മിഥുൻ പറഞ്ഞ പ്രണയ കഥയിലെ കള്ളം പൊളിച്ചടുക്കി മോഹൻലാൽ, മിഥുൻ ബോധം കെട്ട് വീണു, ഹൗസിൽ നാടകീയ രം​ഗങ്ങൾ!

ബി​ഗ് ബോസ് സീസൺ ഫൈവ് തുടങ്ങിയ ശേഷം ആവേശത്തോടെ പ്രേക്ഷകർ‌ കാണാറുള്ളത് അവതാരകൻ മോഹൻലാൽ വരുന്ന വീക്കെന്റ് എപ്പിസോഡുകളാണ്. സീസൺ ഫൈവിന്റെ ടാ​ഗ് ലൈൻ ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്നാണെങ്കിൽ കൂടിയും മത്സരാർത്ഥികളെക്കാൾ ഒറിജിനലായി പെരുമാറാറുള്ളതും അഭിപ്രായ പ്രകടനം നടത്താറുള്ളതും മോഹൻലാൽ മാത്രമാണ്.

ഇപ്പോഴിതാ വീക്കെന്റ് എപ്പിസോഡിലെ ആദ്യത്തെ പ്രമോ പുറത്ത് വന്നിരിക്കുകയാണ്. വളരെ രോഷത്തോടെ മത്സരാർത്ഥിയായ അനിയൻ മിഥുനോട് സംസാരിക്കുന്ന മോഹൻലാലാണ് പുതിയ പ്രമോയിലുള്ളത്. അനിയൻ മിഥുനോട് മോഹൻലാൽ ഇത്രയേറെ രോഷത്തോടെ സംസാരിക്കാനുള്ള കാരണം വീക്ക്ലി ടാസ്ക്കിൽ പറഞ്ഞ ചില കാര്യങ്ങളാണ്.

ജീവിതാനുഭവം ഒരു ഗ്രാഫ് വരച്ച് പറയാനാണ് ബിഗ് ബോസ് ഇത്തവണ വീക്ക്ലി ടാസ്ക്കിലൂടെ ആവശ്യപ്പെട്ടത്. അത്തരത്തിൽ വീക്ക്ലി ടാസ്ക്ക് ചെയ്യുന്നതിനിടെ ഒട്ടും വിശ്വാസയോ​​ഗ്യമല്ലാത്തൊരു പ്രണയ കഥ അനിയന്‍ മിഥുന്‍ ജീവിതാനുഭവം വിവരിക്കുന്നതിടെ പറ‍‍ഞ്ഞു.

കശ്‍മീരില്‍ ഇന്ത്യൻ ടീമിന്റെ സെക്യൂരിറ്റി ആര്‍മിയും വിം​ഗും ആയിരുന്നുവെന്നും അതില്‍ ഓഫീസ് റാങ്കില്‍ കുഴപ്പമില്ലാത്ത പൊസിഷനിലുള്ള സന എന്ന പഞ്ചാബി പെൺകുട്ടിയെ സ്നേഹിച്ചെന്നും പറഞ്ഞാണ് മിഥുൻ പ്രണയ കഥ പറയാൻ തുടങ്ങിയത്.

Aniyan Midhun

സന എന്ന ആർമി ഉദ്യോ​ഗസ്ഥ തന്നോട് പലപ്പോഴും പ്രണയം പറഞ്ഞുവെന്നും എന്നാൽ അപ്പോഴെല്ലാം താൻ തിരസ്കരിച്ചുവെന്നും അവസാനം തിരിച്ച് പ്രണയം പറയാനായി ചെന്നപ്പോൾ സന വെടിയേറ്റ് മരിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞതെന്നും മിഥുൻ കഥയിൽ‌ പറഞ്ഞിരുന്നു. ഇന്ത്യൻ പതാക പുതപ്പിച്ച് കിടത്തിയ സനയുടെ ശരീരത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും മിഥുൻ പറഞ്ഞിരുന്നു.

