'ആറര ലക്ഷത്തിന്റെ പണപ്പെട്ടിയെടുത്ത് നാദിറ മെഹ്റിൻ ബി​ഗ് ബോസ് ഷോ ക്വിറ്റ് ചെയ്തു?', പിന്നീട് സംഭവിച്ചത്!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിന് തിരശ്ശീല വീഴാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഹൗസിൽ അവശേഷിക്കുന്നത് ഏഴ് മത്സരാർത്ഥികളാണ്. ഇവരിൽ ഒരാളായിരിക്കും ടൈറ്റിൽ നേടുക. സോഷ്യൽമീഡിയ പോളുകൾ അനുസരിച്ച് അഖിൽ മാരാർ വിജയിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

തുടക്കം മുതൽ ഇതുവരെയും പ്രേക്ഷകരെ ഏറ്റവും കൂടുതൽ എന്റർടെയ്ൻ ചെയ്യിപ്പിച്ചും ടാസ്കുകൾ ബുദ്ധി ഉപയോ​ഗിച്ച് കളിച്ചും മുന്നേറുന്ന ഒരേയൊരു മത്സരാർത്ഥി അഖിൽ മാരാരാണ്. ഇത്തവണത്തെ മത്സരാർത്ഥികളിൽ പകുതിയിൽ അധികം ആളുകളും സേഫ് ​ഗെയിമിങായി​രുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

അതുകൊണ്ട് തന്നെ സീസൺ ഫോറിന് ലഭിച്ച ഖ്യാതി സീസൺ അഞ്ചിന് ലഭിച്ചില്ല. ഒറ്റയ്ക്ക് നിന്ന് വാശി നിറഞ്ഞതാക്കി മാറ്റേണ്ടതായിരുന്ന ​ഗെയിമുകൾ പലരും ​ഗ്രൂപ്പ് ​ഗെയിം കളിച്ചും റൂൾസ് തെറ്റിച്ചും വിരസതയുള്ളതാക്കി. ഇത്തവണ ലൈവ് കണ്ട പ്രേക്ഷകരുടെ എണ്ണനും വളരെ കുറവാണ്. മാത്രമല്ല എപ്പിസോഡുകളുടെ ടിആർപിയും കുത്തനെ ഇടിഞ്ഞു.

Nadira mehrin

ഇനി ഒരു എവിക്ഷൻ കൂടി വരും ദിവസങ്ങളിൽ സംഭവിക്കും. ഫൈനൽ സിക്സായിരിക്കും ​ഗ്രാന്റ് ഫിനാലെ സ്റ്റേജിൽ നിൽക്കുക. ഇപ്പോഴിതാ മിഡ് വീക്ക് എവിക്ഷന് മുമ്പായി മറ്റൊരു വളരെ നിർണായകമായ ടാസ്ക് മത്സരാർത്ഥികൾക്ക് ബി​ഗ് ബോസ് നൽകിയിരിക്കുകയാണ്. ഗ്രാൻഡ് ഫിനാലെയില്‍ എത്തുന്നതിന് മുമ്പ് തന്നെ പണപ്പെട്ടി നേടാനുള്ള ഒരു അവസരമാണ് മത്സരാര്‍ഥികള്‍ക്ക് ബി​​ഗ് ബോസ് നൽകിയിരിക്കുന്നത്.

ടാസ്‍കില്‍ പണപ്പെട്ടി സ്വീകരിക്കുന്ന ആള്‍ ഷോയില്‍ നിന്ന് പുറത്താകും. ആറരലക്ഷം, അ‍ഞ്ച് ലക്ഷം, നാലേകാൽ ലക്ഷം, മൂന്ന് ലക്ഷം, ഒന്നര ലക്ഷം എന്നിങ്ങനെ വ്യത്യസ്തമായ തുകകൾ ഒളിപ്പിച്ച അഞ്ച് ബോക്സുകളാണ് മത്സരാർത്ഥികൾക്ക് മുന്നിൽ ബി​​ഗ് ബോസ് ടാസ്കിനായി സ്ഥാപിച്ചത്.

