​ഗോപികയ്ക്ക് സാധിക്കാത്തത് നേടിയെടുക്കാൻ വീണ്ടും ഒരു കോമണർ കൂടി വൈൽഡ് കാർഡായി ഹൗസിലേക്ക് എത്താൻ പോകുന്നു!

ബി​ഗ് ബോസ് നാലാം സീസണിൽ രണ്ട് ആഴ്ച പിന്നിട്ടപ്പോഴേക്കും തന്നെ ​ഗെയിമിന്റെ ആവേശം മത്സരാർഥികളിൽ എല്ലാവ​രിലും തന്നെ നിറഞ്ഞിരുന്നു. പരസ്പരം പൊരുതണമെന്ന ആവേശത്തോടെയാണ് നാലാം സീസണിലെ മത്സരാർഥികൾ എല്ലാവരും തന്നെ മത്സരിച്ചിരുന്നത്. അതിൽ വിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ പേർ മാത്രമാണ് സേഫ് ​​ഗെയിം കളിച്ചത്.

പക്ഷെ അഞ്ചാം സീസൺ തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ​ഒരു ​ഗെയിം സ്പിരിറ്റ് മത്സരാർഥികളിൽ വന്നിട്ടില്ലെന്നും പലരും ഹൗസിന് പുറത്തുള്ള പേര് നഷ്ടപ്പെടാതിരിക്കാൻ നന്മമരം കളിക്കുന്നതായും പ്രേക്ഷകർക്ക് പരാതിയുണ്ട്. പലരും ​ഗ്രൂപ്പിസവും ഫ്രണ്ട്ഷിപ്പും വെച്ച് സേഫ് ​ഗെയിം കളിക്കുന്നത് കൂടി വന്നതോടെയാണ് കഴിഞ്ഞ ആഴ്ച ഒമർ ലുലു ഹൗസിലേക്ക് വൈൽഡ് കാർഡായി എത്തിയത്. എന്നാൽ ഒമറിന്റെ വരവ് വെറുതെയായി. ഹൗസിൽ ഒരു ചലനവും സൃഷ്ടിക്കാൻ ഇതുവരേയും ഒമറിന് സാധിച്ചിട്ടില്ല.

gopika gopi

ആദ്യം വൈൽഡ് കാർഡായി എത്തിയ ഹനാനും അധിക ദിവസം ഹൗസിൽ നിൽക്കാതെ അസുഖം മൂലം പുറത്തായി. ഇനിയെങ്കിലും മത്സരം ചൂടുപിടിച്ചില്ലെങ്കിൽ പോകെ പോകെ ബി​​ഗ് ബോസ് കാണാൻ പ്രേക്ഷകർ ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ പുതിയൊരു വൈൽഡ് കാർഡിനെ ഇറക്കി‌യിരിക്കുകയാണ് ബി​ഗ് ബോസ്. സീരിയൽ‌-സിനിമ താരം അനു ജോസഫാണ് പുതിയ വൈൽഡ് കാർഡ്.

ഹൗസിലെ മറ്റുള്ള ടെലിവിഷൻ താരങ്ങൾക്കൊപ്പമിരുന്ന് അനുവും കുശലം പറയാതെ നന്നായി ​ഗെയിം കളിക്കണമെ എന്നാണ് പ്രേക്ഷകരുടെ പ്രാർഥന. ചില ദൗത്യമൊക്കെ കൊടുത്താണ് അനുവിനെ ഹൗസിലേക്ക് ബി​ഗ് ബോസ് പറഞ്ഞയച്ചിരിക്കുന്നത്. ഒരോരുത്തരുടേയും ​ഗെയിമിനെ കുറിച്ച് അനു ചെറിയ സൂചനകൾ നൽകി സംസാരിക്കുന്നതിന്റെ പുതിയ പ്രമോ പുറത്ത് വന്നിട്ടുണ്ട്.

