'വിഷ്ണുവിനാണ് കളി മനസിലാകുന്നത്, വിഷ്ണുവിനോട് ഞാൻ നന്ദി പറയുന്നു, പറഞ്ഞത് നല്ല കാര്യം'; പ്രശംസിച്ച് മോഹൻലാൽ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് നാൽപ്പത്തിയൊന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇപ്പോൾ ഹൗസിൽ പതിനഞ്ച് പേരാണ് കപ്പിനായി മത്സരിക്കുന്നത്. എല്ലാവരും ഒന്നിനൊന്ന് മികച്ച പോരാട്ടം നടത്തി ഹൗസിൽ പിടിച്ച് നിൽക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. സീസൺ ഫൈവിലെ പെർഫക്ട് ബിബി മെറ്റീരിയലെന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന ഒരു മത്സരാർഥിയാണ് വിഷ്ണു ജോഷി. ​

ഗെയിമിൽ നൂറ് ശതമാനവും കൊടുത്ത് കളിക്കും. അനാവശ്യമായ ഇമോഷണൽ അറ്റാച്ച്മെന്റില്ല. വൈരാ​ഗ്യം വെച്ച് കളിക്കാറില്ല. സ്ക്രീൻ സ്പേസ് കിട്ടാനായി ഓവർ ഷോ കാണിക്കാറില്ല. സിംപതി കാണിച്ച് പ്രീതി പിടിച്ച് പറ്റാനും ശ്രമിക്കാറില്ല. പക്ഷെ ഹൗസിലുള്ളവർക്ക് വിഷ്ണുവിന്റെ ​ഗെയിമിനോട് വിയോജിപ്പാണ് ഉള്ളത്. ആരും തന്നെ വിഷ്ണുവിന്റെ​ ​ഗെയിമിനെ പുകഴ്ത്താറില്ല. പൊതുവെ വിഷ്ണുവിന്റെ ​ഗെയിം വളരെ അ​ഗ്രസീവാണെന്ന തരത്തിൽ സംസാരിച്ച് കുറ്റപ്പെടുത്താനാണ് ഹൗസിലുള്ള മറ്റുള്ളവർ ശ്രമിക്കാറുള്ളത്.

Vishnu Joshi

ഒന്നാം ദിവസം മുതലുള്ള ​ഗെയിം സ്പിരിറ്റ് നാൽപ്പത്തി‌യൊന്നാം ദിവസത്തിലും വിഷ്ണുവിനുണ്ട്. ഹൗസിലെ സഹമത്സരാർഥികൾ വിഷ്ണുവിനെ നിരന്തരമായി കുറ്റപ്പെടുത്തുന്നതിനാൽ വിഷ്ണു പിന്തുടരുന്ന രീതിയാണ് എല്ലാവരും ഫോളോ ചെയ്യേണ്ടതെന്ന് മനസിലാക്കി കൊടുക്കാൻ ഒരിക്കലെങ്കിലും വിഷ്ണുവിനെ എല്ലാവർക്കും മുമ്പിൽ വെച്ച് മോഹൻലാൽ അഭിനന്ദിക്കണമെന്നത് പ്രേക്ഷകർ വളരെ നാളായി ആവശ്യപ്പെടുന്നൊരു കാര്യമാണ്.

കഴിഞ്ഞ ദിവസം മോഹൻലാൽ അത് ഭം​ഗിയായി ചെയ്യുകയും ചെയ്തു. വീക്കിലി ടാസ്ക്കിൽ അഞ്ചൂസ് ബാത്ത് റൂമിൽ കയറി ഒളിച്ചതിനെ പലരും ന്യായീകരിച്ചപ്പോൾ വിഷ്ണു മാത്രമാണ് കൃത്യമായി അഭിപ്രായം പറഞ്ഞത്.