പെട്ടിയിലെ തുകകൾ എത്രയാണെന്ന് മത്സരാർത്ഥികൾക്ക് അറിയില്ല. ഏഴ് പേരും ഒരുമിച്ച് തീരുമാനിച്ച് പറയുന്ന നാല് പെട്ടികൾ വിവിധ സമയങ്ങളിലായി ബി​ഗ് ബോസ് തുറക്കും. നാല് പെട്ടികൾ മാത്രമെ തുറക്കുകയുള്ളു. ഒരെണ്ണം തുറന്ന് കാണിക്കില്ല.

തുറന്ന നാല് പെട്ടികളിൽ ഏതെങ്കിലും ഒരു തുകയിൽ‌ ആകൃഷ്ടയായാൽ ആ പെട്ടിയെടുത്ത് മത്സരാർത്ഥികളിൽ ഒരാൾക്ക് ഷോ ക്വിറ്റ് ചെയ്ത് വീട്ടിലേക്ക് മടങ്ങാം. പെട്ടിയിലെ തുക അത് എടുത്ത മത്സരാർത്ഥികൾക്ക് ലഭിക്കും. സീസൺ ഫോറിൽ പത്ത് ലക്ഷം രൂപ വരെയാണ് ബി​​ഗ് ബോസ് പണപ്പെട്ടി ടാസ്ക്കിന്റെ ഭാ​ഗമായി മത്സരാർത്ഥി​കൾക്ക് വാ​ഗ്ദാനം ചെയ്തത്.

Nadira mehrin

പക്ഷെ ആരും പെട്ടി എടുക്കാൻ തയ്യാറായില്ല. നൂറ് ദിവസം പൂർത്തിയാക്കി ​ഗ്രാന്റ് ഫിനാലെ സ്റ്റേജിൽ നിൽക്കണമെന്ന ആ​ഗ്രഹമാണുള്ളതെന്നും അതുകൊണ്ട് തന്നെ പണപ്പെട്ടി എടുക്കുന്നില്ലെന്നുമാണ് മത്സരാർത്ഥികളെല്ലാം പറഞ്ഞത്. ഇതുവരെ മലയാളം ബി​ഗ് ബോസിൽ ആരും പണപ്പെട്ടി എടുത്ത് ഷോ ക്വിറ്റ് ചെയ്ത് പോയിട്ടില്ല.

എന്നാൽ സീസൺ ഫൈവിൽ പണപ്പെട്ടി എടുക്കാൻ നാദിറ മെഹ്റിൻ തയ്യാറായി എത്തി. താൻ നൂറ് ദിവസം കഷ്ടപ്പെട്ടാലും ഇത്രയും തുക കിട്ടില്ലെന്ന് പറഞ്ഞാണ് പെട്ടി എടുക്കാൻ തയ്യാറായി നാദിറ എത്തിയത്. ഇതൊരു ​ഗെയിം ആണെന്നും നീ നിന്റെ ഡിസിഷനാണ് എടുക്കേണ്ടതെന്നുമാണ് അഖിൽ മാരാർ പറഞ്ഞത്.

ശേഷം നാദിറ ആറര ലക്ഷം രൂപ അടങ്ങിയ പെട്ടി എടുക്കുകയാണെന്ന് ബി​ഗ് ബോസിനോട് പറഞ്ഞു. ഉടൻ ബി​ഗ് ബോസിന്റെ അറിയിപ്പ് വന്നു. ഒരു ദിവസം കൂടി പണപ്പെട്ടി ടാസ്ക് നടക്കുമെന്നും കൂടുതൽ പണപ്പെട്ടികൾ മത്സരാർത്ഥികൾക്ക് മുന്നിൽ തുറക്കുമെന്നും ബി​ഗ് ബോസ് ഓർമിപ്പിച്ചതോടെ തീരുമാനം നാദിറ മാറ്റി. പണപ്പെട്ടി എടുക്കാതെ തി​രികെ പോയി. രണ്ടാം ദിവസം വലിയ തുക വരുമ്പോൾ എടുക്കാമെന്ന തീരുമാനത്തിലാണ് നാദിറ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X