ബിഗ് ബോസില്‍ നിന്നും ആദ്യം പുറത്താവുക ഇവളാണ്; ഇത്രയും ദുരന്ത മത്സരാര്‍ഥി വേറെ ഉണ്ടാവില്ലെന്ന് പ്രേക്ഷകര്‍

മലയാളത്തില്‍ വീണ്ടുമൊരു ബിഗ് ബോസ് ഷോ വരുന്നതിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയിരുന്നു. പതിനെട്ട് മത്സരാര്‍ഥികളുമായിട്ടാണ് ഇത്തവണ ബിഗ് ബോസ് തുടങ്ങിയിരിക്കുന്നത്. എല്ലാവരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവരാണെന്ന് ആദ്യ ദിവസങ്ങളിലെ പ്രകടനത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. പരസ്പരം അടുത്തറിഞ്ഞതിന് ശേഷമാണ് മുന്‍പൊക്കെ അടിയും വഴക്കുമൊക്കെ തുടങ്ങുന്നത്.

എന്നാല്‍ ആദ്യ ദിവസം തന്നെ കലഹമുണ്ടാക്കിയും പരാതി പറഞ്ഞുമാണ് മത്സരാര്‍ഥികള്‍ ഗെയിമിലേക്ക് കടന്നിരിക്കുന്നത്. അതേ സമയം ഈ സീസണില്‍ ആരായിരിക്കും ആദ്യം പുറത്ത് പോവുക എന്നറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. സാധ്യത ലിസ്റ്റ് ഇനിയും പറയാന്‍ കഴിയില്ലെങ്കിലും എയ്ഞ്ചലീന്‍ മരിയ പോകണമെന്നാണ് ചിലര്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടി കാണിച്ച് കൂട്ടിയ മണ്ടത്തരമാണ് അതിന് കാരണമായി പറയുന്നത്.

 angline-maria

'ഇതിനു മുന്നേ ഉള്ള എല്ലാ സീസണിലും ആദ്യ ആഴ്ച തന്നെ ഒരു മത്സരാര്‍ഥി പുറത്തു പോകുന്നത് അനൗചിത്യം അല്ലേ എന്ന് തോന്നിയിട്ടുണ്ട്. ഒരു ആഴ്ച എന്നത് ഒരു മത്സരാര്‍ഥിയെ നോമിനേറ്റ് ചെയ്യുന്ന മറ്റുള്ളവര്‍ക്കും വോട്ട് ചെയ്യുന്ന പ്രേക്ഷകര്‍ക്കും ഒരേ പോലെ വിഷമം ഉണ്ടാക്കുന്നതാണ്.

എന്നാല്‍ ഇത്തവണ അതില്‍ നിന്ന് വ്യത്യസ്തമായി ആദ്യ ആഴ്ച തന്നെ എടുത്തു പുറത്തിടേണ്ട ഒരാളെ കണ്ടു മുട്ടി', എന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ശേഷം എയ്ഞ്ചലീന്‍ ആണെന്നും പറയുന്നു. 'ബിഗ് ബോസ് മലയാളം സീസണ്‍ 5 വരെ എത്തി നില്‍ക്കുമ്പോള്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും ദുരന്തം കണ്ടസ്റ്റന്റ് ദേ ഈ മുതലാണ്.

ദയ അച്ചു, പോലും ഇതിനേക്കാള്‍ ഭേദം ആയിരുന്നു. ബോധം ഇല്ല. ബുദ്ധി ഇല്ല. ഒന്ന് നേരെ സംസാരിക്കാന്‍ അറിയില്ല. വായില്‍ തോന്നിയത് പറയും. പവര്‍ എന്നൊക്കെ പറഞ്ഞതിന്റെ പേരില്‍ ഇതിനെയൊക്കെ എന്തിനാ ഷോയില്‍ കൊണ്ട് വന്നത്. അതുപോലെ നല്ല പോലെ സിംപതി ഇറക്കുന്നുണ്ട്.

