അമ്മയും മകനുമായിരുന്നവരാണ്, എന്നിട്ടും മനസിലായില്ലേ? ബിഗ് ബോസിനകത്ത് മനീഷയോടും സാഗറിനോടും ആരാധകര്‍

വീണ്ടും ബിഗ് ബോസ് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാന്‍ തുടങ്ങിയിരിക്കുകയാണ്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ മലയാളത്തിന്റെ അഞ്ചാം ഒരു സീസണ്‍ ഇന്നലെ മുതലാണ് ആരംഭിക്കുന്നത്. പതിനെട്ട് മത്സരാര്‍ഥികളാണ് ഇത്തവണ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. എല്ലാവരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവരും ശക്തരുമാണെന്ന് ആദ്യ ദിവസം തന്നെ വ്യക്തമായി.

ഇനി ബിഗ് ബോസ് നല്‍കുന്ന ടാസ്‌കുകളില്‍ നിന്നും ഓരോരുത്തരുടെയും പ്രകടനം വിലയിരുത്തി മത്സരത്തിന്റെ ഗതി തീരുമാനിക്കാം. എന്നിരുന്നാലും ആദ്യ ദിവസങ്ങളില്‍ തന്നെ മത്സരാര്‍ഥികള്‍ക്കിടയില്‍ വഴക്കും വാക്കേറ്റവുമൊക്കെ നടന്നിരിക്കുകയാണ്. ഇതിനൊപ്പം ബിഗ് ബോസ് നല്‍കിയ ടാസ്‌കും അതിലെ മത്സരാര്‍ഥികളുടെ പ്രകടനവുമൊക്കെ വിലയിരുത്തപ്പെടുകയാണ്.

manieesha

ബിഗ് ബോസ് വീട്ടില്‍ എത്തി ഏകദേശം ഒരു ദിവസത്തിന് കഴിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മത്സരാര്‍ഥികള്‍ക്ക് വ്യക്തിഗതമായി ഒരു ടാസ്‌ക് നല്‍കിയിരിക്കുകയാണ്. ഇത്രയും മണിക്കൂറുകള്‍ കൊണ്ട് സഹമത്സരാര്‍ഥികളില്‍ നിന്നും നല്ലോണം മനസിലായ ഒരളെയും ഒട്ടും മനസിലാകാത്ത ഒരാളെയും തെരഞ്ഞെടുക്കാനാണ് ബിഗ് ബോസ് പറഞ്ഞത്. കൂടുതല്‍ പേരും മനസിലാകാത്ത വ്യക്തിയായി എഞ്ജലീനയെയും, അഖിലിനെയുമാണ് തെരെഞ്ഞടുത്തത്.

കൂടുതല്‍ ആളുകള്‍ക്കും മനസിലായി എന്ന് പറഞ്ഞ പേര് കിട്ടിയത് ദേവു, ഗോപിക, ജുനൈസ് എന്നിവരാണ്. എന്നാല്‍ രസകരമായ മറ്റൊരു കാര്യം നടന്നത് മനീഷയുടെയും സാഗര്‍ സൂര്യയുടെയും കാര്യത്തിലാണ്. ഏറ്റവും കൂടുതല്‍ തനിക്ക് മനസിലായ മത്സരാര്‍ഥി എന്ന് പറഞ്ഞ് മനീഷ തിരഞ്ഞെടുത്തത് ജുനൈസിനെയാണ്. ജുനൈസ് നല്ലൊരു വ്യക്തിയാണെന്ന് അദ്ദേഹത്തെ തിരഞ്ഞെടുക്കാനുള്ള കാരണമായി മനീഷ പറഞ്ഞത്.

manieesha

അതുപോലെ സാഗര്‍ സൂര്യ തിരഞ്ഞെടുത്തത് ഗോപിക ഗോപിയെയാണ്. ഈ സീസണിലൂടെ കോമണര്‍ മത്സരാര്‍ഥിയായി എത്തിയ താരമാണ് ഗോപിക. 'എത്രനാള്‍ നിന്നാലും ഈ കുട്ടി ഇങ്ങനെ തന്നെ ആയിരിക്കുമെന്നാണ്', ഗോപികയെ തിരഞ്ഞെടുക്കാനുള്ള കാരണമായി സാഗര്‍ പറഞ്ഞത്. എന്നാല്‍ മനീഷയും സാഗറും വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഒരുമിച്ച് അഭിനയിച്ചവരാണ്. അവര്‍ പരസ്പരം തിരഞ്ഞെടുക്കാഞ്ഞത് എന്തുകൊണാടാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

തട്ടീം മുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയില്‍ മനീഷയും സാഗറും ഒരുമിച്ച് അഭിനയിച്ചിരുന്നു. അമ്മയും മകനുമായിട്ടാണ് താരങ്ങള്‍ പരമ്പരയില്‍ അഭിനയിച്ചതും. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ഫോളോ ചെയ്യുകയും ചെയ്യുന്നവരാണ്. അത്രയധികം നേരത്തെ അറിയുന്നവര്‍ ബിഗ് ബോസില്‍ വന്നപ്പോള്‍ അപരിചിതരെ പോലെ പെരുമാറുകയായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഏറ്റവുമധികം അടുത്ത് അറിയുന്നവര്‍ ഇവരായിരിക്കുമല്ലോ എന്നാണ് ചോദ്യം.

എന്തായാലും ഇത് ബിഗ് ബോസ ആണെന്നും ഇവിടെ പുറത്ത് നിന്നുള്ളതോ മറ്റ് മാനസിക ബന്ധങ്ങള്‍ക്കോ പ്രധാന്യം കൊടുക്കേണ്ടതോ ഇല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. രണ്ട് പേരും നന്നായി മത്സരിക്കുന്നത് കാണാനാണ് കാത്തിരിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നത്.

ടെലിവിഷനിൽ നിന്നും സിനിമയിലേക്ക് എത്തി നിരവധി സിനിമകളിലഭിനയിച്ച താരമെന്ന നിലയിലാണ് സാഗർ സൂര്യ ബിഗ് ബോസിലേക്ക് എത്തിയത്. സ്വയം പരിചയപ്പെടുത്തിയപ്പോഴും സാഗർ ഇക്കാര്യം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X