നമ്മൾ പല അഭിനയവും കണ്ടതാണല്ലോ; സാഗറും സെറീനയും പ്രണയത്തിലാണോയെന്ന് ഒമർ ലുലു
ബിഗ് ബോസ് ഷോയിൽ ഇത്തവണ ഇടയ്ക്ക് വെച്ച് വന്ന മത്സരാർത്ഥികൾ ഓരോന്നായി നിരാശപ്പെടുത്തിക്കൊണ്ട് പുറത്തേക്ക് പോവുകയാണ്. വൈൽഡ് കാർഡ് എൻട്രിയായി വന്ന ഹനാൻ ആരോഗ്യ പ്രശ്നങ്ങൾ കാരണം പുറത്ത് പോയതിന് പിന്നാലെയാണ് സംവിധായകൻ ഒമർ ലുലുവിന്റെ കടന്ന് വരവ്. തുടക്കത്തിൽ പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ഗെയിമുകളിൽ ഇദ്ദേഹം പിന്നോട്ട് പോയി. വീട്ടിലെ അന്തരീക്ഷവുമായി ചേരാത്ത മത്സരാർത്ഥിയായി പ്രേക്ഷകരിൽ ഒരു വിഭാഗം ഒമർ ലുലുവിനെ ചിത്രീകരിച്ചു.
ബിഗ് ബോസ് വീട്ടിൽ നിന്നും എവിക്ടായിരിക്കുകയാണ് ഒമർ ലുലു. ബിഗ് ബോസിൽ കുറച്ച് ദിവസമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും പ്രതിച്ഛായയിൽ മാറ്റം വന്നു എന്ന ഗുണം ഒമർ ലുലുവിന് ഉണ്ടായിട്ടുണ്ട്. ഷോയിൽ മത്സരങ്ങളിൽ മറ്റുള്ളവരെ വിഷമിപ്പിക്കാനോ വേദനിപ്പിക്കാനോ ഒമർ ലുലു തയ്യാറായില്ല. അനാവശ്യ വഴക്കുകൾക്കും ഇദ്ദേഹം നിന്നില്ല.
ബിഗ് ബോസിന് മുമ്പ് വിവാദ താരം എന്ന ഇമേജായിരുന്നു ഒമർ ലുലുവിന്. ബിഗ് ബോസിൽ വന്ന ശേഷം ആളിത്ര പാവമായിരുന്നോ എന്ന ചോദ്യമാണ് പ്രേക്ഷകർക്ക്. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം എയർപോർട്ടിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചിരിക്കുകയാണ് ഒമർ ലുലു. ഷോയിൽ സെറിന, സാഗർ സൂര്യ പ്രണയം ഇവർക്ക് ഷോയിൽ മുന്നോട്ട് പോവാനുള്ള സ്ട്രാറ്റജിയാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു.

സാഗറും സെറീനയും തമ്മിൽ പുതിയ സ്ട്രാറ്റജി എനിക്ക് ഫീൽ ചെയ്തു. ഞാൻ വന്നപ്പോൾ അതിന്റെ തുടക്കമാണ്. പിന്നെ നമ്മൾ പല അഭിനയവും കണ്ടതാണല്ലോ. ഒറിജിനലാണോ അഭിനയമാണോയെന്ന് പിന്നെയല്ലേ പറയാൻ പറ്റൂ. ഷോയിൽ തുടരാൻ താൽപര്യമില്ലായിരുന്നെന്നും ഒമർ ലുലു വ്യക്തമാക്കി. ബാഡ് ബോയ്സാണ് അടുത്ത പടം. സിനിമയിൽ പുതിയ പിള്ളേരാണ്. അവിടെ ബിബി എന്ന് കാണുമ്പോൾ എന്റെ മനസ്സിൽ ബിഗ് ബോസല്ല. ബാഡ് ബോയ്സാണ്.

ബിഗ് ബോസിൽ ചെന്ന് ആദ്യ ദിവസം തന്നെ ഷിജു ചേട്ടന്റെ കൈയും കാലുമൊക്കെ പൊട്ടിയിരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി എനിക്കെന്താലും ഗെയിം പറ്റില്ലെന്ന്. എനിക്ക് ഒരാളുടെ കൈയിൽ നിന്ന് പിടിച്ച് പറിക്കാനൊക്കെ ബുദ്ധിമുട്ടാണ്. ഒരു ഡയരക്ടറായതിനാൽ വീട്ടിലെ ആർട്ട് പ്രോപ്പർട്ടികളും മറ്റുമാെക്കെ ശ്രദ്ധിച്ചിരുന്നെന്നും ആരും കാണാത്ത കുറേകാര്യങ്ങളെക്കാെ മനസ്സിലാക്കിയതെന്നും ഒമർ ലുലു പറഞ്ഞു.
നല്ല സമയമാണ് ഒമർ ലുലുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
ബിഗ് ബോസ് വീട്ടിൽ ഇതിനകം ചർച്ചയായിരിക്കുകയാണ് സെറിനയുടെയും സാഗറിന്റെയും പ്രണയം. ശ്രീനിഷ്, പേളി മാണി ജോഡിയെ പോലെ ബിഗ് ബോസിൽ ഈ ജോഡിയും തരംഗമാവുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം. രണ്ട് പേരുടെയും സംസാരങ്ങളിൽ നിന്നും പെരുമാറത്തിൽ നിന്നുമാണ് ഇവർ പ്രണയത്തിലാണെന്ന നിഗമനത്തിൽ പ്രേക്ഷകർ എത്തിയത്. ഷോയിൽ മുന്നോട്ട് പോവാനുള്ള സ്ട്രാറ്റജിയാണോ ഇതെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് സാഗറിന്റെ കുടുംബം പ്രതികരിച്ചിരുന്നു. എന്താണ് ഉള്ളിൽ സംഭവിക്കുന്നതെന്ന് അറിയില്ല.
എന്താണ് ഉള്ളിൽ സംഭവിക്കുന്നതെന്ന് അറിയില്ല. അതൊരു സൗഹൃദം മാത്രമാണോ, ടൈം പാസാണോ പ്രണയമാണോ എന്നതൊക്കെ അവർക്ക് മാത്രമേ അറിയൂ. അത് അവരുടെ ജീവിതവും തീരുമാനവുമാണെന്നാണ് സാഗറിന്റെ അനിയൻ സച്ചിൻ പറഞ്ഞത്. ജീവിത പങ്കാളിയെ കണ്ടെത്താനുള്ള അവകാശം അവർക്കുണ്ടെന്നാണ് സാഗറിന്റെ പിതാവ് വ്യകതമാക്കിയത്. നമ്മൾ ഒരാളെ കണ്ടെത്തി കൊടുക്കുന്നതിനേക്കാൾ അവർ ഒരാളെ കണ്ടെത്തി വിവാഹം കഴിക്കുന്നതാണ് നല്ലത്. നമ്മുടെ റിസ്ക് കുറഞ്ഞില്ലേയെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications