'നാണം ഇല്ലേ ചേച്ചിക്ക് ശോഭയെ കുറിച്ച് പറയാൻ...?, ലേശം ഉളുപ്പുണ്ടോ നിങ്ങൾക്ക്?'; മനീഷയ്ക്കെതിരെ ശോഭയുടെ ആരാധകർ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിലെ ഏറ്റവും ശക്തയായ ഒരു മത്സരാർത്ഥിയായിരുന്നു മനീഷ കെ.എസ്. തട്ടീം മുട്ടീം അടക്കമുള്ള സീരിയലുകളിലൂടെ മനീഷയെന്ന കലാകാരി സുപരിചിതയാണെങ്കിലും പ്രേക്ഷകർ താരത്തെ അടുത്ത് അറിഞ്ഞ് തുടങ്ങിയത് ബി​ഗ് ബോസിൽ മത്സരാർത്ഥിയായ ശേഷമാണ്.

ഹൗസിലെ മറ്റുള്ള മത്സരാർത്ഥികൾ താരത്തിന് ഒരു അമ്മയുടെ സ്ഥാനമായിരുന്നു നൽകിയത്. മത്സരാർത്ഥികൾക്കും മനീഷ പ്രിയങ്കരിയായിരുന്നു. പക്ഷെ അധിക ദിവസം ഹൗസിൽ നിൽക്കാൻ മനീഷയ്ക്ക് സാധിച്ചില്ല.

എലിമിനേറ്റായി പുറത്ത് വന്ന ശേഷം വ്ലോ​ഗിങും അഭിമുഖങ്ങളുമെല്ലാമായി മനീഷ തിരക്കിലായിരുന്നു. തന്റെ പുതിയ യുട്യൂബ് ചാനൽ‌ വഴി തനിക്ക് മുമ്പും ശേഷവും പുറത്തായ സഹമത്സാർത്ഥികളുടെ വിശേഷങ്ങളും മനീഷ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു.

സോഷ്യൽമീഡിയകളിൽ സജീവമായ മനീഷ അടുത്തിടെ നടൻ സാ​ഗർ സൂര്യയ്ക്കൊപ്പമുള്ള ഒരു ഫോട്ടോഷൂട്ടിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു.

Maneesha

ഇരുവരും തട്ടീം മുട്ടിയിൽ അഭിനയിച്ച ശേഷം ജീവിതത്തിലും അമ്മ-മകൻ ആത്മബന്ധത്തോടെയാണ് ജീവിക്കുന്നത്. ഇരുവരും ഒരുമിച്ചാണ് ബി​ഗ് ബോസിലും മത്സരിച്ചതെങ്കിലും പരസ്പരം വേദനിപ്പിക്കാതെയും മുറിവുകൾ സൃഷ്ടിക്കാതെയുമാണ് കളിച്ചത്. സാ​ഗർ സൂര്യയുടെ സ്വന്തം അമ്മയുടെ വേർപാടിന് ശേഷം മനീഷയെയാണ് ആ സ്ഥാനം നൽകിയ സാ​ഗർ സ്നേഹിക്കുന്നത്.

തുടക്കം മുതൽ ഇതുവരെയും 'അമ്മേ' എന്നല്ലാതെ സാ​​ഗർ മറ്റൊന്നും വിളിച്ചിട്ടില്ലെന്ന് മനീഷ തന്നെ ഹൗസിൽ വെച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സാ​ഗറിനൊപ്പമുള്ള വീഡിയോ മനീഷ പങ്കുവെച്ചപ്പോൾ വന്ന വിമർശനങ്ങളും അതിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.

ശോഭയെ കുറിച്ച് മനീഷ മോശമായി സംസാരിച്ചുവെന്ന് പറഞ്ഞാണ് ശോഭയുടെ ആരാധകൻ മനീഷയെ വിമർശിച്ച് കമന്റ് കുറിച്ചത്. ബിഗ് ബോസിൽ റീ എൻട്രി നടത്തിയപ്പോൾ മനീഷ ശോഭയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശോഭയുടെ ആരാധകരെ പ്രകോപിപ്പിച്ചത്.

'നാണം ഇല്ലേ ചേച്ചിക്ക് ശോഭയെ കുറിച്ച് പറയാൻ. ലേശം ഉളുപ്പ് ഉണ്ടോ നിങ്ങൾക്ക്...?. ബിസിനസ് സ്ട്രാറ്റജി കളിച്ചുവെന്ന് പറയാൻ.... കുറച്ച് കൂടി പോയി', എന്നായിരുന്നു കമന്റ്. കമന്റ് ശ്രദ്ധയിൽപ്പെട്ട മനീഷ കൃത്യമായ മറുപടിയും നൽ‌കി. 'നിനക്ക് എന്ത് യോഗ്യത ആണുള്ളത്. ഒന്ന് പോയി കണ്ണാടി നോക്ക്. ഒരു ഫേക്ക് ഐഡിയും ഉണ്ടാക്കി ഇറങ്ങിക്കോളും.... ചില സദാചാര വാദികൾ. നാണം ഇല്ലേ നിനക്കൊക്കെ', എന്നാണ് മനീഷ മറുപടി നൽകിയത്.

വിഷ്ണുവിനെക്കുറിച്ചുള്ള മനീഷയുടെ സംഭാഷണത്തെ കുറിച്ചും ചിലർ വീ‍ഡിയോയിൽ ചർച്ച വന്നിട്ടുണ്ട്.

Maneesha

വിഷ്ണുവില്ലാത്ത സമയം നോക്കി ദേവുവിനൊപ്പം ചേർന്ന് കുറ്റം പറഞ്ഞുവെന്ന് പറഞ്ഞാണ് വിമർശനം വന്നത്. 'നിങ്ങൾക്ക് വിഷ്ണുവിനെ താൽപര്യം ഇല്ലെങ്കിൽ അത് മുഖത്ത് നോക്കി പറഞ്ഞ് കൊടുക്കണം. അല്ലാതെ മാറി ഇരുന്നു ഒരാളെ ഡീഗ്രേഡ് ചെയ്യുകയല്ല വേണ്ടത്. ഒപ്പം നിർത്തിയിട്ട്... മാറി ഇരുന്ന് കുറ്റം പറച്ചിൽ. കേൾക്കുമ്പോൾ ഇറിറ്റേറ്റിങ് ആണ്. അവന് ലക്ക് ഉണ്ടെങ്കിൽ അവന്റെ ഹാർ‌ഡ് വർക്കിൽ അവൻ രക്ഷപെട്ടോളും. നിങ്ങൾ വിഷമിക്കണ്ട അതിൽ....', എന്നായിരുന്നു ഒരു കമന്റ്.

അതിനും മനീഷ മറുപടി നൽകി. 'എനിക്ക് ഒരാൾ വളരുന്നതിൽ ഒരു വിഷമവും ഇല്ല. എനിക്ക് അനുഭവപ്പെട്ടത് ഞാൻ പറഞ്ഞു. അത് ഇനിയും പറയും. അത് ആരുടെ മുഖത്ത് നോക്കിയും പറയും. നിങ്ങളെ പോലെ തോന്നിയത് പറഞ്ഞതല്ല. ഇനിയും പറയും', എന്നാണ് മനീഷ മറുപടിയായി പറഞ്ഞത്. അതേസമയം നിരവധി ആളുകൾ മനീഷയെ പിന്തുണച്ചും എത്തി. 'മനീഷ നല്ലൊരു ലേഡിയാണ്. നമ്മൾക്ക് എന്നും ബഹുമാനം മാത്രം', എന്നാണ് ആരാധകരിൽ ചിലർ കുറിച്ചത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X