'പടിയടച്ച് പിണ്ടം വെച്ചിടത്തേക്ക് വീണ്ടും ചെല്ലുമ്പോഴുള്ള ആത്മാനുഭൂതി, റോബിന്റെ കളി അസ്ഥാനത്ത്'; രജിത്ത്!

ബിഗ് ബോസില്‍ വളരെ സംഘര്‍ഷഭരിതമായ രംഗങ്ങളാണ് പോയ വാരം നടന്നത്. ബിബി ഹോട്ടലെന്ന ടാസ്‍കാണ് ഹൗസില്‍ തര്‍ക്കങ്ങള്‍ക്ക് ഒരു കാരണമായത്. ബിബി ഹോട്ടൽ ടാസ്‍കിലെ അതിഥികളായി ഹൗസിലേക്ക് മുൻ മത്സരാര്‍ഥികളായ ഡോ.റോബിൻ രാധാകൃഷ്‍ണനേയും ഡോ.രജിത്ത് കുമാറിനേയും എത്തിച്ചിരുന്നു ബിഗ് ബോസ്. ശേഷം ഹൗസിൽ തുടരുന്നതിനിടെ ബിഗ് ബോസിനെ വെല്ലുവിളിച്ചതിന് റോബിൻ പുറത്തായി.

അഖിലിനും ജുനൈസിനുമിടയില്‍ പ്രശ്‍നം ഉണ്ടായതിനുശേഷം ബിഗ് ബോസ് ഇരുവരേയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുവരേയും സംസാരിക്കാന്‍ അനുവദിച്ച ബിഗ് ബോസ് അവസാന മുന്നറിയിപ്പ് നല്‍കി ഹൗസിലേക്ക് തിരിച്ചയച്ചു.

പ്രശ്‍നം പരിഹരിച്ചു എന്നറിഞ്ഞ റോബിന്‍ രാധാകൃഷ്‍ണൻ ജുനൈസിനെ തള്ളിയ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. അതുവരെ ശാന്തനായി കഴിഞ്ഞ റോബിന്‍ പൊടുന്നനെയാണ് സീസണ്‍ 4നെ അനുസ്‍മരിപ്പിക്കുന്ന നിലയിലേക്ക് ഭാവം മാറ്റിയത്.

Rajith Kumar

പോകുന്നെങ്കില്‍ ഞാനും മാരാരും ഒരുമിച്ച് പോകും എന്ന് റോബിൻ വെല്ലുവിളിക്കുകയായിരുന്നു. ഇല്ലെങ്കില്‍ ഇവിടെ ഒരുത്തനും പോകില്ല. കുളമാക്കും. ഇവിടെ ഒരു ടാസ്‍കും നടക്കില്ല. ഞാന്‍ നടത്താന്‍ സമ്മതിക്കില്ല എന്നെല്ലാം റോബിന്‍ അലറിക്കൊണ്ട് എല്ലാവരോടുമായി പറയുന്നുണ്ടായിരുന്നു.

ഹൗസിൽ നിന്നും പുറത്തായശേഷം തിരികെ നാട്ടിലെത്തിയ റോബിൻ‌ ബി​ഗ് ബോസ് ഷോയെ കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത റോബിനെ കുറിച്ചും ബി​ഗ് ബോസ് ഹൗസിൽ അതിഥിയായി പോയപ്പോഴുള്ള അനുഭവവും ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് രജിത്ത് കുമാർ.

വീഡിയോയുടെ പൂർണ രൂപം കാണാം

പടിയടച്ച് പിണ്ടം വെച്ച കുടുംബത്തിലേക്ക് വീണ്ടും ചെല്ലുമ്പോഴുള്ള ആത്മാനുഭൂതിയായിരുന്നു ഹൗസിലേക്ക് തിരികെ ചെന്നപ്പോൾ ഉണ്ടായതെന്നാണ് രജിത്ത് പറഞ്ഞത്. മൂന്ന് വർഷക്കാലം കഠിനമായ പ്രാർഥനയായിരുന്നു. പ്രാർഥിച്ചാൽ ഫലം ഉണ്ടാകുമെന്ന് ഷോയിലേക്ക് വീണ്ടും പോകാൻ സാധിച്ചപ്പോൾ മനസിലായി.

എനിക്ക് ഒരു ഹോപ്പുമില്ലായിരുന്നു എന്നെ വിളിക്കുമെന്ന്. മൂന്ന് വർഷം ആയല്ലോ. സത്യം തെളിയിക്കണമേയെന്ന് പ്രാർഥിച്ചിരുന്നു. അങ്ങോട്ട് പോയി അവസരം ചോദിക്കാനും തോന്നിയില്ല. അങ്ങനെയിരിക്കെയാണ് ​ഗസ്റ്റായി ചെല്ലാമോയെന്ന് ചോദിച്ച് കോൾ വന്നത്. പടിയടച്ച് പിണ്ടം വെച്ച കുടുംബത്തിലേക്ക് വീണ്ടും ചെല്ലുമ്പോഴുള്ള ആത്മാനുഭൂതിയായിരുന്നു ഹൗസിലേക്ക് ചെന്നപ്പോൾ.

Rajith Kumar

ഒരു പ്ലാനിങും പോകുമ്പോൾ ഉണ്ടായിരുന്നില്ല. ക്യാരക്ടർ എന്താണെന്നൊന്നും പറ‍ഞ്ഞിരുന്നില്ല. കുറച്ചുപേർ തെറ്റിദ്ധരിപ്പിക്കുന്നത് പോലെയല്ല കാര്യങ്ങൾ. വാതിലിന് മുമ്പിൽ നിൽക്കുമ്പോഴാണ് നടക്കുന്നത് ഹോട്ടൻ ടാസ്ക്കും ഞാൻ ​ഗസ്റ്റുമാണെന്ന് എന്നോട് പറഞ്ഞത്. ഒരിക്കലും ഇൻസ്ട്രക്ഷൻ കൊടുക്കില്ല ബി​ഗ് ബോസ്. രണ്ടുപേരെ ​ഗസ്റ്റായി വിളിക്കുമ്പോൾ തുല്യമായിട്ടല്ലേ വിളിക്കൂ. വ്യത്യസ്തമായി വിളിക്കില്ലല്ലോ.

അപ്പോൾ നിർദേശങ്ങളും ഒരുപോലെയല്ലെ നൽകൂ. അല്ലാതെ മറ്റ് നിർദേശങ്ങൾ നൽകിയെന്ന് വിശ്വസിക്കുന്നില്ല. എനിക്ക് വീണ്ടും ഹൗസിൽ എത്താൻ കഴിഞ്ഞതിൽ നന്നി പറയുന്നത് ചൊറിയന്മാരോടാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സോഷ്യൽമീഡിയയിലും മറ്റും വരുന്ന ചൊറികൾ ഞാൻ സഹിച്ചിരുന്നതിന്റെ റിസൾട്ടാണ് ബി​ഗ് ബോസിലേക്ക് കിട്ടിയ റീ എൻ‌ട്രി.

ഹൗസിലേക്ക് വന്നശേഷം റോബിൻ സൈലന്റായിരുന്നു. അത് കണ്ടപ്പോൾ സന്തോഷം തോന്നി. വളരെ ശാന്ത പ്രകൃതക്കാരാനണല്ലോയെന്ന് തോന്നി. എന്നാൽ പിന്നീട് ചെയ്തത് അസ്ഥാനത്തുള്ള പ്രവർത്തനമായിരുന്നു. ആ വീടിനെ തകർക്കുന്നത് പോലെയുള്ളതായിരുന്നു. എന്തിന്റെ ആവശ്യമായിരുന്നുവെന്ന് അത് കണ്ടപ്പോൾ തോന്നി. തൊണ്ണൂറ്റി ഒമ്പത് കുടം വെള്ളം കോരിയിട്ട് നൂറാം കുടം നിലത്തിട്ട് ഉടച്ചതുപോലെയായി.

അതുപോലെ തന്നെ സീസൺ ഫോറിൽ മുഴുവൻ പച്ചതെറിയായിരുന്നു. എല്ലാ വിഭാ​ഗത്തിലുള്ളവരും കാണുന്ന ഷോയല്ലെ ബി​ഗ് ബോസ്. ബി​ഗ് ബോസ് ഷോ നൂറ് ശതമാനം സത്യസന്ധമാണ്. സോപ്പിടാൻ പറഞ്ഞതല്ല. ഞാൻ റൂൾസ് വൈലേറ്റ് ചെയ്തിട്ടില്ല. നിയമം ബ്രേക്ക് ചെയ്യുന്നത് ബ്രില്ല്യന്റ് പ്ലെയാണെന്ന് കരുതുന്നില്ല. റോബിനോടുള്ള ഇഷ്ടത്തിൽ ഇപ്പോൾ കുറവ് വന്നിട്ടുണ്ട് രജിത്ത് കുമാർ ബി​ഗ് ബോസ് അനുഭവങ്ങൾ പങ്കുവെച്ച് പറഞ്ഞു.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X