സെറീന എവിക്ടായതോടെ പൊട്ടിക്കരഞ്ഞ് ജുനൈസ്, സീക്രട്ട് റൂമിലിരുന്ന് സഹമത്സരാർത്ഥികളെ നിരീക്ഷിച്ച് സെറീന!
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് എൺപത് ദിവസങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ഫൈനലിലേക്ക് അടുക്കുന്തോറും മത്സരാർത്ഥികൾ തമ്മിലുള്ള പോരും കടുക്കുകയാണ്. സംഭവ ബഹുലമായ ദിനങ്ങളായിരുന്നു കഴിഞ്ഞ വാരം. സേഫ് ഗെയിം കളിച്ചുകൊണ്ടിരുന്ന പലരുടെയും മുഖംമൂടികൾ അഴിഞ്ഞു. ഇതുവരെ മൗനം പാലിച്ചിരുന്നവരെല്ലാം സംസാരിക്കാൻ തുടങ്ങി. മറ്റ് ചിലർ എന്ത് സംഭവിച്ചാലും താൻ മാറില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുണ്ട്.
എന്തായാലും ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുകയെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ ആഴ്ച എവിക്ഷൻ പ്രക്രിയ നേരിട്ടത് ആറ് പേരാണ്. എന്നാൽ ആരും പുറത്തായില്ല. നോമിനേഷനിലുണ്ടായിരുന്ന സെറീന എവിക്ടായിയെന്ന് ഹൗസിലെ മത്സരാർത്ഥികളെ ബിഗ് ബോസ് തെറ്റിദ്ധരിപ്പിച്ചു. ശേഷം സെറീനയെ സീക്രട്ട് റൂമിലേക്ക് മാറ്റി. സഹമത്സരാർത്ഥികളെ ഇനി സെറീന സീക്രട്ട് റൂമിൽ ഇരുന്ന് നിരീക്ഷിക്കും.

വ്യത്യസ്‍ത ഘട്ടങ്ങളിലായിട്ടായിരുന്നു എവിക്ഷൻ നടന്നത്. എൻ എന്ന ഇംഗ്ലീഷ് അക്ഷരം മോഹൻലാല്‍ ആദ്യം കാണിച്ചു. ശേഷം എൻ എന്ന അക്ഷരം പേരില്‍ ഇല്ലാത്തവര്‍ സേഫാണെന്ന് മോഹൻലാല്‍ വ്യക്തമാക്കി. മറ്റൊരു ഘട്ടത്തില്‍ ഇ എന്ന അക്ഷരമായിരുന്നു മോഹൻലാല്‍ മത്സരാര്‍ഥികളെ കാണിച്ചത്. ഇ പേരിലില്ലാത്ത ഇല്ലാത്ത റിനോഷ് സേഫായി.
പിന്നീട് ബാക്കിയായത് റെനീഷയും സെറീനയുമാണ്. വീട്ടുകാരോട് യാത്ര പറഞ്ഞ് ആക്ടിവിറ്റി ഏരിയയിലേക്ക് വരാൻ ബിഗ് ബോസ് നിർദേശിച്ചു. എല്ലാവരും റെനീഷയും സെറീനയും ആക്ടിവിറ്റി ഏരിയയിലേക്ക് പോയപ്പോൾ റെനീഷ പുറത്താകുമെന്നാണ് പ്രതീക്ഷിച്ചത്.
ജുനൈസും സെറീന സേഫാകുമെന്ന് പറയുന്നുണ്ടായിരുന്നു. ശേഷം ആര് പുറത്തുപോകുമെന്ന് മോഹൻലാല്‍ കൃത്യമായി അറിയിച്ചില്ലെങ്കിലും കാണിച്ച അക്ഷരങ്ങൾ ചേർത്ത് വെച്ച് വായിച്ചപ്പോൾ പുറത്തായത് സെറീനയാണെന്ന് ഇരുവർക്കും മനസിലായി. പ്രിയ കൂട്ടുകാരിയോട് യാത്ര പറഞ്ഞ് റെനീഷ തിരികെ ഹൗസിലെത്തി.
ജുനൈസിനോട് പറയാൻ സെറീന ഏൽപ്പിച്ച സന്ദേശം റെനീഷ പറഞ്ഞു. ഒരുപാട് മിസ് ചെയ്യുമെന്നാണ് സെറീന ജുനൈസിനോട് റെനീഷ വഴി പറഞ്ഞത്. റെനീഷ ഹൗസിലേക്ക് പോയപ്പോൾ സെറീനയുടെ കണ്ണ് മൂടിക്കെട്ടി പുറത്തേയ്‍ക്ക് കൊണ്ടുപോകുകയായിരുന്നു ബിഗ് ബോസ് ടീം. സെറീനയെ സീക്രട്ട് റൂമിലേക്ക് ആയിരുന്നു കൊണ്ടുപോയത്.

സെറീനയും ബിഗ് ബോസിന്റെ ട്വിസ്റ്റിൽ അമ്പരന്നു. മത്സരത്തിൽ തുടരാൻ സാധിച്ച സന്തോഷത്തിലാണ് സെറീന. ബിഗ് ബോസില്‍ സ്‍ത്രീ പ്രാതിനിധ്യം കുറവായതിനാലാണ് സെറീനയ്‍ക്ക് ഹൗസിൽ തുടരാൻ അവസരം നല്‍കിയതെന്നാണ് എൺപതാം ദിവസത്തോട് അടുക്കുമ്പോഴുള്ള സീക്രട്ട് റൂം ടാസ്ക്കിനെ കുറിച്ച് വിവരിച്ച് മോഹൻലാല്‍ പറഞ്ഞത്.
അതേസമയം അടുത്ത എവിക്ഷൻ പ്രക്രിയയിലേക്ക് സെറീന നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടു. അടുത്ത ആഴ്ചയും ജനപിന്തുണ വർധിച്ചില്ലെങ്കിൽ സെറീന പുറത്താകും. സെറീനയുടെ എവിക്ഷൻ ഏറ്റവും കൂടുതൽ ബാധിച്ചത് ജുനൈസിനേയാണ്. സെറീന പോയ വിഷമത്തിൽ ജുനൈസ് പൊട്ടിക്കരയുന്നതും കാണാമായിരുന്നു.
പ്രേക്ഷകർ മിഥുൻ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ മിഥുൻ സേഫായി. ഹൗസിലെ പുതിയ ക്യാപ്റ്റൻ ജുനൈസാണ്. ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ ടിക്കറ്റ് ടു ഫിനാലെ അടക്കം കാഠിന്യമേറിയ മത്സരങ്ങളാണ് വരാനിരിക്കുന്നത്.


Click it and Unblock the Notifications