'അഖിൽ മാരാർ വിജയിക്കുകയാണെങ്കിൽ അതിന് കാരണക്കാരനായ പ്രധാന ശിൽപി ജുനൈസ് മാത്രമായിരിക്കും'; രജിത്ത് കുമാർ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാനിക്കാൻ ഇനി വെറും ഒരു മാസം മാത്രമാണ് ബാക്കി. എഴുപത് ദിവസത്തോട് അടുക്കാൻ പോവുകയാണ് മത്സരാർഥികൾ. പതിനൊന്ന് പേരാണ് ഹൗസിൽ ടൈറ്റിൽ നേടാനായി മത്സരിക്കുന്നത്. ഹൗസിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള മത്സരാർഥി അഖിൽ മാരാരാണ്.
അഖിലിന് താഴെയാണ് ശോഭ, വിഷ്ണു, റിനോഷ്, ജുനൈസ്, റെനീഷ തുടങ്ങിയവരുടെ സ്ഥാനം. അഖിൽ മാരാരെ വെട്ടി വീഴ്ത്താൻ കെൽപ്പുള്ള ആരും തന്നെ ഹൗസിൽ ഇല്ലെന്ന് വേണം മനസിലാക്കാൻ. അഖിൽ തന്നെ ഇത് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
പല കാര്യങ്ങളിലും അഖിലിനെ എതിർത്ത് നിന്ന് സംസാരിക്കാനോ തെറ്റാണെന്ന് സംസാരിച്ച് തെളിയിച്ച് കൊടുക്കാനോ ഹൗസിലെ മറ്റ് മത്സരാർഥികൾക്ക് സാധിക്കാറില്ല. ജുനൈസ്, ശോഭ എന്നിവർ മാത്രമാണ് തുടക്കം മുതൽ ഇതുവരെ അഖിലിന് എതിരെ സംസാരിച്ചിട്ടുള്ളത്.
മറ്റുള്ളവരെല്ലാം അഖിലിനൊപ്പം നിന്ന് അദ്ദേഹത്തിന്റെ പ്ലാൻ അനുസരിച്ച് ഗെയിം കളിച്ച് പോയിട്ടുള്ളവരാണ്. കഴിഞ്ഞ ദിവസം പൊളി ഫിറോസും റിയാസ് സലീമും വന്ന് അഖിലിനെതിരെ സംസാരിച്ച് തുടങ്ങിയപ്പോഴാണ് നാദിറ, സെറീന തുടങ്ങിയവർ അഖിലിന് എതിരെ സംസാരിക്കാനും പ്രതികരിക്കാനും തുടങ്ങിയത്.

കപ്പ് കിട്ടിയില്ലെങ്കിലും വേണ്ടീല്ലാ... തനിക്ക് മുമ്പ് അഖിലിനെ ഹൗസിൽ നിന്ന് പുറത്താക്കണം എന്ന ഒറ്റ ചിന്ത മാത്രമാണ് ജുനൈസിന് ഊണിനും ഉറക്കത്തിലുമുള്ളത്. ഒരു തരത്തിൽ പറഞ്ഞാൽ അഖിൽ മാരാർക്ക് വേണ്ടതിനും വേണ്ടത്തതിനുമെല്ലാം സ്ക്രീൻ സ്പേസ് ഒപ്പിച്ച് കൊടുത്തത് ജുനൈസാണ്. അതോടെ അഖിലിനെ ഒരു വിഭാഗം ഹീറോയാക്കുകയും ജുനൈസിനെ വെറുക്കാനും തുടങ്ങി.
ഇപ്പോഴിതാ ജുനൈസിനെ കുറിച്ച് സീസൺ 2 മത്സരാർഥി രജിത്ത് കുമാർ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അഖിൽ മാരാർ വിജയിക്കുകയാണെങ്കിൽ അതിന് കാരണക്കാരനായ പ്രധാന ശിൽപി ജുനൈസ് മാത്രമായിരിക്കുമെന്നാണ് രജിത്ത് കുമാർ പറയുന്നത്.
പ്രവോക്ക് ഗെയിം കളിക്കുന്നതിനിടെ ജുനൈസിന് പറ്റിയ വീഴ്ചകളെ കുറിച്ചും കേരളീയം ന്യൂസിന് നൽകിയ അഭിമുഖത്തിൽ രജിത്ത് കുമാർ പറഞ്ഞു. 'ജുനൈസ് ടാർഗറ്റ് ചെയ്യുന്നത് അഖിൽ മാരാരെന്ന ഒരേയൊരു വ്യക്തിയെയാണ്. അഖിൽ മാരാർ വിജയിക്കുകയാണെങ്കിൽ അതിന് കാരണക്കാരനായ പ്രധാന ശിൽപി ജുനൈസ് മാത്രമായിരിക്കും. ഈ പാവം കുട്ടി അത് മനസിലാക്കുന്നേയില്ല.'
'അവൻ എല്ലാത്തിലും ഇടപെടണം. പലപ്പോഴും അവൻ ചെയ്യുന്നത് മണ്ടത്തരമായി പോകുന്നുണ്ട്. പക്ഷെ ആള് മിടുക്കനാണ്. ചിലപ്പോഴൊക്കെ ഗ്യാസ് പോയി മിണ്ടാതെ നടക്കും. ജുനൈസ് എല്ലാവരേയും ടാർഗെറ്റ് ചെയ്യണമായിരുന്നു. പക്ഷെ അത് ചെയ്യാതെ ഒരാളെ മാത്രം കോർണറൈസ് ചെയ്ത് അഖിൽ മാരാരെ എങ്ങനെ പുറത്താക്കാമെന്നത് മാത്രമായിരുന്നു അവന്റെ ചിന്ത.'

'അസാൾട്ടെന്ന് പറഞ്ഞാൽ കൈയ്യേറ്റ ശ്രമമാണ്. അഖിൽ മാരാർ ജുനൈസിനോട് അത് ചെയ്തിട്ടില്ല. തോളുവെച്ച് തള്ളുകയാണ് ചെയ്തിട്ടുള്ളത്. അതും അങ്ങോട്ട് പോയി ചോദിച്ച് വാങ്ങിയതാണ്', രജിത്ത് കുമാർ പറഞ്ഞു. രജിത്തും റോബിനും ഹൗസിൽ ചലഞ്ചേഴ്സായി പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കെയാണ് അഖിൽ മാരാർ വാക്ക് തർക്കത്തിനിടെ ജുനൈസിനെ തോള് വെച്ച് ശരീരത്തിൽ തള്ളിയത്.
ഉടൻ തന്നെ ഫിസിക്കൽ അസാൾട്ടാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ജുനൈസ് ബിഗ് ബോസിനോട് പരാതിപ്പെട്ടു. ബിഗ് ബോസ് പക്ഷെ ആ പ്രവൃത്തി ഫിസിക്കൽ അസാൾട്ടായി പരിഗണിച്ചില്ല. പകരം പ്രശ്നം ഒത്തുതീർപ്പാക്കി വിട്ടു. അന്നും ഇന്നും ജുനൈസ് അഖിലിന് എതിരാണ്. പത്താം ആഴ്ചയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഹൗസ്മേറ്റ്സ് ജുനൈസിനേയും അഖിലിനേയും ജയിലിൽ അടച്ചിരിക്കുകയാണ് ഇപ്പോൾ.


Click it and Unblock the Notifications