനിപ്പിക്കുന്നുവെന്ന് വരെ മോഹൻലാൽ പ്രഖ്യാപിക്കുന്നത് പ്രമോയിൽ കാണാം. വളരെ രോഷത്തോടെ ​ഹൗസിൽ നിന്നുള്ള വീഡിയോയുടെ ലൈൻ കട്ട് ചെയ്യാൻ മോഹൻലാൽ അണിയറപ്രവർത്തകരോട് പറയുന്നതും പുതിയ പ്രമോയിൽ കാണാം.

എപ്പിസോഡിൽ മത്സരാർഥികൾക്ക് നൽകിയൊരു ടാസ്ക്കിനിടെ മത്സരാർഥികൾ തമ്മിൽ നടന്നൊരു വഴക്കാണ് മോഹൻലാലിന്റെ കോപത്തിന് പിന്നിലെന്നാണ് പ്രമോയിൽ നിന്നും മനസിലാകുന്നത്. കാരണം നേരത്തെ പുറത്തിറങ്ങിയ മറ്റൊരു പ്രമോയിൽ സാ​ഗറും റെനീഷയും അഖിൽ മാരാരുമെല്ലാം പരസ്പരം കയർക്കുന്നതും മോഹൻലാലിനോട് ബഹുമാനമില്ലാത്ത തരത്തിൽ പെരുമാറുന്നതും കാണാം.

മനോഹരമായൊരു ഈസ്റ്റർ ദിനത്തിൽ മൈലുകൾ താണ്ടി വന്നിട്ട് തനിക്ക് മത്സരാർഥികളുടെ ഭാ​ഗത്ത് നിന്നും വളരെ സങ്കടകരമായ കാര്യങ്ങൾ കാണേണ്ടി വന്നുവെന്നും മോഹൻലാൽ പറയുന്നതും പ്രമോയിൽ കാണാം. അനാവശ്യമായൊരു തർക്കം ഹൗസിൽ നടന്നിട്ടുണ്ടെന്നാണ് മോഹൻലാലിന്റെ വാക്കുകളിൽ നിന്നും മനസിലാകുന്നത്.

Bigg Boss Malayalam

പ്രമോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. കാരണം നാല് സീസണുകൾ നടന്ന് കഴിഞ്ഞിട്ടും ഇന്നേവരെ ബിഗ് ബോസ് ഷോ താൻ അവസാനിപ്പിക്കാൻ പോവുകയാണെന്ന് രോഷത്തോടെ മോഹൻലാൽ പറഞ്ഞിട്ടില്ല. പെട്ടന്നൊന്നും ദേഷ്യം വരാത്ത പ്രകൃതക്കാരനായ മോഹൻലാലിന് ഇത്രയും ദേഷ്യം പെട്ടന്ന് വരണമെങ്കിൽ തക്കതായ എന്തോയൊന്ന് അവിടെ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രമോ കണ്ട് പ്രേക്ഷകരും പറയുന്നത്.

ലാലേട്ടൻ ​ദേഷ്യപ്പെട്ടെങ്കിൽ അത് അനിവാര്യമായ ഒന്നാണ് എന്നാണ് പ്രമോ കണ്ട ആരാധകർ പറയുന്നത്. ഉണ്ടുറങ്ങി കണ്ടന്റുപോലും കൊടുക്കാതെ സുഖിച്ച് കഴിഞ്ഞ് ലാലേട്ടൻ വരുമ്പോ പട്ടി ഷോയും ബഹുമാനം ഇല്ലായ്മയും. ഇങ്ങനെ കൊടുക്കണം ലാലേട്ടാ... ഫുൾ സപ്പോർട്ട്.

സന്തോഷമായി ലാലേട്ടാ.... യാതൊരു ബഹുമാനവും ഇല്ലാത്തവരുടെ മുന്നിൽ ഇത്രയും മാന്യമായി സംസാരിക്കാൻ അങ്ങേക്ക് മാത്രമെ കഴിയൂ. വാഴകളെ പോലെ ഇരുന്നിട്ട് ലാലേട്ടൻ വരുമ്പോൾ മാത്രം പട്ടിഷോ കാണിക്കുന്ന കുറേ എണ്ണം എന്നൊക്കെയാണ് മത്സരാർഥികളെ വിമർശിച്ച് വരുന്ന കമന്റുകൾ. മോഹന്‍ലാല്‍ എത്തുന്ന ശനി, ഞായര്‍ ദിവസങ്ങളിലെ പ്രൊമോകള്‍ പലപ്പോഴും ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് വലിയ കൗതുകം പകര്‍ന്നാണ് എത്താറ്.

അതേസമയം കുറഞ്ഞ് പോയ ടിആർപി ലാലേട്ടനെ വെച്ച് ബി​ഗ് ബോസ് ടീം തിരിച്ച് പിടിക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഏയ്‍ഞ്ചലിൻ മരിയ ഈ ആഴ്ച പുറത്താകുമെന്നും പകരം ഹനാൻ വൈൽഡ് കാർഡായി ഹൗസിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X