'തമാശ വേണ്ടായിരുന്നു, മിഥുന്റേയും റിനോഷിന്റേയും കോഡ് ഭാഷയ്ക്ക് ലാലേട്ടൻ താക്കീത് നൽകണമായിരുന്നു'; പ്രേക്ഷകർ!

ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ച് രസകരവും തർക്കങ്ങൾ നിറഞ്ഞതും ടാസ്കുകളാൽ മുഖരിതവും പ്രണയവും ഒക്കെയായി മുന്നോട്ട് പോകുകയാണ്. സീസൺ ഫൈവ് അമ്പത് ദിവസത്തോട് അടുത്തിരിക്കുന്നു. ഇത്തവണത്തെ ബിബി കൂട്ടുകെട്ടുകളാൽ സമ്പന്നമാണ്. ഇതിൽ ശ്രദ്ധേയരാണ് അനിയൻ മിഥുൻ-റിനോഷ് ജോർജ് കോമ്പോ. ഇവരുടെ ചങ്ങാത്തവും ​ഗെയിം പ്ലാനിങ്ങും കുറ്റം പറച്ചിലുമെല്ലാം ശ്രദ്ധനേടാറുണ്ട്. പ്രേക്ഷക ഇഷ്ടത്തോടൊപ്പം തന്നെ ഇവർക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

അതിന് കാരണമാകട്ടെ ഇരുവരുടെയും കോഡ് ഭാഷയും. പലപ്പോഴും മിഥുനും റിനോഷും എന്താണ് പറയുന്നതെന്ന് പ്രേക്ഷകർക്ക് മനസിലാകാറില്ല. ഒന്നാമത്തെ കാര്യം മൈക്ക് നേരെ ഉപയോ​ഗിക്കില്ല. മറ്റൊന്ന് നേരത്തെ പറഞ്ഞ കോഡ് ഭാ​ഷയും.

പരസ്പരം സംസാരിക്കുമ്പോൾ മറ്റ് മത്സരാർത്ഥികളെ അഭിസംബോധന ചെയ്യുന്ന കോഡ് ഭാഷ അല്ലെങ്കിൽ ഇരട്ട പേര് അടുത്തിടെ സോഷ്യൽമീഡിയ കണ്ടെത്തുകയും ചെയ്തിരുന്നു. മിഥുന്റേയും റിനോഷിന്റേയും കോഡ് ഭാഷ പ്രയോ​ഗത്തിന് മോഹൻലാൽ താക്കീത് നൽകണമെന്നത് പ്രേക്ഷകരുടെ വളരെ നാളുകളായുള്ള ആവശ്യമാണ്.

Mithun, Rinosh George

ഇന്നത്തെ എപ്പിസോഡിൽ മോഹൻലാൽ‌ ഇരുവരുടേയും കോഡ് ഭാഷ ഡികോഡ് ചെയ്യുമെന്ന് സൂചന നൽകുന്ന പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. മത്സരാർഥികളുടെ ചിത്രങ്ങൾ ഒട്ടിച്ച ബോർഡുമായി എത്തിയാണ് മിഥുനോടും റിനോഷിനോടും മോഹൻലാൽ ഇക്കാര്യങ്ങൾ‌ ചോദിക്കുന്നത്. എന്നാൽ ഒരു ഫൺ മൂഡിലെടുത്താണ് മോഹൻലാൽ ഇരുവരോടും സംസാരിച്ചത്.

മിഥുനും റിനോഷും കൃത്യമായി മറുപടി നൽകാതെ ഫണ്ണായിട്ടാണ് മോഹൻലാലിന് മറുപടിയും കൊടുക്കുന്നത്. റിനോഷിനോടും മിഥുനോടും മോഹൻലാൽ ഈ വിഷയത്തിൽ കാണിച്ച സമീപനത്തിൽ പ്രേക്ഷകരും തൃപ്തരല്ല.