പിന്നീട് വിഷാദത്തിലായിയെന്നും ബാം​ഗ്ലൂരിലേക്ക് താമസം മാറ്റിയശേഷമാണ് താൻ പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്നും മിഥുൻ വെളിപ്പെടുത്തിയിരുന്നു. മിഥുന്റെ വീക്ക്ലി ടാസ്ക്ക് പ്രകടനത്തിൽ പറഞ്ഞ പ്രണയകഥ ഞൊടിയിടയിൽ വൈറലാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

ഇന്ത്യൻ ആർമിയിൽ മിഥുൻ പറഞ്ഞ പോലൊരു പെൺകുട്ടി ജോലി ചെയ്തിട്ടില്ലെന്നാണ് പട്ടാളത്തിൽ ജോലി ചെയ്യുന്ന ഉദ്യോ​ഗസ്ഥരടക്കം പറയുന്നത്. ഒരു സിവിലിയൻ നിസാരമായി ഒരു ആർമി ഉദ്യോ​ഗസ്ഥയെ ക്യാമ്പിൽ കയറി കണ്ട്, സംസാരിച്ചുവെന്ന് പറയുന്നത് ഇന്ത്യൻ പട്ടാളത്തിന് മേൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ അടക്കം ചോദ്യം ചെയ്യുന്നതാണെന്നും ഇത്തരം വ്യാജ കഥകൾ ഇന്ത്യൻ ആർമിയുടെ പേരിൽ പറഞ്ഞ മിഥുന് എതിരെ നടപടി വേണമെന്നും പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു.

മാത്രമല്ല മോഹൻലാൽ ലെഫ്റ്റനന്റ് കേണല്‍ പദവി അലങ്കരിക്കുന്ന വ്യക്തി കൂടിയായതിനാൽ മിഥുന് താക്കീത് നൽകണമെന്നും പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു.

Aniyan Midhun

ജനരോഷം കൂടി ഉൾക്കൊണ്ടാണ് മിഥുനെ വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ ചോദ്യം ചെയ്തത്. മിഥുൻ പറഞ്ഞ കള്ളം ഓരോ മറു ചോദ്യത്തിലൂടെയും പൊളിച്ചടുക്കി മോഹ​ൻലാൽ. താന്‍ 15 കൊല്ലമായി ലെഫ്റ്റനന്‍റ് കേണലാണെന്നും. ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് അങ്ങനെ പറയാമോയെന്നും ഇത് സിനിമയാണോയെന്നും മോഹന്‍ലാല്‍ മിഥുനോട് ചോദിക്കുന്നതും പ്രമോയിൽ കാണാം.

മോഹന്‍ലാൽ ചോദ്യം ചെയ്തപ്പോഴും പറഞ്ഞതെല്ലാം സത്യമാണെന്ന് മിഥുൻ ഊന്നി പറയുന്നുണ്ട്. ശേഷം ചോദ്യം ചെയ്യലില്‍ അനിയന്‍ മിഥുന്‍ ബോധം നഷ്ടപ്പെട്ട് കുഴഞ്ഞ് വീണ് ഇരിക്കുന്നതും സഹമത്സരാർത്ഥികൾ വെള്ളം നൽകി ഉണർത്താൻ ശ്രമിക്കുന്നതും കാണാം.

പ്രമോ വൈറലായതോടെ മിഥുനെ ചോദ്യം ചെയ്യേണ്ടത് ആവശ്യമായിരുന്നുവെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. നുണകഥകൾ ബി​ഗ് ബോസ് പോലാരു ഷോയിൽ വന്ന് പറ‍ഞ്ഞ് ജനങ്ങളെ മണ്ടന്മാരാക്കാൻ മിഥുൻ ശ്രമിച്ചുവെന്നും പ്രേക്ഷകർ കുറിക്കുന്നു.

ഓരോ വാക്കും ഇഴകീറി പരിശോധിക്കുന്നവരാണ് ബി​ഗ് ബോസിന്റെ പ്രേക്ഷകർ. അതിനാൽ തന്നെ അതീവ ശ്രദ്ധയോടെ സംസാരിച്ചില്ലെങ്കിൽ പിന്നീട് പ്രേക്ഷകരുടെ ചോ​ദ്യം ചെയ്യലിന് വിധേയരാകേണ്ടി വരും.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X