'ദുല്‍ഖറിനേക്കാള്‍ ഉയരമുണ്ട്, സ്റ്റൈലിഷാണ്, കണ്ടാല്‍ ഏത് പെണ്ണും വായിനോക്കും'; മുൻ കാമുകനെ കുറിച്ച് റെനീഷ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ​ഗ്രാന്റ് ഫിനാലെയ്ക്ക് അരികിൽ നിൽക്കുമ്പോൾ വിജയ സാധ്യത ഏറെയുള്ള മത്സരാർത്ഥിയാണ് റെനീഷ റഹ്മാൻ. സോഷ്യൽമീഡിയ പോളുകൾ പരിശോധിക്കുമ്പോൾ അഖിൽ മാരാർ കഴിഞ്ഞാൽ‌ പ്രേക്ഷക പിന്തുണ കൂടുതലുള്ളത് റെനീഷയ്ക്കാണ്. പക്ഷെ ഹൗസിൽ ഏറ്റവും കൂടുതൽ ആളുകൾ ആ​ഗ്ര​ഹിക്കുന്നത് റെനീഷ പുറത്ത് പോകണമെന്നാണ്.

വിജയിക്കാനുള്ള സാധ്യത തനിക്ക് കൂടുതലാണെന്നത് റെനീഷയ്ക്കും ഉറപ്പുണ്ട്. ഹൗസിൽ വന്നശേഷം പലവിധ പ്രശ്നങ്ങൾ വന്നപ്പോഴും സങ്കടങ്ങൾ വന്നപ്പോഴും റെനീഷ ഏറ്റവും കൂടുതൽ പറയാറുള്ളത് തന്റെ മുൻ കാമുകനെ മിസ് ചെയ്യുന്നു എന്നാണ്. എന്നാൽ അദ്ദേഹത്തിന്റെ പേര് പോലുള്ളവ റെനീഷ വെളിപ്പെടുത്തിയിരുന്നില്ല.

സഹോദരന് വരെ തന്റെ മുൻകാല പ്രണയത്തെ കുറിച്ച് അറിയാമെന്നും റെനീഷ പറഞ്ഞിരുന്നു. അ‍ഞ്ചൂസ് റോഷ് ക്രഷ് വെളിപ്പെടുത്തിയ ശേഷമാണ് റെനീഷ തന്റെ മുൻ കാമുകനെ കുറിച്ച് കൂടുതലായും സംസാരിച്ച് തുടങ്ങിയത്.

ഇപ്പോഴിതാ മുൻ കാമുകനെ കാണാൻ എങ്ങനെയാണെന്ന് നാദിറ ചോദിച്ചപ്പോൾ റെനീഷ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. എക്സ് കാമുകൻ എങ്ങനെയാണ് കാണാനെന്നായിരുന്നു നാദിറയുടെ ചോദ്യം.

Reneesha Rahiman

ഒരു ടെക്സ്റ്റയിൽ ഷോപ്പിന്റെ മോഡലായി നടൻ ദുൽഖർ സൽമാൻ നിൽക്കുന്നൊരു ചിത്രം ഹൗസിൽ സ്ഥാപിച്ചിട്ടുണ്ട്. ആ ചിത്രത്തിലെ ദുൽഖറിനെപ്പോലെയാണ് ഏകദേശം എന്നാണ് റെനീഷ റ​ഹ്മാൻ പറയുന്നത്. 'സ്വയംവര സിൽക്സിന്റെ പോസ്റ്ററിലെ ദുല്‍ഖറിന്റെ ഫോട്ടോയിലേതുപോലെ തോന്നാറുണ്ട് എനിക്ക്.'

'കുറച്ച് ഓവറാണോ എന്ന് അറിയില്ല. എന്റെ കണ്ണില്‍ അങ്ങനെ തോന്നുന്നു. പക്ഷെ ദുല്‍ഖറിനെക്കാള്‍ ഉയരമുണ്ട്. ആറടിയാണ്. ബിഎ ലിറ്ററേച്ചറാണ്. ഞങ്ങളുടെ രണ്ടാളുടെയും ആദ്യ പ്രണയമാണ്. ഫ്രീക്കനല്ല. സ്റ്റൈലിഷാണ്. കണ്ടാല്‍ ഏത് പെണ്ണും വായിനോക്കും. അയാളെ കണ്ടാല്‍ പക്വത തോന്നിക്കും.'