കുറച്ച് സീരിയസ്നെസ്സോടെ മോഹൻലാൽ ഇരുവരോടും സംസാരിക്കണമായിരുന്നുവെന്നാണ് ഭൂരിഭാ​ഗം പേരും കുറിച്ചത്. ലാലേട്ടാ... കോമഡിയാക്കി ചോദിച് പഴയ ലാലേട്ടൻ ആവല്ലേ... കുറച്ച് സീരിയസ് ആയിട്ട് എല്ലാം ചോദിക്കുന്ന ലാലേട്ടൻ മതി, ഗെയിം കളിക്കുന്നവർക്ക് മുഴുവൻ ചീത്തയും. സെയ്ഫ് ​ഗെയിമേഴ്സിന് മുഴുവൻ സപ്പോർട്ടുമാണല്ലോ?, ഗെയിം കളിക്കുന്നവരെ വഴക്കു പറയും.

സേഫ് ഗെയിം കളിക്കുന്നവരെ തലോടി വിടും, ഇത് വെറുമൊരു തമാശയാക്കേണ്ടിയിരുന്നില്ല, അത്തരത്തിൽ സംസാരിക്കാൻ കൂടുതൽ ലൈസൻസ് റിനോഷിനും മിഥുനും കിട്ടുന്നത് പോലെയാകും എന്നെല്ലാമാണ് പ്രതിഷേധം അറിയിച്ച് പ്രേക്ഷകർ കുറിച്ചത്.

Mithun, Rinosh George

ഹൗസിലെ മറ്റ് പന്ത്രണ്ട് പേർ‌ക്കും മിഥുന്റേയും റിനോഷിന്റേയും സേഫ് ​ഗെയിമിനെ കുറിച്ച് അറിവില്ല. ഒപ്പം നടക്കുന്ന ശ്രുതിയുടെ പേര് പോലും കോഡ് ഭാഷയിലേക്ക് മാറ്റിയാണ് മിഥുനും റിനോഷും ഇരുവരും മാത്രമുള്ളപ്പോൾ സംസാരിക്കാറുള്ളത്. സോഷ്യൽമീഡിയ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മിഥുന്റേയും റിനോഷിന്റേയും കോഡ് ഭാഷ ഡികോഡ് ചെയ്ത് കണ്ടുപിടിച്ചത് വൈറലായിരുന്നു.

പല്ലു- ഷിജു, നാവ് - അഖിൽ, ബൊമ്മ-വിഷ്ണു, സാരി- ശോഭ, ​ഗൾഫ്- സെറീന, പാവ, ചിരി- ശ്രുതി ലക്ഷ്മി, ഫ്ലഷ്- നാദിറ, മഞ്ഞ- ജുനൈസ്, തുറുപ്പ്-അനു എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ കണ്ടുപിടിച്ച കോഡിലെ ആളുകൾ. ബി​ഗ് ബോസ് മലയാളം ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് ഈ നോട്ട് വന്നത്. ഇതുവച്ച് ട്രോളുകളും നിരവധി ഇറങ്ങിയിരുന്നു.

തുടക്കത്തിൽ റിനോഷിന് നിരവധി ഫാൻസുണ്ടായിരുന്നു. എന്നാൽ കാര്യമായ പ്രതികരണമോ ടാസ്ക്കിൽ പ്രകടനമോ കാണാതായതോടെ റിനോഷും വോട്ടിങിൽ പിന്നോട്ട് പോവുകയാണ്. കോഡ് ഭാഷ സംസാരമായതിനാൽ മിഥുൻ-റിനോഷ് സംസാരമുള്ള സീനുകൾ വരുമ്പോൾ പ്രേക്ഷകർക്ക് മടുപ്പ് തോന്നുന്ന അവസ്ഥയുമുണ്ട്.

അതേസമയം നിലവില്‍ സാഗര്‍, സെറീന, ജുനൈസ്, നാദിറ പ്രണയ കഥയാണ് ഷോയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിനിടയില്‍ പെട്ടിരിക്കുന്നത് സാഗറും. എന്തായാലും ഈ പ്രണയ ട്രാക്ക് എവിടെ ചെന്ന് അവസാനിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X