'​ദിൽഷയെ അനുകരിക്കാൻ ശ്രമിച്ച് റെനീഷ'; രൂപത്തിലെ സാമ്യത മാത്രമോ അതോ തന്ത്രമാണോയെന്ന് പ്രേക്ഷകർ

ബി​ഗ് ബോസ് അഞ്ചാം സീസണിലേക്ക് കടന്ന മത്സരാർത്ഥികളിലൊരാളാണ് റെനീഷ റഹിമാൻ. കാഴ്ചയിൽ ചാർമിം​ങ് ആയ റെനീൽ ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. സീതാ കല്യാണം എന്ന ഏഷ്യാനെറ്റിലെ തന്നെ ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ റെനീഷ ബി​ഗ് ബോസ് വീട്ടിലേക്ക് കടന്ന് വന്ന ഈ സീസണിലെ ആദ്യ മത്സരാർത്ഥിയാണ്. രണ്ട് ദിവസതതിനുള്ളിൽ വീട്ടിൽ തന്റെ സാന്നിധ്യം റെനീഷയ്ക്ക് അറിയിക്കാനായി.

പാലക്കാട് ആത്തൂർ സ്വദേശിയാണ് റെനീഷ. സീതാകല്യാണം സീരിയലിലെ ധന്യ മേരി വർ​ഗീസ്, അനൂപ് കൃഷ്ണൻ എന്നിവരും നേരത്തെ ബി​ഗ് ബോസിലെത്തിയിരുന്നു. റെനീഷയിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് ധന്യ മേരി വർ​ഗീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. റെനീഷയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. നാലാം സീസണിലെ മത്സരാർത്ഥിയായിരുന്ന ദിൽഷയുമായി താരതമ്യം ചെയ്യുകയാണ് റെനീഷയെ ബി​ഗ് ബോസ് പ്രേക്ഷകർ.

ഒന്ന് ശ്രദ്ധിച്ചാൽ റെനീഷയും ദിൽഷയും തമ്മിൽ രൂപ സാദൃശ്യമുണ്ട്. ഇരുവരുടെയും ഡ്രസിം​ഗും ഹെയർ സ്റ്റെെലും ഒരുപോലെയാണ്. ഇതിനാലാണ് ഇത്തരമാെരു താരതമ്യം വരുന്നത്. അതേസമയം ദിൽഷയെ അനുകരിക്കാൻ ശ്രമിക്കുകയാണ് റെനീഷയെന്നും അഭിപ്രായം വരുന്നുണ്ട്. വീട്ടിലെ കുട്ടി ഇമേജിൽ നിന്ന ദിൽഷയുടെ അതേ സ്ട്രാറ്റജി റെനീഷയും പുറത്തേക്കെടുക്കുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു.

Reneesha Rahiman, Dilsha

സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വന്ന പോസ്റ്റുകളിൽ നിരവധി പേർ സമാന അഭിപ്രായം പങ്കുവെച്ചു. ഞാൻ വിചാരിച്ചു, എനിക്ക് മാത്രം തോന്നിയതാണെന്ന്, ദിൽഷയെ പോലെ വിന്നർ ആകുമെന്ന് കരുതിക്കാണുമെന്നാണ് ചിലരുടെ കമന്റ്. എന്നാൽ ഇതിന് മറുവാദവും വന്നു. ഇരുവരും കാണാൻ ഒരുപോലെയാണ്. അതിനാൽ തോന്നുന്ന സാമ്യത മാത്രമാണ്, ദിൽഷയെ അനുകരിക്കുന്നത് കൊണ്ട് എന്ത് നേട്ട‌മാണ് റെനീഷയ്ക്ക് ഉണ്ടാവുന്നതെന്നും ഇവർ ചോദിക്കുന്നു,

അനുകരിക്കാൻ മാത്രം ദിൽഷ ബി​ഗ് ബോസിൽ എന്തെങ്കിലും മാസ്റ്റർ പ്ലാൻ ചെയ്തോ എന്നും ചിലർ ചോദിക്കുന്നുണ്ട്. അതേസമയം രൂപത്തിൽ രണ്ട് പേരും ഒരുപോലെയാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. അതേസമയം ദിൽഷയേക്കാളും ഫയറാണ് റെനീഷയെന്നും വീട്ടിലെ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നു. വീട്ടിൽ അഭിപ്രായങ്ങൾ തുറന്ന് പറയാൻ റെനീഷ മടി കാണിക്കാറില്ല. മറ്റൊരു മത്സരാർത്ഥി വിഷ്ണു ജോഷിയുമായി റെനീഷ വാക്കു തർക്കത്തിലുമേർപ്പെട്ടു.

ടാസ്കിനിടെയുണ്ടായ സംഭവമാണ് ഇതിന് വഴി വെച്ചത്. കട്ടകൾ എടുത്ത് അടുക്കുന്ന വൻമതിൽ ടാസ്കായിരുന്നു ഇത്. റെനീഷയുടെ കൈയിലുള്ള കട്ട വിഷ്ണു തട്ടിപ്പറിച്ച് ഓടി. തന്നെ പിടിച്ച് തള്ളിയത് റെനീഷയ്ക്ക് ഇഷ്ടപ്പെട്ടില്ല. എന്ത് ധൈര്യത്തിലാണ് തന്റെ ദേഹത്ത് തൊട്ടതെന്ന് റെനീഷ ചോദിച്ചു. തുടക്കത്തിൽ തന്ന കടുത്ത മത്സരമാണ് ബി​ഗ് ബോസ് മത്സരാർത്ഥികൾ തമ്മിൽ നടക്കുന്നത്. നാലാം സീസണിലെ വിജയിയായിരുന്നു ഡാൻസർ ദിൽഷ പ്രസന്നൻ. വിജയാഘോഷത്തിനപ്പുറം ദിൽഷയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത സൈബറാക്രമണമാണ്.

Reneesha Rahiman

ദിൽഷ റോബിൻ രാധാകൃഷ്ണനെ കബളിപ്പിച്ചെന്നും അങ്ങനെയാണ് വിജയിച്ചതെന്നും റോബിൻ ആരാധകർ അധിക്ഷേപിച്ചു. ദിൽഷയുടെ കുടുംബത്തെ വരെ ബാധിക്കുന്ന രീതിയിലേക്ക് സൈബറാക്രമണം പോയി. അഞ്ചാം സീസൺ തുടങ്ങിയിട്ടും ഇത് അവസാനിച്ചിട്ടില്ല. എന്നാൽ ദിൽഷ തന്റെ ഡാൻസ് കരിയറുമായി മുന്നോട്ട് പോവുകയാണ്. അനാവശ്യ വിവാദങ്ങളോട് പ്രതികരിക്കുന്നില്ല. റോബിനാവട്ടെ ഇപ്പോൾ മറ്റ് പല വിവാദങ്ങളിലുമാണ്. ശാലു പേയാട്, ആരവ് തുടങ്ങിയവർ റോബിനെതിരെ പല ആരോപണങ്ങളും ഇതിനകം ഉന്നയിച്ചിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X