തമ്മിൽ തല്ലിക്കാനുറുപ്പിച്ച ടാസ്ക്; കഷ്ടപ്പെട്ട് രക്ഷപ്പെട്ടിട്ടും കാര്യമില്ല; ആരും പുറത്ത് പോവാം!

ബി​ഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ പ്രതീക്ഷിച്ച ആരവത്തോടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ദിവസം തന്നെ വഴക്കും പ്രശ്നവും നിറഞ്ഞ വീടായി ഇത്തവണ ബി​ഗ് ബോസ് മാറി. കഴിഞ്ഞ സീസണുകൾ സൂക്ഷ്മം നിരീക്ഷിച്ചവരാണ് ഇത്തവണത്തെ മത്സരാർത്ഥികളിൽ കൂടുതൽ പേരും.

അതിനാൽ തന്നെ കൃത്യമായ പ്ലാനിം​ഗോടെയും സ്ട്രാറ്റജികളോടെയുമാണ് ഇവരെത്തിയിരിക്കുന്നത്. ഇത്രയും സ്ട്രാറ്റജികൾ വന്നാൽ ബി​ഗ് ബോസ് ​വീട്ടിലെയും ​ഗെയ്മിലെയും സ്വാഭാവികത പോവില്ലേയെന്ന് ചോദിക്കുന്ന പ്രേക്ഷകരുമുണ്ട്. ജനശ്രദ്ധ ലഭിക്കാൻ വേണ്ടി മനപ്പൂർവം വാ​ഗ്വാദങ്ങൾ ഉണ്ടാക്കുന്നവർ ഇത്തവണയും കുറവല്ലെന്ന് പ്രേക്ഷകർ പറയുന്നു.

മത്സരാർത്ഥികളായ 18 പേരിൽ ഒമ്പത് പേരും ആദ്യ ആഴ്ചയിലെ നോമിനേഷനിൽ ഉണ്ട്. ​ഗ്രനേഡ് ലോക്കറ്റ്, സ്നേഹ ലോക്കറ്റ് എന്നിവ നൽകി നോമിനേഷനിൽ വരേണ്ടവരെയും വരേണ്ടാത്തവരെയും തെരഞ്ഞെടുക്കാനാണ് ബി​ഗ് ബോസ് ആവശ്യപ്പെട്ടത്. ഒരാൾക്ക് ഒരു ലോക്കറ്റ് മാത്രം ധരിപ്പിക്കാനുള്ള അവസരമേ ബി​ഗ് ബോസ് നൽകിയിരുന്നുള്ളൂ.

എയ്ഞ്ചലിൻ മരിയ, അഞ്ജു റോഷ്, വൈബർ ​ഗുഡ് ദേവു, നാദിറ, ശോഭ വിശ്വനാഥ്, ഷിജു, സാ​ഗർ സൂര്യ, മനീഷ തുടങ്ങിയവരാണ് ആദ്യ ആഴ്ചയിൽ മോനിനേഷനിൽ ഇടം പിടിച്ചത്. നോമിനേഷൻ ലിസ്റ്റ് വന്നിട്ടും എന്തുകാണ്ടാണ് വോട്ടിം​ഗ് ലൈൻസ് ഓപ്പണാവാത്തതെന്ന് പ്രേക്ഷകരുടെ ചോദ്യം വന്നിരുന്നു. ഇപ്പോഴിതാ നോമിനേഷനിൽ സംഭവിക്കുന്ന ട്വിസ്റ്റിനെക്കുറിച്ചുള്ള വിവരമാണ് പുറത്തു വരുന്നത്. നോമിനേഷനിൽ വന്നവർ യഥാർത്ഥത്തിൽ അപകടത്തിലാണെന്ന് പറയാൻ പറ്റില്ല.