അതില്‍ ജുനൈസ്, റിനോഷ്, വിഷ്ണു ഒക്കെ വീണ് പോയി. ഈ പറയുന്ന മൂന്ന് പേരും ഒരു കാരണവും ഇല്ലാതെ ഈ ദുരന്തത്തിനെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനാണെന്ന് ഇനിയും മനസിലായിട്ടില്ല. മര്യാദയ്ക്ക് കൂടി ഒരാളെ ജയില്‍ നോമിനേറ്റ് ചെയ്യാന്‍ കൂടി അറിയാത്ത ഇതിനെ ഒക്കെ പെട്ടെന്ന് തന്നെ എടുത്ത് പുറത്ത് ഇടണമെന്നാണ്', ആരാധകര്‍ പറയുന്നത്.

 angline-maria

മനീഷ പറഞ്ഞത് ശരിയായ കാര്യമാണ്. ദേവു, ഷിജു, മാരാര്‍, ഗോപിക ഇവരുടെയൊക്കെ കിച്ചന്‍ ഡ്യൂട്ടിയില്‍ കഴിയുമ്പോഴാണ് എയ്ഞ്ചലീന്‍ എഴുന്നേറ്റ് വരുന്നത്. ഒരു ദിവസമല്ല, മൂന്ന് ദിവസമായിട്ടും അങ്ങനെ തന്നെ.

എന്നു വച്ചാല്‍ 9 തവണ ഭക്ഷണം ഉണ്ടാക്കാന്‍ വൈകി വന്നു. അവസാനം ക്ഷമ കെട്ടിട്ടാണ് മനീഷ പ്രതികരിച്ചത്. മാത്രമല്ല കറിയെല്ലാം വെച്ചു കഴിഞ്ഞോ എന്ന് ചോദിച്ചു മനസ്സിലാക്കാതെ ചുമ്മാ തക്കാളി കണ്ടം തുണ്ടമാക്കിയിട്ടിട്ട് അത് വേസ്റ്റ് ആയി പോയാല്‍ റോഷനായി കിട്ടുന്ന ഫുഡ് വേസ്റ്റ് ആക്കുവല്ലേ.

അതിനു മോങ്ങി മോങ്ങി കിടന്നുറങ്ങി ബിഗ് ബോസ് സൈറന്‍ അടിച്ചു 500 പോയി കിട്ടി. ഇവര്‍ 4 പേരും ഫുഡ് ഉണ്ടാക്കിയിട്ടും നന്നായി വീക്ക്‌ലി ടാസ്‌ക് മനോഹരമായി കളിച്ചു. അവിടെയും എയ്ഞ്ചലിന്‍ ഒരു പരാജയമായിരുന്നു. എന്തായാലും സിംപതി ട്രാക്ക്, ഒറ്റപ്പെടല്‍ ഇതൊക്കെ ഒരു ഗെയിം പ്ലാനാക്കി മുന്നോട്ട് പോകാമെന്ന നടിയുടെ തീരുമാനം വിപരീത ഫലമേ ചെയ്യുകയുള്ളുവെന്നാണ് ആരാധകര്‍ പറയുന്നത്.

എന്തായാലും ഈ സീസണില്‍ ആദ്യമായി ജയിലിലേക്ക് പോകുന്നതില്‍ എയ്്ഞ്ചലീനും ഉണ്ടെന്നാണ് അറിയുന്നത്. ജയില്‍ നോമിനേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആദ്യമായി പോവുന്നത് റിനോഷും എയ്ഞ്ചലിനുമാണ്. ഇനി ആദ്യമായി പുറത്തേക്ക് പോകാനുള്ള അവസരവും ഇവര്‍ക്ക് തന്നെയായിരിക്കുമോ എന്നത് കണ്ടറിയണം. എന്തായാലും നടി ഉദ്ദേശിച്ച് വന്ന ഗെയിം പ്ലാനുകളെല്ലാം പ്രേക്ഷകര്‍ക്കും സഹമത്സരാര്‍ഥികള്‍ക്കും വ്യക്തമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X