അഖിൽ മാരാരുടെ അഭ്യർഥന ഫാൻസ് കേട്ടില്ലേ...?, അഞ്ചൂസ് റോഷ് ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായെന്ന് റിപ്പോർട്ട്!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അമ്പത് ദിവസത്തോട് അടുക്കാൻ പോവുകയാണ്. ഓരോ ആഴ്ചയും ഹൗസിൽ പിടിച്ച് നിൽക്കാൻ കഠിന പരിശ്രമം ആവശ്യമാണ്. അതിനായി ഗ്രൂപ്പ് കളിയും പുതിയതും പഴയതുമായ നിരവധി സ്ട്രാറ്റജികളും മത്സരാർഥികൾ ഇറക്കാറുണ്ട്. ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നത് പതിനാല് മത്സരാർഥികളാണ്. അവരിൽ ഒരാൾ ഈ വീക്കെൻഡ് എപ്പിസോഡ് കഴിയും മുമ്പ് പുറത്താകും. അത്തരത്തിൽ ഈ ആഴ്ചയിൽ പുറത്തായത് അഞ്ചൂസ് റോഷാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ബിഗ് ബോസ് സീസൺ ഫോർ മത്സരാർഥി ശാലിനി നായരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ സ്വന്തം യുട്യൂബ് ചാനൽ വഴി പുറത്ത് വിട്ടത്. അഞ്ചൂസ് റോഷ് സേഫ് ഗെയിമാണെന്ന പരാതി പ്രേക്ഷകർക്കുണ്ട്. ലവ് സ്ട്രാറ്റജി മാത്രമാണ് അമ്പത് ദിവസത്തോട് അടുക്കുമ്പോഴും അഞ്ചൂസ് പുറത്തെടുത്തത് എന്നാണ് പ്രേക്ഷകർ പറയുന്നത്.
മാത്രമല്ല ക്വാളിറ്റിയുള്ള കണ്ടന്റുകൾ അഞ്ചുവിന്റെ പക്കൽ നിന്നും ലഭിക്കുന്നില്ലെന്ന പരാതിയും പ്രേക്ഷകർക്കുണ്ട്. മനീഷ പുറത്താകേണ്ടിയിരുന്നില്ല അതിന് പകരം അഞ്ചു പുറത്ത് പോകണമായിരുന്നുവെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ടായിരുന്നു.

കൃത്യമായി അഭിപ്രായ പ്രകടനം നടത്താത്തതിനാൽ പലരും ജയിൽ നോമിനേഷൻ, എവിക്ഷൻ നോമിനേഷൻ സമയങ്ങളിൽ അഞ്ചുവിനെ സേഫാക്കി നിർത്തി മറ്റുള്ള കണ്ടന്റ് തരുന്ന സംസാരിക്കുന്ന മത്സരാർഥികളെ നോമിനേറ്റ് ചെയ്യുകയാണ് ചെയ്യാറുള്ളത്. വന്ന് അമ്പത് ദിവസത്തോട് അടുത്തിട്ടും കഴിഞ്ഞ ഒരാഴ്ച മുമ്പാണ് അഞ്ചൂസ് കുറച്ചെങ്കിലും ഗെയിം കളിച്ച് തുടങ്ങിയത്.
അതും അഖിൽ മാരാർ ടീമിനൊപ്പം സൗഹൃദം തുടങ്ങിയ ശേഷം വന്ന മാറ്റങ്ങളാണ്. ഹൗസിലെ അഞ്ചൂസിന്റെ ബെസ്റ്റ് കമ്പനി റെനീഷ റഹ്മാനും സെറീനയും മാത്രമായിരുന്നു. അടുത്തിടെയാണ് ആ സൗഹൃദത്തിൽ നിന്നും അഞ്ചൂസ് പുറത്തേക്ക് വന്ന് ഗെയിം കളിച്ച് തുടങ്ങിയത്.

അഞ്ചൂസ് പുറത്തായി എന്നുള്ള തരത്തിൽ റിപ്പോർട്ടുകൾ വന്നതോടെ അനിവാര്യമായ എവിക്ഷനായിരുന്നുവെന്നാണ് കമന്റുകൾ വരുന്നത്. അഞ്ചു പോയത് നന്നായി, സന്തോഷം അഞ്ചു പോയതിൽ.... മാരാരിന് ഒരു അടിയായി പോയി എന്നുള്ള തരത്തിലും കമന്റുകൾ വരുന്നുണ്ട്. എവിക്ഷൻ അടുത്തപ്പോൾ അഞ്ചൂസിന് വേണ്ടി വോട്ട് ചോദിക്കുന്ന തരത്തിൽ അഖിൽ മാരാർ പ്രേക്ഷകരോട് സംസാരിച്ചത് വൈറലായിരുന്നു.
സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള മത്സരാർഥിയാണ് അഖിൽ മാരാർ. അഖിൽ മാരാർ വേട്ട് ചോദിച്ച ശേഷം പ്രേക്ഷകർ കരുതിയിരുന്നത് അഞ്ചൂസിന് പിന്തുണ കൂടുകയും സേവ് ആവുകയും ചെയ്യുമെന്നാണ്.
എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായി അഞ്ചൂസ് പുറത്തായി എന്നാണ് റിപ്പോർട്ടുകൾ. അവതാരകയിൽ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ താരമാണ് അഞ്ചൂസ് റോഷ്. നടി അനുമോളാണ് അഞ്ജുവിനെ അഭിനയരംഗത്തിലേക്ക് എത്തിക്കുന്നതും സീരിയലിൽ അവസരം നേടിക്കൊടുക്കുന്നതും. സീരിയലിൽ ഒരു ചാൻസ് നേടി തന്നത് അനുമോൾ ആണെന്ന് അഞ്ചു തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അഭി വെഡ്‍സ് മഹിയിലൂടെയാണ് അഞ്ജുവിന്റെ തുടക്കം. സാമൂഹ്യ മാധ്യമത്തിലും നിറഞ്ഞുനില്‍ക്കുന്ന താരമാണ് അഞ്ചൂസ് റോഷ്. ബിഗ് ബോസിലും അഞ്‍ജു ഗംഭീര പ്രകടനം നടത്തുമെന്നാണ് പ്രക്ഷകർ പ്രതീക്ഷിച്ചത്. അച്ഛനും അമ്മയും ചേച്ചിയും അനുജനും അടങ്ങുന്നതാണ് അഞ്ജുവിന്റെ കുടുംബം. ഗോൾഡ് ബിസിനസാണ് അച്ഛന്.
അച്ഛന്റെ പാതയിലൂടെ താനും ബിസിനസിലേക്ക് ഇറങ്ങണം എന്നായിരുന്നു അഞ്ജുവിന്റെ അച്ഛന്റെ ഇഷ്‍ടം. എന്നാൽ തന്റെ പാഷൻ അഭിനയം ആണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ തന്റെ വഴിക്ക് വിടുകയായിരുന്നുവെന്നും അഞ്ജു പറഞ്ഞിരുന്നു. സെറീനയോ ജുനൈസോ പുറത്താകുമെന്നാണ് തുടക്കത്തിൽ റിപ്പോർട്ടുകൾ വന്നത്.


Click it and Unblock the Notifications