Bigg Boss

നോമിനേഷൻ ലിസ്റ്റിലില്ലാത്തവർ സേഫ് ആയെന്നും പറയാനാവില്ല. അത്തരത്തിലൊരു ടാസ്കുയാണ് ഇത്തവണ ബി​ഗ് ബോസ് വന്നിരിക്കുന്നത്. യഥാർത്ഥത്തിൽ ആരും നോമിനേറ്റഡ് ആയിട്ടില്ല. നോമിനേറ്റായ വ്യക്തികൾക്ക് രക്ഷപ്പെടാനുള്ള ഒരു അവസരം ബി​ഗ് ബോസ് നൽകുന്നു. ആദ്യത്തെ വീക്ക്ലി ടാസ്ക് വൻ‌ മതിലൂടെയാണിത്. ഇന്നലെ 9 പേർക്ക് ​ഗ്രനേഡ് ലോക്കറ്റ് കിട്ടി, ഒമ്പത് പേർക്ക് സ്നേഹ ലോക്കറ്റ് കിട്ടി. സ്നേഹ ലോക്കറ്റ് കിട്ടിയ ഒരാളും ​ഗ്രനേഡ് ലോക്കറ്റ് കിട്ടിയ ഒരാളും എന്ന തരത്തിൽ 9 പെയർ ആവും.

ബസറടിക്കുമ്പോൾ നീല കട്ടകളും പിങ്ക് കട്ടകളും വരും മാക്സിമം കട്ടകൾ എടുത്ത് വെക്കുക. ഏത് നിറം വേണമെങ്കിലും എടുക്കാം. ഓരോ നിരയായി കട്ടകൾ അടുക്കി വെക്കുക. അവസാനം ആ ഫ്രെയ്മിൽ ഏത് നിറമാണ് കൂടുതലെന്ന് നോക്കും. നോമിനേറ്റഡായ മത്സരാർത്ഥികൾക്ക് നീല നിറമാണ്. സേഫായ മത്സരാർത്ഥികൾക്ക് പിങ്ക് നിറവുമാണ്. പിങ്ക് നിറമാണ് മതിലിൽ കൂടുതലെങ്കിൽ ആ പെയറിൽ ആരാണോ സെയ്ഫ് അയാൾ സേഫ് തന്നെയാണ്.

Bigg Boss

നീല നിറമാണ് മതിലിൽ കൂടുതലെങ്കിൽ നോമിനേറ്റഡായ ആൾ സേഫ് ആവും. ഒരു പെയറിലെ രണ്ട് പേർ തമ്മിലും മത്സരിക്കേണ്ടി വരും. അതിനാൽ സുഹൃത്തുക്കൾ ഒരു ജോഡിയായി മത്സരിക്കാൻ സാധ്യതയില്ല. തന്ത്രപരമായാണ് ഈ ​ഗെയ്മിനെ നേരിടേണ്ടത്. വരും നാളുകളിൽ മത്സരാർത്ഥികൾ തമ്മിലുള്ള തർക്കത്തിനും സൗഹൃദത്തിനുമെല്ലാം ഈ ടാസ്ക് വഴി വെച്ചേക്കും. ഇപ്പോൾ തന്നെ ടാസ്കിനിടെയുള്ള തർക്കത്തിന്റെ വീഡിയോകൾ വരുന്നുണ്ട്.

റെനീഷയും വിഷ്ണും തമ്മിലാണ് വഴക്കുണ്ടായത്. കട്ടകൾ എടുത്ത് വെക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. എന്താണ് സംഭവിച്ചതെന്ന് ഇന്നത്തെ എപ്പിസോഡിൽ നിന്നും മനസ്സിലാവും. മത്സരാർത്ഥികളിസ്‍ മിക്കവർക്കും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ പിആർ വർക്ക് നടക്കുന്നുണ്ടെന്നാണ് വിവരം. ഇത് ബി​ഗ് ബോസ് പ്രേക്ഷകർ തന്നെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. വരും ദിവസങ്ങളിൽ യഥാർത്ഥ ഹൈപ്പ് ഉണ്ടാക്കുന്നത് ആരെന്ന് വ്യക്തമാവും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X