ബി​ഗ് ബോസിൽ സ്പോട്ട് എവിക്ഷൻ, ഒരാൾ നാളെ വീടിനോട് വിട പറയും, പുറത്താകുന്നത് അഖിൽ മാരാർ?

ബി​ഗ് ബോസ് സീസൺ ഫൈവിലെ ഏറ്റവും ആവേശം നിറഞ്ഞ പ്രമോ പുറത്ത് വന്നിരിക്കുന്നു. സീസൺ ഫൈവ് തുടങ്ങി എഴുപത് ദിവസം പിന്നിടുമ്പോൾ ഇത്രത്തോളം സസ്പെൻസ് നിറച്ചൊരു പ്രമോ വന്നിട്ടില്ല. ചരിത്രത്തിൽ ആദ്യമായി ഹൗസിൽ സ്പോട്ട് എവിക്ഷൻ നടക്കാൻ പോകുന്നു.

പത്ത് പേരിൽ ആരെങ്കിലുമൊരാൾ നാളെ വീടിനോട് വിട പറയും. അവശേഷിക്കുന്ന മത്സരാർത്ഥികളിൽ ഭൂരിപക്ഷം ആരുടെ പേര് പറയുന്നുവോ അയാൾ പുറത്താകും. പേരുകൾ പറയുന്നതിനൊപ്പം വ്യക്തമായ കാരണവും മത്സാർത്ഥികൾ പറയുന്നുണ്ട്.

മലയാളം ബി​ഗ് ബോസ് സീസണിൽ ഇത്തരത്തിൽ ഒരു എവിക്ഷൻ പ്രക്രിയ ഇതുവരെ നടന്നിട്ടില്ല. മിഡ് വീക്ക് എവിക്ഷൻ മാത്രമാണ് മുമ്പുള്ള സീസണുകളിൽ നടന്നിട്ടുള്ളത്. നോമിനേഷനിൽ ഉള്ളവരിൽ ഒരാളെയാണ് മിഡ് വീക്ക് എവിക്ഷനിൽ പുറത്താക്കിയിരുന്നത്.

എന്നാൽ സ്പോട്ട് എവിക്ഷനിൽ‌ ഈ ആഴ്ച നോമിനേഷനിൽ ഉൾപ്പെടാത്തവരുമുണ്ട്. അവശേഷിക്കുന്നവരിൽ നിന്നും ഒരാളെ പുറത്താക്കാനാണ് ബി​ഗ് ബോസ് മത്സരാർത്ഥികളോട് ആവശ്യപ്പെടുന്നത്. ബി​ഗ് ബോസിന്റെ ലെറ്റർ ഷിജുവാണ് മറ്റുള്ളവരെ വായിച്ച് കേൾപ്പിച്ചത്.

bigg boss malayalam

ഒട്ടും പ്രതീക്ഷിക്കാതെയുള്ള സ്പോട്ട് എവിക്ഷൻ അറിയിപ്പ് മത്സരാർത്ഥികളിലും ഞെട്ടലുണ്ടാക്കി. സ്പോട്ട് എവിക്ഷൻ പൂർത്തിയായി കഴിയുമ്പോൾ ​​ഗെയിം മാറാനും സാധ്യതയുണ്ട്. മലയാളം ഒഴികെയുള്ള മറ്റ് ഭാഷകളിലെ ബി​ഗ് ബോസിൽ സ്പോട്ട് എവിക്ഷൻ വിജയിച്ചിട്ടുണ്ട്. ഹൗസിലുള്ളവർ ഒരുമിച്ച് ആരുടെ പേര് പറയുന്നുവോ അയാൾക്ക് പിന്നെ ഹൗസിൽ‌ തുടരാനാകില്ല.

ഇപ്പോഴുള്ള പത്ത് പേരിൽ ആര് വേണമെങ്കിലും പുറത്താകാം. എല്ലാം ഹൗസിലുള്ള മത്സരാർത്ഥികളുടെ തീരുമാനങ്ങൾക്ക് അനുസരിച്ചിരിക്കും. ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർത്ഥിയെ വരെ പുറത്താക്കിയ ചരിത്രം ഹിന്ദി ബി​ഗ് ബോസിനുണ്ട്.

