'ഇതൊരു സീരിയസ് ഒഫൻസാണ്'; അഖിലിനോട് മോഹൻലാൽ, വിഷയം മുണ്ടുപൊക്കലല്ല ശോഭയെ കുറിച്ച് മോശമായി സംസാരിച്ചത്!

ഇന്നത്തെ ബി​ഗ് ബോസ് വീക്കെന്റ് എപ്പിസോ‍ഡ് കാണാൻ ആവേശത്തിലാണ് പ്രേക്ഷകർ. കാരണം ഇക്കഴി‍‍ഞ്ഞ പത്താം ആഴ്ച സംഭവ ബഹുലമായിരുന്നു. അപ്രതീക്ഷിതമായ ഒട്ടനവധി സംഭവങ്ങൾ നടന്നു. ഇന്ന് പലതും അപ്രതീക്ഷിതമായി നട​ക്കുമെന്ന് സൂചന നൽകി അവതാരകൻ മോഹൻലാലിന്റെ പ്രമോ കുറച്ച് മുമ്പ് പുറത്ത് വന്നിരുന്നു.

ബിബി നിയമപുസ്തകത്തിൽ പറഞ്ഞിരിക്കുന്നതിൽ നിന്നും വ്യതിചലച്ച് പലതും ഹൗസിൽ നടന്നുവെന്നും അതൊന്നും ക്ഷമിക്കാൻ പറ്റാത്തതാണെന്നുമാണ് മോഹൻലാൽ പ്രമോയിൽ പറ‍ഞ്ഞത്.

അത് കേട്ടതോടെ അഖിൽ മാരാർ ഫാൻസും ബി​ഗ് ബോസ് പ്രേക്ഷകരും പരിഭ്രാന്തിയിലായി. ചരിത്രം സീസൺ ഫൈവിലും ആവർത്തിക്കുമോ എന്ന സംശയത്തിലാണ് പ്രേക്ഷകർ. ഒന്നാം സീസണിലും മൂന്നാം സീസണിലും ഒഴികെ നാലാം സീസണിലും രണ്ടാം സീസണിലും ഏറ്റവും കൂടുതൽ ഫാൻ ഫോളോയിങുള്ള മത്സരാർഥികൾ എഴുപതാം ദിവസം ഹൗസിൽ നിന്നും പുറത്തായിരുന്നു. ബിബി ​ഹൗസിന്റെ നിയമങ്ങൾക്കെതിരായി പെരുമാറി എന്നതായിരുന്നു കാരണം.

Akhil Marar

സീസൺ ഫൈവ് എഴുപതാം ദിവസത്തോട് അടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ പലതവണ വാണിങ് കിട്ടിയ അഖിൽ‌ മാരാർ ഈ വീക്കെൻഡ് എപ്പിസോഡ് തീരും മുമ്പ് പുറത്താകുമെന്നാണ് ഭൂരിഭാ​ഗം പേരും പ്രവചിക്കുന്നത്. മുണ്ട് പൊക്കി കാണിച്ചത് അശ്ലീല ചേഷ്ഠയായതിനാൽ അക്കാരണം കൊണ്ട് അഖിൽ പുറത്താകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.

എന്നാൽ അതിനേക്കാൾ ​ഗൗരവത്തോടെ മോഹൻലാൽ ഈ ആഴ്ച ചർച്ച ചെയ്യുന്നത് ശോഭയോട് അഖിൽ പറഞ്ഞ ചില കാര്യങ്ങളാണെന്നാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം വാക്ക് തർക്കമുണ്ടായപ്പോൾ 'നീ ബിസിനസ് നടത്തുന്നത് ആളുകളെ സുഖിപ്പിച്ചല്ലേയെന്ന്' അഖിൽ‌ ശോഭയോട് പറഞ്ഞിരുന്നു.