മൂത്രമൊഴിക്കാനാണ് അഞ്ചൂസ് ബാത്ത്റൂമിൽ കയറിയത് എന്നതിന് വീഡിയോ തെളിവില്ലാത്തതിനാൽ ആ സാഹചര്യം വെച്ച് നോക്കുമ്പോൾ അഞ്ചൂസിന്റെ വാദങ്ങൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന തരത്തിലാണ് വിഷ്ണു സംസാരിച്ചത്. മാത്രമല്ല ഒമർ ലുലുവിനെയാണ് താൻ സപ്പോർട്ട് ചെയ്യുകയെന്നും വിഷ്ണു പറഞ്ഞിരുന്നു. ശരിയായ നിരീക്ഷണത്തിലൂടെയുള്ള വിഷ്ണുവിന്റെ അഭിപ്രായം കേട്ടതോടെ വിഷ്ണു പറഞ്ഞത് വളരെ നല്ല കാര്യമാണെന്നാണ് മോഹൻലാൽ പറഞ്ഞത്.

കൂടാതെ വിഷ്ണുവിനാണ് കളി മനസിലാകുന്നതെന്നും മോഹൻലാൽ പറഞ്ഞു. മിഷൻ എക്സ് ടാസ്ക്കിൽ വിഷ്ണുവിന്റെ ടീമിലെ അഖിൽ അടക്കമുള്ള അം​ഗങ്ങൾ ചേർന്ന് ​ഗെയിം തുടങ്ങാൻ ബസർ അടിക്കും മുമ്പ് താഴിനുള്ളിൽ ​ഗോതമ്പി മാവ് തിരുകി എതിർ ടീമിന് താക്കോലിടാനുള്ള ​ദ്വാരം അടച്ചിരുന്നു.

Vishnu Joshi

അത് വിഷ്ണു തിരിച്ചറിഞ്ഞപ്പോൾ സ്വന്തം ടീമിനെ ശാസിക്കുകയും മാവ് നീക്കം ചെയ്യാൻ പറയുകയും ചെയ്തിരുന്നു. ശരിയായ രീതിയിൽ ​ഗെയിം കളിച്ച് വിജയിക്കാനാണ് വിഷ്ണു സ്വന്തം ടീം അം​ഗങ്ങളോട് പറഞ്ഞത്. ഉടൻ തന്നെ എല്ലാവരും താഴിലെ മാവ് കളഞ്ഞ് പൂർവ സ്ഥിതിയിലാക്കി. അത്തരത്തിൽ സ്വന്തം ടീമിലുള്ളവരുടെ തെറ്റായ പ്രവൃത്തിയെ തിരുത്തിയ വിഷ്ണുവിനോട് മോഹൻലാൽ കഴിഞ്ഞ എപ്പിസോഡിൽ നന്ദി പറയുകയും ചെയ്തിരുന്നു.

ശനിയാഴ്ചയിലെ എപ്പിസോഡ് കൂടി സംപ്രേഷണം ചെയ്തതടെ വിഷ്ണുവിനുള്ള ആരാധകരുടെ എണ്ണം വർധിച്ചിട്ടേയുളളു. തന്റെ വാരിയെല്ല് ഒടിക്കുന്നതിന് മനപൂർവം ശ്രമിച്ച മിഥുനെ കുറ്റപ്പെടുത്താതെയുള്ള വിഷ്ണുവിന്റെ സംസാരവും വൈറലാണ്.

ഹൗസിൽ തന്റെ ഏറ്റവും നല്ല സുഹൃത്തായി വിഷ്ണു പറയാറുള്ളത് മിഥുനെ മാത്രമാണ്. ഫിറ്റ്നസ് രം​ഗത്ത് കാലങ്ങളായി പ്രതിഭ തെളിയിക്കുന്ന ആളാണ് വിഷ്ണു ജോഷി. 2019ലെ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ ടോപ്പ് സിക്സിൽ വിഷ്ണു ജോഷി എത്തിയിരുന്നു. 2017ൽ മിസ്റ്റർ കേരളയും മിസ്റ്റർ എറണാകുളം പട്ടവും വിഷ്ണു സ്വന്തമാക്കിയിട്ടുണ്ട്. 2019ൽ മിസ്റ്റർ എറണാകുളം പട്ടവും സ്വന്തമാക്കി വിഷ്ണു തിളങ്ങിയിരുന്നു.

Read more about: bigg boss malayalam mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X