ബിഗ് ബോസ് വീട്ടിലെ കക്കൂസിന്റെ വാതിൽ ചവിട്ട് പൊളിച്ച് ഒമർ ലുലു, ടാസ്ക്കിൽ വിജയിക്കാൻ മത്സരാർഥികളുടെ തീക്കളി!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. സീരിയൽ-സിനിമാ നടി അനു ജോസഫ് കൂടി വൈൽഡ് കാർഡായി എത്തിയതോടെ കളം നിറഞ്ഞ് ആവേശത്തോടെ കളിക്കാനാണ് മത്സരാർഥികൾ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എലിമിനേഷനിൽ പ്രേക്ഷക പിന്തുണ കുറഞ്ഞതിന്റെ പേരിൽ മനീഷ, ശ്രീദേവി എന്നിവർ പുറത്തായിരുന്നു. പുതിയ വൈൽഡ് കാർഡ് അടക്കം ഹൗസിൽ ഇപ്പോൾ ടൈറ്റിലിനായി മത്സരിക്കുന്നത് പതിനാറ് പേരാണ്.
സീസൺ ഫൈവ് തുടങ്ങിയിട്ട് മുപ്പത്തിയാറ് ദിവസം പിന്നിട്ടെങ്കിലും സീസൺ ഫോർ കാണാനുണ്ടായിരുന്ന ആവേശമൊന്നും സീസൺ ഫൈവിനോട് പ്രേക്ഷകർക്കില്ല. ആവേശകരമായ ഒരു മത്സരം മത്സരാർഥികൾ തമ്മിലും ഇല്ല.
സീസൺ ഫോറിൽ വിരലിലെണ്ണാവുന്ന കുറച്ച് പേർ മാത്രമാണ് സേഫ് ഗെയിം കളിച്ചതും ഇമേജ് കോൺഷ്യസായി നിന്നതും എന്നാൽ സീസൺ ഫൈവിൽ നന്മമരവും പൊളിറ്റിക്കൽ കറക്ടനസും നോക്കി മര്യാദയ്ക്ക് ഗെയിം പോലും കളിക്കാത്തവരാണ് ഏറെയും. പലരും വിമർശനം ഭയന്നും തെറിവിളി ഭയന്നും മാറി നിൽക്കുകയാണെന്നത് എപ്പിസോഡും ലൈവും കാണുന്നവർക്ക് മനസിലായ കാര്യമാണ്.

ലൈവ് കാണാൻ തോന്നുന്നില്ലെന്നും ഉറക്കം വരുന്നുവെന്നുമാണ് ഏറെയും പ്രേക്ഷകർ അഭിപ്രായപ്പെടാറുള്ളത്. ഇപ്പോഴിത ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്ക് പ്രേക്ഷകർക്ക് ആവേശം നൽകുമെന്ന സൂചനയുമായി പുതിയ പ്രമോ വന്നിരിക്കുകയാണ്. മിഷൻ എക്സ് എന്ന വീക്കിലി ടാസ്ക്കാണ് മത്സരാർഥികൾക്ക് ബിഗ് ബോസ് നൽകിയിരിക്കുന്നത്.
ഹൗസിലെ മത്സരാർഥികൾ രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് വീക്കിലി ടാസ്ക്ക് കളിക്കുന്നതെന്നാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. ബിഗ് ബോസ് ഹൗസ് ഒരു ശാസ്ത്രലോകമായി മാറ്റിയാണ് മത്സരാർഥികൾക്കായി ബിഗ് ബോസ് ഈ ഗെയിം സംഘടിപ്പിച്ചിരിക്കുന്നത്. ജുനൈസ്, അഖിൽ മാരാർ എന്നിവർ നയിക്കുന്ന രണ്ട് ഗ്രൂപ്പുകളാണ് ഗെയിമിൽ മത്സരിക്കുന്നത്.

ഗെയിം തുടങ്ങിയ ശേഷം ജുനൈസും അഖിൽ മാരാരും തമ്മിൽ വലിയൊരു വഴക്കുണ്ടാകുന്നതും കസേര എടുത്ത് പൊക്കി അഖിൽ സംസാരിക്കുന്നതുമെല്ലാം പുതിയ പ്രമോയിൽ കാണാമായിരുന്നു. കൂടാതെ മത്സരാർഥികൾ പരസ്പരം തെറി വിളിക്കുന്നതായും പ്രമോയിൽ കാണാമായിരുന്നു. ഇപ്പോഴിത വീക്കിലി ടാസ്ക്കിന്റെ മറ്റൊരു പ്രമോ കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
പുതിയ പ്രമോയിൽ വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലേക്ക് മത്സരിക്കാൻ എത്തിയ ഒമർ ലുലു ഹൗസിലെ കക്കൂസിന്റ ഡോർ ചവിട്ടി പൊളിക്കുന്നതായാണ് ഉള്ളത്. ടാസ്ക്കിൽ വിജയിക്കാൻ ഇത് രണ്ടാം തവണയാണ് പ്രോപ്പർട്ടി മത്സരാർത്ഥികൾ നശിപ്പിക്കുന്നത്. ടാസ്ക്കിൽ വിജയിക്കുന്നതിനായുള്ള ഒരു വസ്തു അഞ്ചൂസിന്റെ കൈയ്യിൽ മത്സരാർഥികൾ തമ്മിലുള്ള വഴക്കിനിടെ എത്തിപെടും.
ഉടൻ തന്നെ ആ വസ്തു സൂക്ഷിക്കുന്നതിനായി അഞ്ചൂസ് അതുമായി കക്കൂസിൽ കയറി ഒളിക്കും ഉടൻ തന്നെ ഒമർ ലുലു അടങ്ങുന്ന എതിർ ടീം എത്തി കക്കൂസിന് പുറത്തിറങ്ങാൻ അഞ്ചൂസിന് ആവശ്യപ്പെട്ടെങ്കിലും അഞ്ചൂസ് പുറത്തിറങ്ങിയില്ല. ഇതോടെ രണ്ട് ടീമും തമ്മിൽ വഴക്കുണ്ടാവുകയും എതിൽ ടീം അംഗം സാഗർ സൂര്യ പ്രകോപിപ്പിച്ചപ്പോൾ ഒമർ ലുലു വാശി കയറി കക്കൂസിന്റെ ഡോർ ചവിട്ടി പൊളിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം മറ്റൊരു ടാസ്ക്കിനിടെ ഒമർ ലുലുവും ഷിജുവും നടത്തിയ മൽപിടിത്തത്തിനിടെ ഹൗസിലെ കണ്ണാടി വാൾ പൊട്ടിയിരുന്നു. അതിന്റെ പേരിൽ ലക്ഷ്വറി ടാസ്ക്കിൽ നിന്നും പോയിന്റുകൾ മത്സരാർഥികൾക്ക് നഷ്ടമായിരുന്നു. ഓരോ ടാസ്ക്ക് കിട്ടുമ്പോഴും മത്സരാർഥികൾ തമ്മിൽ വലിയ വഴക്കുകളാണ് ഉണ്ടാകാറുള്ളത്. മറ്റൊരു സീസണിലും ഇത്രയേറെ വഴക്ക് നടന്നിട്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.


Click it and Unblock the Notifications