അന്ന് അഖിലിന്റെ വായിൽ നിന്നും അങ്ങനൊരു വാക്ക് വീണപ്പോൾ അനു അടക്കമുള്ളവർ അഖിലിനെ കുറ്റപ്പെടുത്തിയിരുന്നു. ശോഭയുടെ സ്വഭാവം അത്രമോശമാണന്നും അശ്ലീലമായൊരു അർഥവും സുഖിപ്പിക്കുക എന്ന വാക്കിനുണ്ടെന്നും ഹൗസിലെ മറ്റ് അം​ഗങ്ങൾ അഖിലിനോട് പറഞ്ഞിരുന്നു. പലതവണ ശോഭയോട് തർക്കിക്കവെ അഖിൽ ഇത് പറ‌ഞ്ഞിരുന്നു.

സുഖിപ്പിക്കൽ എന്ന വാക്ക് ഉപയോ​ഗിച്ച് അഖിൽ സംസാരിച്ചത് തന്നേപ്പോലുള്ള ഒരുപാട് വനിതകളെ മുറിവേൽപ്പിച്ചിട്ടണ്ടാകുമെന്ന് മോഹൻലാൽ ചോദിക്കുമ്പോൾ ശോഭ പറയുന്നതും പ്രമോയിൽ കാണാം. അഖിലിന് എന്താണ് പറയാനുള്ളതെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ താൻ ഭയങ്കര ഫ്രീയായി സംസാരിക്കുന്ന ഒരാളാണെന്നാണ് അഖിൽ പറ‍ഞ്ഞത്.

Akhil Marar

'വീട്ടിലോ സുഹൃത്തുക്കളോടോ പറയുന്നത് പോലെ ഇങ്ങനൊരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ നിന്നും പറയാൻ പറ്റില്ലെന്ന്', മോഹൻലാൽ അഖിലിനോട് പറയുന്നുമുണ്ട്. 'ഇങ്ങനൊരു കാര്യവുമായി മുന്നോട്ടുപോകാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന്', മോഹൻലാൽ പറയുന്നത് കേൾക്കുമ്പോൾ‌ അഖിലിനെ വീട്ടിൽ നിന്നും പുറത്താക്കുമോയെന്ന ആശങ്ക പ്രേക്ഷകരിൽ ഒരു വിഭാ​ഗത്തിനുണ്ട്.

ശോഭ അഖിലിന്റെ പ്രസ്താവനയിൽ വലിയ രീതിയിൽ പൊട്ടിത്തെറിക്കുകയും ചെയ്തതാണ്. കൺഫഷൻ റൂമിൽ അഖിലിനേയും ശോഭയേയും ഒരുമിച്ച് വിളിച്ചിരുത്തിയാണ് മോഹൻലാൽ എല്ലാ കാര്യങ്ങളും ​ഗൗരവത്തോടെ സംസാരിച്ചത്.

അതേസമയം ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം അഖിൽ ഹൗസിൽ നിന്നും പുറത്തായിട്ടില്ല. ഈ ആഴ്ച ഒരാളോ ഒന്നിൽ കൂടുതൽ ആളുകളോ ഹൗസിൽ നിന്നും പുറത്തായേക്കും. അഖിൽ കൂടി ഹൗസിൽ നിന്നും പുറത്തായാൽ വലിയ കണ്ടന്റ് ദാരിദ്ര്യമുണ്ടാകും. ഏറ്റവും കൂടുതൽ‌ എന്റർടെയ്ൻമെന്റ് ഹൗസിൽ സമ്മാനിക്കുന്ന ഒരേയൊരു മത്സരാർഥി അഖിൽ മാരാരാണ്.

മൈന്റ് ​ഗെയിം പ്ലാൻ ചെയ്ത് നടപ്പിലാക്കുന്നതും അഖിൽ മാത്രമാണ്. ബാക്കിയുള്ളവർ അഖിലിന്റെ ചുവട് പിടിച്ച് കയറി പോകുന്നവരാണ്. അഖിൽ പുറത്തായാൽ ശോഭയും ജുനൈസും വരെ ഹൗസിൽ വെറുതെ ഇരിക്കേണ്ടി വരും. ഇവരുടെ ഒരേയൊരു ടാർ​ഗെറ്റ് അഖിൽ മാത്രമാണ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X