പുരുഷനായി ജനിച്ച ആളോടാണ് എന്റെ പ്രണയം; ട്രാന്‍സ് ജെന്‍ഡേഴ്‌സിലെ പ്രണയമെങ്ങനെയെന്ന് വെളിപ്പെടുത്തി നാദിറ
ഇനി മലയാളത്തില്‍ ബിഗ് ബോസ് കാര്യമായി വിജയിക്കാന്‍ സാധ്യതയില്ലെന്ന് വരെ ചില വിമര്‍ശകര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ സീസണുകളിലെ മത്സരാര്‍ഥികളുടെ പ്രകടനവും പുറത്ത് നടന്ന വിവാദങ്ങളുമൊക്കെയായിരുന്നു ഇതിന് കാരണം. എന്നാല്‍ അഞ്ചാമത്തെ സീസണിന് വലിയ സ്വീകാര്യതയാണ് തുടക്കം മുതലേ ലഭിച്ചിരിക്കുന്നത്. മുന്‍പ് കണ്ടതിനെക്കാളും വളരെ വേഗത്തിലാണ് മത്സരാര്‍ഥികള്‍ ഗെയിമിലേക്ക് കടന്നിരിക്കുന്നത്.
പ്രേക്ഷകരെയും ബിഗ് ബോസ് ആരാധകരെയും ഒരുപോലെ കൈയ്യിലെടുക്കാന്‍ ഓരോരുത്തര്‍ക്കും സാധിച്ചുവെന്ന് പറയാം. ഈ സീസണില്‍ മത്സരാര്‍ഥികളെ തിരഞ്ഞെടുത്ത രീതിയാണ് ആദ്യം അഭിനന്ദനങ്ങള്‍ നേടിയത്. ഇത്തവണ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ഒരു മത്സരാര്‍ഥി ഉണ്ടെന്നത് ശ്രദ്ധേയമായി. മുന്‍പ് അഞ്ജലി അമീര്‍ വന്നിരുന്നെങ്കിലും ആദ്യ ദിവസങ്ങളില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പുറത്ത് പോകേണ്ടി വന്നു.

ഈ സീസണില്‍ ട്രാന്‍സ് പേഴ്‌സണ്‍ നാദിറ മെഹ്‌റിനാണ് മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. ഷോ തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്റെ പ്രണയത്തെ കുറിച്ചും പ്രണയിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെ കുറിച്ചും മനസ് തുറക്കുകയാണ് നാദിറയിപ്പോള്‍. 'ട്രാന്‍ഡ് വുമണായ തനിക്ക് ഒരു പ്രണയം തോന്നുകയാണെങ്കില്‍ അതൊരു പുരുഷനോട് മാത്രമായിരിക്കുമെന്നാണ് നാദിറ മെഹ്‌റിന്‍ പറയുന്നത്. ബിഗ് ബോസ് വീട്ടില്‍ നിന്നും സഹമത്സരാര്‍ഥിയായ ഏയ്ഞ്ചലീനയോട് സംസാരിക്കുമ്പോഴാണ് താരം മനസ് തുറന്നത്.
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്ന ആള്‍ക്കാര്‍ക്ക് പ്രണയവും വ്യത്യസ്തമാണ്. എനിക്ക് താല്‍പര്യമുള്ളത് ഒരു പുരുഷനായ വ്യക്തിയോട് മാത്രമാണ്. ട്രാന്‍സ് വുമണായിരിക്കുന്ന ഒരാള്‍ക്ക് ട്രാന്‍സ് വുമണായിരിക്കുന്ന മറ്റൊരോളോട് പ്രണയമുണ്ടായിരിക്കാം. അതുപോലെ ട്രാന്‍സ് മെന്‍ ആയിരിക്കുന്ന ആളോടോ ബൈ സെക്ഷ്വല്‍ ആയ ആളോട് പ്രണയമുണ്ടായിരിക്കാം. അതാക്കെ പേഴ്‌സണല്‍ ചോയിസാണെന്നും നാദിറ പറയുന്നു.
നാദിറയ്ക്ക് യഥാര്‍ഥ പുരുഷനോടാണോ അപ്പോള്‍ ഇഷ്ടം തോന്നുക എന്ന എയ്ഞ്ജലീനയുടെ ചോദ്യത്തിന് റിയല്‍ എന്നല്ല, അദ്ദേഹം പുരുഷന്‍ ആവണം. ജനിക്കുന്ന സമയത്ത് മെയില്‍ സെക്‌സ് ആയ ആളോടായിരിക്കും തനിക്ക് പ്രണയം തോന്നുക. ഹോട്ട് ആകണം എന്ന് ഒരു നിര്‍ബന്ധവുമില്ല. ക്യൂട്ട് ആയിരിക്കണം എന്ന് മാത്രമേ ഉള്ളൂവെന്നും നാദിറ പറഞ്ഞു.