'തന്നേക്കാള്‍ മുതിര്‍ന്ന ആളാണ് അദ്ദേഹം. സിക്സ് പാക്കല്ല. വിരലൊക്കെ കാണാൻ ഭയങ്കര ഭംഗിയാണ്. മുടിയൊക്കെ നല്ല ഭംഗി ഉള്ളതാണ്. പുറത്തിറങ്ങിയിട്ട് ഞാൻ ഫോട്ടോ കാണിക്കാം. കൊഞ്ചിക്കുന്നത് ഭയങ്കര ഇഷ്‍ടമുള്ള ആളാണെന്നും', നാദിറയോട് മുൻ കാമുകനെ കുറിച്ച് വിശദികരിച്ച് റെനീഷ പറഞ്ഞു.

ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ആരെ കാണാനാണ് ഏറ്റവും കൂടുതൽ ആ​ഗ്രഹിക്കുന്നതെന്ന് മത്സരാർത്ഥികളോട് വെളിപ്പെടുത്താൻ ബി​ഗ് ബോസ് ആവശ്യപ്പെട്ടപ്പോഴും റെനീഷ പറഞ്ഞത് എക്സ് ബോയ്ഫ്രണ്ട് എന്നാണ്.

സഹോദരനും അമ്മയും തന്നെ കാണാൻ ഫാമിലി വീക്കിൽ വന്നപ്പോൾ കൊണ്ടുവന്ന ചോക്ലേറ്റ് എക്സ് ബോയ്ഫ്രണ്ട് കൊടുത്ത് വിട്ടതാണെന്നും അതിൽ നിന്നും അ​ദ്ദേഹത്തിന് താനുമായി പാച്ചപ്പ് ചെയ്യാൻ ആ​ഗ്രഹമുള്ളതായി തോന്നിയെന്നും റെനീഷ പറഞ്ഞിരുന്നു.

Reneesha Rahiman

അതേസമയം ഹൗസിൽ ഇപ്പോൾ പണപ്പെട്ടി ടാസ്കാണ് നടക്കുന്നത്. ടാസ്കിന്റെ രണ്ടാം ദിവസമാണ് ഇന്ന്. ഇന്നലെ മത്സരാർത്ഥികൾക്ക് മുന്നിൽ ബി​ഗ് ബോസ് വെച്ച ഏറ്റവും വലിയ തുക ആറര ലക്ഷം രൂപയായിരുന്നു. നാദിറ പണവും എടുത്ത് ഷോ ക്വിറ്റ് ചെയ്യാൻ തയ്യാറായി മുന്നോട്ട് വന്നെങ്കിലും ടാസ്ക് ഒരു ദിവസം കൂടി ഉണ്ടെന്നും ഇനിയും പണപ്പെട്ടികൾ വരുമെന്നും ബി​ഗ് ബോസ് അറിയിച്ചതോടെ നാദിറ പിന്മാറി.

കടുത്ത മത്സരമാണ് ഒന്നാം സ്ഥാനത്തേക്ക് എത്താൻ ഷോയില്‍ നടക്കുന്നത്. ഓരോരുത്തരും അവരവരുടെ കഴിവിന്റെ പരമാവധി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അഖിൽ മാരാർ, ഷിജു, സെറീന, ജുനൈസ്, ശോഭ, നാദിറ എന്നിവരാണ് റെനീഷയ്ക്ക് പുറമെ ഹൗസിൽ അവശേഷിക്കുന്ന മറ്റ് മത്സരാർത്ഥികൾ. സീസൺ ഫോറിനെ അപേക്ഷിച്ച് സീസൺ ഫൈവ് പരാജയമായിരുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X