അത് മലയാളത്തിലും ആവർത്തിക്കുമോയെന്ന ഭയം ബി​ഗ് ബോസ് പ്രേക്ഷകർക്കുണ്ട്. കാരണം ഷിജു ഒഴികെ ഹൗസിലുള്ള മറ്റുള്ളവർക്ക് അം​ഗീകരിക്കാൻ പറ്റാത്ത മത്സരാർത്ഥി അഖിൽ മാരാരാണ്. അവസരം കിട്ടുമ്പോൾ‌ അഖിലിനെ പുറത്താക്കണമെന്നതാണ് ശോഭ, ജുനൈസ്, റിനോഷ് തുടങ്ങിയവരുടെ ലക്ഷ്യം. അഖിലിനുള്ള ഫാൻ ബേസിനെ കുറിച്ചും ഇവർ ബോധവാന്മാരാണ്.

അഖിലിനെപ്പോലെ തന്നെ ഡേയ്ഞ്ചറസ് സോണിലുള്ളവരാണ് ഷിജുവും മിഥുനും വിഷ്ണുവും. പതിനൊന്നാം ആഴ്ചയിലെ നോമിനേഷൻ സമയത്ത് ഷിജുവിനെതിരെയാണ് ഏറ്റവും കൂടുതൽ വോട്ടുകൾ വന്നത്. അതുപോലെ തന്നെ മിഥുന്റെ സേഫ് ​ഗെയിമിനെ അഖിൽ, ഷിജു, സെറീന, റെനീഷ തുടങ്ങിയവർ എതിർക്കുന്നുണ്ട്.

bigg boss malayalam

കഴിഞ്ഞ രണ്ടാഴ്ച ഹൗസിൽ കാര്യമായ ഇടപെടലുകൾ നടത്താത്തതിനാൽ വിഷ്ണുവും വീട്ടുകാരുടെ കണ്ണിൽ വിജയിയാകാൻ അർഹതയില്ലാത്ത മത്സരാർത്ഥിയാണ്. എന്ത് സംഭവിക്കുമെന്ന് അറിയാൻ അക്ഷമരായിരിക്കുകയാണ് പ്രേക്ഷകർ. മിഥുൻ, ഷിജു എന്നിവരിൽ ആര് തെരഞ്ഞെടുക്കപ്പെട്ടാലും സ്പോട്ട് എവിക്ഷനുണ്ടാകും.

എന്നാൽ അഖിൽ മാരാർ, വിഷ്ണു എന്നിവരാണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ സ്ക്രീട്ട് റൂമിലേക്ക് മാറ്റാനും സാധ്യതയുണ്ട്. അഖിൽ മാരാർ റിനോഷിന്റെ പേരും ശോഭയും നാദിറയും വിഷ്ണുവിന്റെ പേരും ജുനൈസ് അഖിലിനേയുമാണ് പറയുന്നതെന്നാണ് പ്രമോയിൽ നിന്നും മനസിലാകുന്നത്. പ്രമോ പുറത്ത് വന്നതോടെ സ്പോട്ട് എവിക്ഷനെ ചില പ്രേക്ഷകർ എതിർക്കുന്നുണ്ട്.

ഇത്തരത്തിൽ വീട്ടുകാരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് പുറത്താക്കാനാണെങ്കിൽ എന്തിനാണ് വോട്ടിങ് വെച്ചിരിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്. മത്സരാർത്ഥികളുടെ ഇഷ്‍ടത്തിനാണ് എവിക്ഷനെങ്കിൽ കപ്പിന് അർഹതപ്പെട്ടവർ പുറത്താകുമെന്നും കമന്റുകൾ വരുന്നുണ്ട്.

അഖിൽ മാരാരെ സീക്രട്ട് റൂമിലേക്ക് മാറ്റാനുള്ള ബി​ഗ് ബോസിന്റെ തന്ത്രമാണ് സ്പോട്ട് എവിക്ഷനെന്നും ചിലർ കുറിക്കുന്നു. അഖിലാണ് പുറത്താകുന്നതെങ്കിൽ സീസൺ ഫൈവ് കൂടുതൽ പരാജയമാകും. ഹൗസിലെ കണ്ടന്റ് മേക്കർ അഖിലാണ്. അദ്ദേഹം പുറത്തായാൽ എതിരാളികളില്ലാതെ റിനോഷ് വിജയിക്കാനും സാധ്യതയുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X