കാത്തിരിപ്പിനൊടുവിൽ ബി​ഗ് ബോസിലേക്ക് വൈൽഡ് കാർഡ് എൻട്രി?; പ്രതീക്ഷിക്കാത്തൊരാൾ

ബിഗ് ബോസ് അഞ്ചാം സീസൺ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി മുന്നോട്ട് പോവുകയാണ്. ടെലികാസ്റ്റ് തുടങ്ങി അഞ്ച് ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷകരുടെ ഹരമായി മാറാൻ അഞ്ചാം സീസണിന് കഴിഞ്ഞെന്നതും പ്രത്യേകതയാണ്. വൈബർ ​ഗുഡ് ദേവു, മനീഷ, അഖിൽ മാരാർ, വിഷ്ണു ജോഷി, ജുനൈസ്, റെനീഷ, നാദിറ തുടങ്ങി ശക്തരായ മത്സരാർത്ഥികളുടെ ഒരു നിര തന്നെ ഇത്തവണ ബി​ഗ് ബോസിലുണ്ട്.

​ഗെയ്മുകളിലെല്ലാം സജീവമായി നിൽക്കുന്നവരാണ് മിക്ക മത്സരാർത്ഥികളും. ബി​ഗ് ബോസ് വീട്ടിനകത്തുള്ളത് പോലെ തന്നെ സോഷ്യൽ മീഡിയയിലും വാശിയേറിയ ചർച്ചകളാണ് നടക്കുന്നത്. ആരൊക്കെ മുന്നിട്ട് നിൽക്കുന്നു, ആരുടെ ഭാ​ഗത്താണ് ശരി, തെറ്റ് എന്നെല്ലാം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്.

മത്സരാർത്ഥികളുടെ പിആർ വർക്കും ഒരു വശത്ത് നടക്കുന്നു. ആദ്യ ദിവസം മുതലിങ്ങോട്ട് പല വിഷയങ്ങൾക്ക് ബിഗ് ബോസിൽ വഴക്ക് നടന്ന് കൊണ്ടിരിക്കുകയാണ്. മത്സരം വരും ദിവസങ്ങളിൽ കനക്കുമെന്ന സൂചനയാണ് ഇക്കഴിഞ്ഞ എപ്പിസോഡുകൾ നൽകുന്ന സൂചന. ഇതിനിടെ ബി​ഗ് ബോസിലേക്കുള്ള വൈൽഡ് കാർഡ് എൻട്രി ആരെന്ന് സംബന്ധിച്ച് അഭ്യൂഹങ്ങൾ വന്ന് കഴിഞ്ഞു.

Bigg Boss

ഷോയുടെ ഹരം കുറശ്ശേ കുറഞ്ഞ് വരുന്നുണ്ടെന്ന് പ്രേക്ഷക അഭിപ്രായമുണ്ട്. തുടക്കത്തിൽ മത്സര ബു​ദ്ധി കാണിച്ചവരൊക്കെ ഇന്ന് സൗഹൃദത്തിലായെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ വൈൽഡ് കാർഡ് എൻട്രിയിലൂടെയെത്തുന്നവർ വീടൊന്ന് ഇളക്കി മറിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ആരായിരിക്കും മത്സരാർത്ഥിയായി വരികയെന്നത് സംബന്ധിച്ചും ചില അഭ്യൂഹമുണ്ട്.

പിന്നണി ​ഗായകനും സാമൂഹ്യ പ്രവർത്തകനും പ്രൊഫസറുമായ പന്തളം ബാലൻ വൈൽഡ് കാർഡിലൂടെ വരുമെന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ഇല്ല. കുറേക്കൂടി ലൈം ലൈറ്റിൽ സജീവമായ മത്സരാർത്ഥിയെ ഇറക്കാനല്ലേ സാധ്യതയെന്ന് ചോദിക്കുന്ന പ്രേക്ഷകരുണ്ട്.

നാലാം സീസണിൽ ​ഗെയിം ആകെ മാറ്റി മറിക്കുന്നത് വൈൽഡ് കാർഡ് എൻട്രിയിലൂടെയെത്തിയ റിയാസ് സലിമാണ്. അതിനാൽ തന്നെ അഞ്ചാം സീസണിലെ വൈൽഡ് കാർഡിൽ പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്. ഒരുപക്ഷെ പ്രെഡിക്ഷൻ ലിസ്റ്റിൽ നേരത്തെയുണ്ടായിരുന്നവർ വൈൽഡ് കാർഡിലൂടെ വന്നേക്കാം.

Pandalam Balan

അമല ഷാജി, പാല സജി തുടങ്ങിയവർ പ്രെഡിക്ഷൻ ലിസ്റ്റിലുണ്ടായിരുന്നു. എന്നാൽ ഇവർ എത്തിയില്ല. അമല ഷാജി ബി​ഗ് ബോസിന്റെ ക്ഷണം നിരസിച്ചെന്നാണ് പുറത്ത് വന്ന വിവരം. അമല ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. തനിക്ക് ബി​ഗ് ബോസിലേക്ക് താൽപര്യമില്ലെന്ന് പാല സജി വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മാസം തടവറയിൽ കിടക്കുന്ന പോലെ കിടക്കാൻ താൽപര്യമില്ല. പണവും പ്രശസ്തിയും കിട്ടുമായിരിക്കും പക്ഷെ അതിന് താൽപര്യമില്ലെന്നും പാല സജി വ്യക്തമാക്കി.

നിലവിൽ ടെലിവിഷൻ രം​ഗത്ത് നിന്നുള്ളവരും സോഷ്യൽ മീഡിയ താരങ്ങളും ബി​ഗ് ബോസിലുണ്ട്. ശ്രുതിലക്ഷ്മി, മനീഷ, ഷിജു, സാ​ഗർ തുടങ്ങിയവരാണ് ടെലിവിഷൻ രം​ഗത്ത് നിന്നുള്ളവർ. വൈൽ‌ഡ് കാർഡ് എൻട്രി ഒരാളായിരിക്കുമോ രണ്ട് പേരായിരിക്കുമോ എന്ന് വ്യക്തമല്ല. ഇത്തവണ ​ഗ്രൂപ്പ് തിരിഞ്ഞ് ​ഷോയിൽ‌ മുന്നോട്ട് പോവുന്നവർ ഇല്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നാലാം സീസണിനേക്കാൾ ഒരുപടി മുന്നോട്ട് പോവാൻ അഞ്ചാം സീസണിന് കഴിയുമോ എന്നാണ് പ്രേക്ഷകർ നോക്കുന്നത്.

നിലവിലെ ​ഷോയുടെ മുന്നോട്ട് പോക്ക് വെച്ച് ഒരു വൈൽഡ് കാർഡ് എൻട്രിക്കേ ഷോയെ ഒന്ന് കൂടി ആവേശത്തിലാക്കാൻ പറ്റൂയെന്നും വിലയിരുത്തലുണ്ട്. നാലാം സീസണിൽ റിയാസിന്റെ വൈൽഡ് കാർഡ് എൻട്രി പ്രേക്ഷകരെ സംബന്ധിച്ച് ഒരു സർപ്രെെസായിരുന്നു. തുടക്കത്തിൽ വ്യാപക സൈബറാക്രമണം റിയാസിന് നേരിടേണ്ടി വന്നു. എന്നാൽ പിന്നീട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റാൻ റിയാസിന് കഴിഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X