For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടുത്ത ബിഗ് ബേസിലേക്ക് ഇവരാണോ വരാന്‍ പോവുന്നത്? മ്ത്സരാര്‍ഥികളുടെ സാധ്യത ചൂണ്ടി കാണിച്ച് ആരാധകര്‍

  |

  ബിഗ് ബോസ് ഷോ കേരളത്തിലും വലിയ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. നാല് സീസണുകള്‍ പൂര്‍ത്തിയാക്കി വൈകാതെ അഞ്ചാമതൊരു പതിപ്പ് കൂടി വരുമെന്നുള്ള വിവരമാണ് നിലവിലുള്ളത്. ഇത്തവണയും മോഹന്‍ലാല്‍ തന്നെ അവതാരകനായിട്ടെത്തുന്ന ഷോ ആയിരിക്കുമെന്നും സൂചനകളുണ്ട്.

  മുംബൈയിലെ സെറ്റിലോ മറ്റോ ആയിരിക്കും ഈ സീസണ്‍ നടക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം മുതല്‍ മത്സരാര്‍ഥികളുടെ ഓഡിഷന്‍ പൂര്‍ത്തിയായെന്നാണ് വിവരം. നിലവില്‍ യൂട്യൂബ് ചാനലുകളിലൂടെ ബിഗ് ബോസിലേക്ക് വരാന്‍ സാധ്യതയുള്ള മത്സരാര്‍ഥികളുടെ പേര് വിവരങ്ങള്‍ റൈലാവുകയാണ്. ഔദ്യോഗികമായി ഇനിയും വ്യക്തമല്ലെങ്കിലും സാധ്യതയുള്ളവരെ പറ്റിയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

  Also Read: ഭാര്യ ഗര്‍ഭിണിയായതോടെ റൊമാൻസ് കൂടിയോ? ആരും തെറി വിളിക്കില്ലെന്ന ധൈര്യത്തില്‍ ചെയ്തതാണെന്ന് വിജയ് മാധവ്

  ബിഗ് ബോസിന്റെ പുതിയ സീസണിനെ കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ 2023 ല്‍ തന്നെ അടുത്ത പതിപ്പ് വന്നേക്കുമെന്നാണ് വിവരം. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ഷോ ആരംഭിച്ചേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. അതേസമയം മത്സരാര്‍ഥികളെ സംബന്ധിച്ച് ചില രസകരമായ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

  മുന്‍ ബിഗ് ബോസ് താരം റോബിന്റെ പ്രതിശ്രുത വധുവും നടിയുമായ ആരതി പൊടി ബിഗ് ബോസിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് മറ്റൊരു അഭ്യൂഹം. തെലുങ്കില്‍ അഭിനയിക്കുന്ന സിനിമകളുടെ തിരക്കിലായിരുന്നു ആരതി. മാത്രമല്ല ഫെബ്രുവരിയില്‍ റോബിനുമായി വിവാഹം തീരുമാനിച്ചെങ്കിലും അത് ഉടനെ ഉണ്ടാവില്ലെന്നാണ് വിവരം. ഇതോടെയാണ് ആരതിയും ബിഗ് ബോസിലേക്ക് പോവുകയാണോ എന്ന ചോദ്യം ഉയര്‍ന്ന് വന്നത്.

  സ്റ്റാര്‍ മാജിക്കിലൂടെ ശ്രദ്ധേയനായ നടന്‍ ബിനീഷ് ബാസ്റ്റിനും ബിഗ് ബോസിലേക്ക് പോകാന്‍ സാധ്യതയുള്ളതായിട്ടാണ് വിവരം. ടീമേ എന്ന് അഭിസംബോധന ചെയ്ത് ആരാധകരെ കൈയ്യിലെടുത്ത ബിനീഷിന് വലിയ പ്രേക്ഷക പിന്തുണയാണുള്ളത്.

  നടിയും സാമൂഹിക പ്രവര്‍ത്തകയുമായ സീമ ജി നായരുടെ പേരാണ് പ്രചരിക്കുന്നതില്‍ മറ്റൊന്ന്. അഭിനയത്തിന് പുറമേ അസുഖബാധിതരായ ആളുകളെസഹായിച്ച് ശ്രദ്ധേയായ സീമയും ബിഗ് ബോസിലേക്ക് വരണമെന്നാണ് ആരാധകരുടെ ആവശ്യം.

  യൂട്യൂബ് ചാനലിലെ അഭിമുഖങ്ങളിലൂടെ ശ്രദ്ധേയായ അവതാരക വീണയും ഇത്തവണ ബിഗ് ബോസിന്റെ ഭാഗമാവുന്നതായി അഭ്യൂഹമുണ്ട്.

  നടിയും അവതാരകയുമായ ജൂവല്‍ മേരിയാണ് ഈ ലിസ്റ്റിലെ മറ്റൊരു താരം. പുത്തന്‍ സിനിമകളുമായി തിരക്കിലായ ജൂവലും ചിലപ്പോള്‍ ബിഗ് ബോസിലേക്ക് വന്നേക്കുമെന്നാണ് പ്രവചനം.

  ബിഗ് ബോസിലേക്ക് പോവുന്നുണ്ടെന്ന തരത്തിൽ നടനും രാഷ്ട്രീയക്കാരനുമായ കൃഷ്ണ കുമാറിന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞതിന് പിന്നാലെ കൃഷ്ണ കുമാര്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ്. അതുകൊണ്ട് തന്നെ ബിഗ് ബോസിലേക്കുള്ള നടന്റെ വരവ് ശ്രദ്ധേയമാവാന്‍ സാധ്യതയുണ്ട്.

  ഇത്തവണ ടെലിവിഷന്‍ സീരിയല്‍ താരങ്ങളായ ചിലരുടെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. അരുണ്‍ രാഘവ്, അപ്‌സര, ശ്രീവിദ്യ, സാജന്‍ സൂര്യ, അമ്പിളി ദേവി, ബിനു അടിമാലി, അന്‍ഷിത, മഞ്ജു പിള്ള, മീനാക്ഷി, ശരണ്യ മോഹന്‍, ജോണ്‍ ജേക്കബ്, എന്നിങ്ങനെ നിരവധി താരങ്ങളാണ് സാധ്യത ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത്. എന്തായാലും ഷോ തുടങ്ങിയതിന് ശേഷമേ മത്സരാര്‍ഥികള്‍ ആരൊക്കെയാവുമെന്ന കാര്യത്തില്‍ വ്യക്ത വരികയുള്ളു.

  English summary
  Bigg Boss Malayalam Season 5 Prediction List: Arati Podi, Manju Pillai And Others Part Of The Show. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X