സീരിയല്‍ താരങ്ങളെല്ലാം ബിഗ് ബോസിലേക്ക്; ഏകദേശം സാധ്യതയുള്ള മത്സരാര്‍ഥികളുടെസീരിയല്‍ ത പേര് വിവരങ്ങള്‍ പുറത്ത്

ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ തുടങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് നിറയുന്നത്. ഇത്തവണ സാധാരണക്കാരില്‍ നിന്നും ഒരാള്‍ ബിഗ് ബോസ് വീട്ടിലുണ്ടാവുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സിനിമാ, ടെലിവിഷന്‍, രാഷ്ട്രീയ മേഖലകളില്‍ പ്രഗത്ഭരായ ആളുകളാണ് ഇതുവരെ ബിഗ് ബോസില്‍ പങ്കെടുത്തത്. എന്നാല്‍ ഒരു പ്രശസ്തിയുമില്ലാത്ത ആള്‍ക്കും ഷോ യിലേക്ക് വരാമെന്നത് പ്രേക്ഷകരെയും ആവേശത്തിലാക്കി. ഇതിനിടയില്‍ പുതിയ മത്സരാര്‍ഥികളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

സീരിയലിൽ നിന്നും നിരവധി താരങ്ങൾ ബിഗ് ബോസിലേക്ക്

പുതിയ സീസണില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള മത്സരാര്‍ഥികള്‍ എന്ന തരത്തില്‍ നിരവധി പ്രവചനമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അടുത്തിടെ വൈറലായ പലരുടെയും പേരുകള്‍ ഇതിനകം പ്രെഡിക്ഷന്‍ ലിസ്റ്റില്‍ വന്നിട്ടുണ്ട്. ഈ താരങ്ങളൊന്നും ബിഗ് ബോസിനെ കുറിച്ച് സംസാരിക്കുകയോ പോവാന്‍ സാധ്യതയുണ്ടെന്നുള്ള സൂചനകളൊന്നും നല്‍കിയിട്ടുമില്ല. എന്നിരുന്നാലും തൊണ്ണൂറ് ശതമാനത്തോളം സാധ്യതയുള്ള ചിലരെ കുറിച്ചാണ് പുതിയൊരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ബിഗ് ബോസിലേക്ക് ഉണ്ടാവുമെന്ന് പലരും പറഞ്ഞിട്ടുള്ള ആളാണ് നടന്‍ ജിഷിന്‍ മോഹന്റേത്

എല്ലാ മേഖലയില്‍ നിന്നുള്ളവരും ബിഗ് ബോസില്‍ ഉണ്ടാവുമെങ്കിലും ഇത്തവണ സീരിയല്‍ താരങ്ങള്‍ക്ക് കുറച്ച് പ്രധാന്യം കൂടുമെന്നാണ് അറിയുന്നത്. അത്തരത്തിലൊരു പ്രെഡിക്ഷന്‍ ലിസ്റ്റാണ് പ്രചരിക്കുന്നത്.

നേരത്തെ മുതല്‍ ബിഗ് ബോസിലേക്ക് ഉണ്ടാവുമെന്ന് പലരും പറഞ്ഞിട്ടുള്ള ആളാണ് നടന്‍ ജിഷിന്‍ മോഹന്റേത്. അത് തന്നെയാണ് ഒന്നാമത്തേത്. സീരിയലുകളില്‍ നായകനായും വില്ലനായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള ജിഷിന്‍ ഇത്തവണ ബിഗ് ബോസില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.

നടി ഉമ നായരും ഷിജുവും ബിഗ് ബോസില്‍ പങ്കെടുത്തേക്കും

വാനമ്പാടി അടക്കം നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായ നടി ഉമ നായരും ബിഗ് ബോസില്‍ പങ്കെടുത്തേക്കും. തൊണ്ണൂറ് ശതമാനം സാധ്യതയാണ് ഉമയ്ക്കുള്ളത്.

സീരിയലില്‍ നിന്നും വരാന്‍ സാധ്യതയുള്ള മറ്റൊരു നടന്‍ ഷിജുവാണ്. ചോക്ലേറ്റ് നായകനായി സിനിമയിലടക്കം അഭിനയിച്ചിട്ടുള്ള ഷിജു നിലവില്‍ നീയും ഞാനും എന്ന സീരിയലിലെ നായകവേഷത്തില്‍ തിളങ്ങി നില്‍ക്കുകയാണ്. ചാന്‍സുകളുണ്ടെങ്കിലും ഷിജു ഷോ യില്‍ ഉണ്ടാവുമോ എന്നത് വ്യക്തമല്ല.

ഇത്തവണ ബിഗ് ബോസിൽ അമ്പിളി ദേവിയും

അമ്പിളി ദേവിയും ബിഗ് ബോസ് ഫൈവില്‍ മത്സരിക്കാന്‍ വന്നേക്കുമെന്നൊരു അഭ്യൂഹമുണ്ട്. അമ്പത് ശതമാനം ചാന്‍സേ അമ്പിളിയുടെ കാര്യത്തില്‍ കൊടുക്കാന്‍ സാധിക്കുയുള്ളു. രണ്ട് മക്കളുടെ കാര്യം നോക്കി ഡാന്‍സുമായി മുന്നോട്ട് പോകുന്ന അമ്പിളി അടുത്തിടെയാണ് സീരിയലിലേക്ക് തിരിച്ച് വരവ് നടത്തിയത്. ഒന്നിലധികം സീരിയലുകളില്‍ അഭിനയിക്കുന്ന അമ്പിളിയും ഷോ യുടെ ഭാഗമായേക്കാമെന്നാണ് കരുതപ്പെടുന്നത്.

ബാലയും ശ്രീനാഥ് ഭാസിയും ബിഗ് ബോസിലേക്ക് പോകുന്നു

ഇതിനിടെ സിനിമയില്‍ നിന്നും രണ്ട് നടന്മാരുടെ പേരുകള്‍ കൂടി പറയപ്പെടുന്നുണ്ട്. ഒന്ന് നടന്‍ ശ്രീനാഥ് ഭാസിയുടേതാണ്. അടുത്തിടെ ചില വിവാദങ്ങളുണ്ടാക്കിയ ശ്രീനാഥ് ബിഗ് ബോസില്‍ പങ്കെടുത്ത് തന്റെ നിലാപാടുകള്‍ വ്യക്തമാക്കാന്‍ സാധ്യതയുള്ളതായിട്ടാണ് അറിയുന്നത്. എന്നാല്‍ നടന്റെ കാര്യവും അമ്പത് ശതമാനം ഉറപ്പിച്ചേ പറയാനാകൂ..

അടുത്തത് നടന്‍ ബാലയാണ്. കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയയില്‍ ബാലയുടെ വിവാദങ്ങളാണ്. നടനായി പടച്ച് വിടുന്നതും അല്ലാത്തതുമായ നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ ബാലയും ബിഗ് ബോസിലേക്ക് വരാന്‍ പകുതി ചാന്‍സുള്ളതായിട്ടാണ് പറയപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X