ഇപ്പോഴിത അനുവിന് പിന്നാലെ ഒരാൾ കൂടി വൈൽഡ് കാർഡായി ഹൗസിലേക്ക് ഉടൻ വരുമെന്നാണ് റിപ്പോർട്ട്. ഇനി ​ഒരു കോമണറാണ് വൈൽഡ് കാർ‌ഡായി ​ഹൗസിലേക്ക് വരികയെന്നാണ് റിപ്പോർട്ട്. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തെ തന്നെ ആദ്യത്തെ കോമണറായിരുന്നു ​ഗോപിക ​ഗോപി. പക്ഷെ നാലാഴ്ച തികയ്ക്കും മുമ്പ് ​ഗോപിക പുറത്തായി.

ഓവർ കോൺഫിഡൻസ് അടക്കമുള്ള പോരായ്മകൾ ചൂണ്ടികാട്ടിയാണ് ​ഗോപികയ്ക്ക് വോട്ട് കുറഞ്ഞതും പു‌റത്തായതും. തന്റേത് ശരിയായ രീതിയിലുള്ള പുറത്താക്കൽ ആയിരുന്നില്ലെന്നും ഒരു നോമിനേഷൻ ലിസ്റ്റ് നാലാഴ്ചയോളം കൊണ്ടുപോയി അതിൽ നിന്നും ജനപിന്തുണ കുറഞ്ഞയാളെ പുറത്താക്കിയത് ശരിയല്ലെന്നുമാണ് ​ഗോപിക ഹൗസിൽ നിന്നും പുറത്ത് വന്ന ശേഷം പറഞ്ഞത്.

gopika gopi

ഇനി കോമണറിനെ മത്സരാർഥിയായി കൊണ്ടുവരികയാണെങ്കിൽ ശക്തരായി നിന്ന് സെലിബ്രിറ്റി കൺടസ്റ്റന്റുകളോട് ഏറ്റുമുട്ടാൻ കഴിയുന്നവരെ കൊണ്ടുവരണമെന്നും വെറുതെ ഷോ ഇറക്കി വെറുപ്പിക്കുന്നവരെ കൊണ്ടുവരരുതെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഇപ്പോൾ ഹൗസിലുള്ളവരിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിക്കുന്നവർക്ക് പുറത്ത് നിരവധി ആരാധകരുണ്ട്.

ആരാധക പിന്തുണയുടെ കാര്യത്തിൽ അഖിൽ മാരാർ, റിനോഷ്, വിഷ്ണു, ശോഭ, റെനീഷ തുടങ്ങിയവരാണ് മുന്നിൽ നിൽക്കുന്നത്. ഇന്ന് മുതൽ അനു ജോസഫിന്റെ ​ഗെയിം എന്താകുമെന്നും അത് ​​ഹൗസിൽ എന്തൊക്കെ മാറ്റം കൊണ്ടുവരുമെന്നും അറിയാനാണ് പ്രേക്ഷകർക്ക് കാത്തിരിക്കുന്നത്. കാസർക്കോട് സ്വദേശിനിയാണ് അനു ജോസഫ്. ഒമ്പതാം ക്ലാസിൽ പഠിയ്ക്കുമ്പോൾ ആദ്യമായി കലാഭവനുവേണ്ടി ഗൾഫ് ഷോ നടത്തി.

തുടർന്ന് കലാഭവന്റെ വേൾഡ് ഷോ അടക്കം നിരവധി ഷോകളിൽ അനു ഭാഗമായി. ദൂരദർശന്റെ ഇതെന്റെ മണ്ണ് ഇതെന്റെ താളം എന്ന ആൽബത്തിൽ അഭിനയിച്ച് കൊണ്ട് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ അനുവിന്റെ ആദ്യ സീരിയൽ ഏക ചന്ദ്രിക ആണ്.

എന്നാൽ ഇത് സംപ്രേക്ഷണം ചെയ്തില്ല. ശേഷം വന്ന ചിത്രലേഖയിൽ അനു മിനിസ്ക്രീനിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. തുടർന്ന് മിന്നുകെട്ട് എന്ന സൂപ്പർഹിറ്റ് സീരിയലടക്കം ധാരാളം പരമ്പരകളിൽ അഭിനയിച്ചു. കാര്യം നിസ്സാരം എന്ന പരമ്പരയിലെ അഭിനയം അനു ജോസഫിനെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. നിരവധി സിനിമകളിലും അനു അഭിനയിച്ചിട്ടുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X