എനിക്കും സൗന്ദര്യ സങ്കല്‍പ്പമുണ്ട്. സൗന്ദര്യം ഒരു ഘടകമാണ്. സ്വഭാവം ഒരു ഘടകമാണ് എന്നതുപോലെ സൗന്ദര്യവും ഒരു ഘടകം തന്നെയാണ്. പിന്നെ ഒരാളുടെ നിറത്തെ കുറിച്ച് എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരം ഉണ്ടാവാറുണ്ട്. ശരിക്കും കറുത്ത നിറം എന്നൊക്കെ പറയേണ്ട കാര്യമുണ്ടോ? എനിക്ക് കറുത്ത ബോയ്‌സിനോട് വലിയ ക്രഷുണ്ട്. എനിക്ക് അതാണ് ഇഷ്ടമെന്നും നാദിറ വ്യക്തമാക്കുന്നു.
ബിഗ് ബോസിനകത്ത് നിന്നും ഇതിനകം പലതരത്തില്‍ പ്രണയകഥകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. പുറത്ത് പ്രണയമുള്ളവരാണ് പലരും. എന്നാല്‍ വീടിനകത്ത് കയറിയതിന് ശേഷം ചില ക്രഷ് തുറന്ന് പറച്ചിലുകളൊക്കെ വലിയ രീതിയിലാണ് ചര്‍ച്ചയാവുന്നത്. ബിഗ് ബോസിനകത്ത് നൂറ് ദിവസം പിടിച്ച് നില്‍ക്കണമെങ്കില്‍ പ്രണയം ഉണ്ടാക്കിയാല്‍ മതി. അതും വലിയൊരു സ്ട്രാറ്റജിയാണെന്ന് മുന്‍പുള്ള സീസണുകൡ നിന്നും തെളിഞ്ഞിരുന്നു.
ഈ സീസണിലും അതിന് സാധ്യതയുണ്ടെന്നാണ് പ്രേക്ഷകര്‍ ചൂണ്ടി കാണിക്കുന്നത്. നിലവില്‍ ബിഗ് ബോസിനകത്ത് പുരുഷന്മാര്‍ കുറവും സ്ത്രീകള്‍ കൂടുതലുമാണ്. ഇവരില്‍ ആരോടൊങ്കിലും നാദിറയ്‌ക്കോ മറ്റുള്ളവര്‍ക്കോ പ്രണയമുണ്ടാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതേ സമയം ട്രാന്‍സ് ജെന്‍ഡറായ നാദിറയ്ക്ക് വലിയ സ്വീകാര്യതയാണ് ബിഗ് ബോസിലേക്ക് വന്നതിന് ശേഷം ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് പിജി കോഴ്‌സിന് ചേരുന്ന ആദ്യ ട്രാന്‍സ് പേഴ്‌സണ്‍ വിദ്യാര്‍ഥിയെന്ന നിലയിലാണ് നാദിറ ശ്രദ്ധിക്കപ്പെടുന്നത്. പഠിക്കുന്ന കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സജീവമായിരുന്ന നാദിറ യൂണിവേഴ്‌സിറ്റി കോളേജില്‍ എഐഎസ്എഫിന്റെ നേതൃസ്ഥാനത്തും തിളങ്ങി. കാലടി ശ്രീ ശങ്കര സര്‍വകലാശാലയില്‍ നാദിറ നാടകത്തില്‍ പിജിയ്ക്ക് ചേരുകയും ചെയ്തു. ജേണലിസത്തില്‍ ബിരുദവും താരം നേടിയിരുന്നു.


Click it and Unblock the Notifications