അനിയൻ മിഥുൻ എവിക്ടായില്ല... പുറത്തായത് സെറീന, ടോപ്പ് ഫൈവിൽ എത്താൻ സെറീനയ്ക്ക് യോ​ഗ്യതയുണ്ടെന്ന് പ്രേക്ഷകർ!

പതിനൊന്നാം ആഴ്ചയിൽ‌ എത്തി നിൽ‌ക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ്. ഹൗസിൽ ശേഷിക്കുന്നത് പത്ത് മത്സരാർത്ഥികളാണ്. ഇത്തവണ നോമിനേഷനിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. അനിയൻ മിഥുൻ, റിനോഷ്, സെറീന ആൻ ജോൺസൺ, റെനീഷ, അഖിൽ മാരാർ, ഷിജു എന്നിവരാണ് എവിക്ഷൻ പ്രക്രിയയെ അഭിമുഖീകരിച്ചത്.

വീക്കെന്റ് എപ്പിസോഡുകളുടെ ഷൂട്ട് അവസാനിച്ചപ്പോൾ ഈ ആഴ്ച പുറത്തായത് സെറീന ആൻ ജോൺസനാണെന്നാണ് റിപ്പോർട്ടുകൾ. അനിയൻ മിഥുനും സെറീനയ്ക്കുമായിരുന്നു ഏറ്റവും കുറവ് വോട്ടുകൾ ലഭിച്ചത്. അതിൽ ഇരുവരേയും താരതമ്യപ്പെടുത്തിയപ്പോൾ സോഷ്യൽമീഡിയ പോളിലും സെറീന പിന്നിലായിരുന്നു. ഹൗസിലെ ഏറ്റവും ആക്ടീവായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സെറീന.

പതിനൊന്നാം ആഴ്ചയിലെ ഹൗസ് ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ചതും സെറീനയായിരുന്നു. അനിയൻ മിഥുൻ പുറത്താകുമെന്നാണ് പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നത്.

എഴുപത്തിനാല് ദിവസമായി ഹൗസിലുണ്ടെങ്കിലും കാര്യമായി ഒരു പ്രകടനവും കാഴ്ചവെക്കാൻ സാധിക്കാതെ സേഫ് ​ഗെയിം കളിച്ചാണ് മിഥുൻ ഇത്രയും ദിവസം പിന്നിട്ടത്. അടുത്തിടെ ചലഞ്ചേഴ്സ് ഹൗസിലേക്ക് എത്തിയപ്പോഴും സേഫ് ​ഗെയിം ഉപേക്ഷിച്ച് ആത്മാർഥമായി കളിക്കാൻ ഉപദേശിച്ചെങ്കിലും മിഥുൻ മാറാൻ തയ്യാറായില്ല.

Cerena Ann Johnson

ആക്ടീവായി നിൽക്കുന്ന, പ്രതികരിക്കുന്ന, ​ഗെയിം കളിക്കുന്ന മത്സരാർത്ഥികളാണ് സീസൺ ഫൈവിൽ പുറത്തായവരിൽ‌ ഏറെയും. ഏയ്ഞ്ചലിൻ മരിയ മുതൽ സാ​ഗർ സൂര്യ വരെ ഹൗസിൽ ആക്ടീവായി നിന്നിരുന്നവരായിരുന്നു. സാ​ഗർ സൂര്യ കൂടി പുറത്തായതോടെ ഹൗസ് ഉറങ്ങിയ അവസ്ഥയാണ്.

റിനോഷ്, മിഥുൻ തുടങ്ങിയവരുടെ സേഫ് ​ഗെയിം തുടക്കം മുതൽ ആളുകൾ വിമർശിച്ചിരുന്നു. സെറീന എവിക്ടായതായി റിപ്പോർട്ടുകൾ‌ വന്നതോടെ മിഥുനെ പുറത്താക്കാത്തതിന്റെ രോഷമാണ് പ്രേക്ഷകർക്ക്. സെറീനയ്ക്ക് ടോപ്പ് ഫൈവിൽ എത്താൻ യോ​ഗ്യതയുണ്ടെന്നും കമന്റുകൾ വരുന്നു.

തുടക്കത്തിൽ സെറീനയ്ക്ക് ആരാധകരെ സമ്പാദിക്കാൻ സാധിച്ചിരുന്നു. മത്സരം മുന്നോ‍ട്ട് നീങ്ങി കുറച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ സാ​ഗർ സൂര്യയുമായി അടുപ്പത്തിലായി ലവ് സ്ട്രാറ്റജി ഉണ്ടാക്കാൻ താരം ശ്രമിച്ചിരുന്നു.

സീസൺ ഫോറിലെ ഫ്രണ്ട്ഷിപ്പ്-ലവ് കോമ്പോ കാരണം അർഹതപ്പെട്ടവരുടെ കൈയ്യിