തുണി പോലും ഇല്ലാതെയായി, ബിഗ് ബോസിലെ സ്വീമിങ് പൂളില്‍ ബിക്കിനിയുമായി ലെച്ചു, പൊക്കിയെടുത്ത് മിഥുനും, വീഡിയോ

ഇതിന് മുന്‍പ് കണ്ട ബിഗ് ബോസില്‍ നിന്നും മത്സരവും മത്സരാര്‍ഥികളുമൊക്കെ തീയാണെന്ന് ആദ്യ ദിവസങ്ങളില്‍ തന്നെ വ്യക്തമായിരിക്കുകയാണ്. എല്ലാവരും ഒന്നിനൊന്ന് ശക്തരായ മത്സരാര്‍ഥികളാണ്. മാത്രമല്ല മലയാള പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഗെയിം തന്ത്രങ്ങളാണ് ഓരോരുത്തരും കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ റോബിന്‍ എന്ന മത്സരാര്‍ഥിയെ കുറിച്ച് മാത്രമായിരുന്നു ചര്‍ച്ചയെങ്കില്‍ ഇത്തവണ മത്സരാര്‍ഥികള്‍ എല്ലാവരും ചര്‍ച്ചകളില്‍ നിറയുന്നു. ഇതിനിടയിലാണ് കിടിലനൊരു പൂള്‍ വീഡിയോ പുറത്ത് വരുന്നത്. സഹമത്സാര്‍ഥികളുടെ കൂടെ പൂളിലേക്ക് ചാടുന്ന നടി ലെച്ചുവാണ് വീഡിയോയിലുള്ളത്. വിഷ്ണു ജോഷി ലെച്ചുവിനെ പൂളിലേക്ക് ചാടിക്കുന്നതും വെള്ളത്തില്‍ നിന്നും എടുത്തുയര്‍ത്തുന്നതുമൊക്കെ കാണിക്കുന്നുണ്ട്.

 bigboss

ഹൗസില്‍ നടന്ന സാഹസിക പൂള്‍ ജംപ് എന്ന് പറഞ്ഞാണ് ചാനല്‍ പുതിയൊരു വീഡിയോ പുറത്ത് വിട്ടത. വിഷ്ണു ജോഷി, അനിയന്‍ മിഥുന്‍ എന്നിവര്‍ക്കൊപ്പമാണ് ലെച്ചു പൂളിലേക്ക് ചാടുന്നത്. വിഷ്ണുവാണ് ചാടേണ്ട രീതികള്‍ നടിയ്ക്ക് പറഞ്ഞ് കൊടുക്കുന്നത്. അങ്ങനെ ബിക്കിനി വേഷത്തില്‍ ലെച്ചു പൂളിലേക്ക് ചാടുന്നു. വെള്ളത്തില്‍ തന്നെയുണ്ടായിരുന്ന മിഥുന്‍ ലെച്ചുവിനെ വെള്ളത്തിന്റെ അടിയിലൂടെ വന്ന് പൊക്കി തോളത്ത് ഇരുത്തുന്നതുമാണ് വീഡിയോയിലുള്ളത്.

പൂളില്‍ കുളിക്കുന്നതിനൊപ്പം ചില സാഹസികതകളൊക്കെ ഇരുവരും കാണിക്കുന്നുണ്ട്. എന്നാല്‍ വീഡിയോ പുറത്ത് വന്നതോടെ വ്യാപകമായ വിമര്‍ശനമാണ് ലഭിക്കുന്നത്. ഈ കാണിക്കുന്നതൊക്കെ വളരെ മോശമാണെന്ന് പറഞ്ഞാണ് ആരാധകരില്‍ ചിലരെത്തുന്നത്. മാത്രമല്ല കഴിഞ്ഞ സീസണില്‍ ലക്ഷ്മിപ്രിയ ടാസ്‌കിനിടയില്‍ സ്വീമിങ് പൂളിലേക്ക് വീഴുന്നതും അവിടുന്ന് എല്ലാവരും എടുത്ത് കരയ്ക്ക് എത്തിക്കുന്നതുമായ വീഡിയോയും ചേര്‍ത്ത് ചില ട്രോള്‍ വീഡിയോസും പ്രചരിച്ച് തുടങ്ങി.

'ഇനി ബിഗ് ബോസിനെ കുറ്റം പറഞ്ഞിരുന്നവരൊക്കെ ബിഗ് ബോസിന്റെ ആരാധകര്‍ ആയിരിക്കും. വീട്ടുകാരോടൊപ്പം കുളിസീന്‍ കാണാന്‍ അവസരം ഒരുക്കി തന്ന ബിഗ് ബോസിനും ഏഷ്യാനെറ്റിനും മണവാളന്‍ സണ്‍സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും നന്ദി അറിയിക്കുന്നു. ഇനി വിദേശത്തേക്കുള്ള യാത്രകളൊന്നും വേണ്ട, ബിഗ് ബോസ് മലയാളം കണ്ടാല്‍ മതി, എന്നിങ്ങനെ ലെച്ചുവിന്റെ വസ്ത്രത്തെ കുറിച്ചാണ് കൂടുതല്‍ കമന്റുകളും.

 lechu

വൈറല്‍ ആകാന്‍ വേണ്ടി അലമ്പ് കാട്ടുന്ന കൂട്ടുകാരന്‍ എനിക്കുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ ബിഗ് ബോസിില്‍ കയറാന്‍ വേണ്ടി ആണത്രേ, നല്ല കുട്ടി. തുടക്കം ഇങ്ങനെയാണെങ്കില്‍ ഈ സീസണ്‍ ബിഗ് ബോസ് കാണാന്‍ ധാരാളം പേര് ഉണ്ടാകും, റോബിന്‍ കാരണം ബിഗ് ബോസ് എല്ലാവരും വെറുത്തു. ഇനി ബിഗ് ബോസ് ഓഡിയന്‍സിനെ കൂട്ടാനുള്ള സൈക്കോളജിക്കല്‍ മൂവാണിത്.

ഒരു പുരുഷന്‍ റോഡില്‍ കുടെ അടിവസ്ത്രവും ഇട്ടു നടന്നാല്‍, ഇവിടെത്തെ പരിഷ്‌ക്കര വാദികള്‍ അവനെ ജീവിതകാലം മൊത്തം അകത്തു കിടത്തിയേനെ. ഇനി ഇപ്പോള്‍ പറയാം ഇത് കേരളത്തില്‍ അല്ല ബോംബെയില്‍ ആണെന്നാണ് ഒരാളുടെ കമന്റ്. എന്നാല്‍ ലച്ചു സ്വിമ്മിംഗ് പൂളില്‍ സാരി ഉടുത്തോണ്ട് ചാടണോ? എന്ന് ചോദിക്കുകയാണ് ഒരു ആരാധിക. വീട്ടുകാര്‍ ഇരുന്നു കാണുന്ന പരിപാടി അല്ലേ ഇതെന്ന് ഒന്നും പറയണ്ട. ഇത്തരം സീനുകളൊക്കെ സിനിമയിലും ടെലിവിഷനിലുമൊക്കെ കാണിക്കുന്നതല്ലേ എന്നും ആരാധിക ചോദിക്കുന്നു.

വന്ന് വന്ന് ബിഗ് ബോസ് ഇത്രയും ആയോ, ഇനി ഒരു തുണി പോലും ഇല്ലാതാകും. ഏത് ഡ്രസ്സ് ഇടണമെന്നത് ഒരാളുടെ ഇഷ്ടം ആണ് പക്ഷേ ഒരുപാട് ആളുകള്‍ കുടുംബമായി കാണുന്ന പ്രോഗ്രാം ആണ് ബിഗ് ബോസ്. ഇങ്ങനെയുള്ള വേഷം ഇട്ടു അവിടെയുള്ള ആണുങ്ങളുടെ മുമ്പില്‍ കൂടി ഈ കൂത്ത് കാണിക്കാന്‍ നാണം ഇല്ലേ ഇവള്‍ക്ക. ഇവളെ എത്രയും പെട്ടന്ന് പുറത്താക്കി ഇല്ലങ്കില്‍ ഇതിലും വലിയ വേഷം കെട്ട് കാണേണ്ടി വരും.

പണ്ടിതിനൊക്കെ കുളിസീന്‍ എന്നാ പറയാറുള്ളത്. അതിനൊക്കെ ഒരു ഒളിവും മറയും ഉണ്ടായിരുന്നു. ഇന്നിതിപ്പോ, ഞാന്‍ ആരാധിച്ച് കൊണ്ടിരുന്ന മോഹന്‍ലാല്‍ എന്ന മഹാനടന്‍, കേരളത്തിലെ കുറേ കുടുംബങ്ങളെ ഓര്‍ത്തെങ്കിലും, ഇമ്മാതിരി തറ പരിപാടി കാണിച്ച് കാശുണ്ടാക്കരുത്. വളര്‍ന്ന് വരുന്ന പുതുതലമുറയെ കുറ്റിച്ചെങ്കിലും കുറച്ചൊന്ന് ഓര്‍ത്താല്‍ നല്ലത്,'... എന്നിങ്ങനെ പൂള്‍ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള വിമര്‍ശനമാണ് ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X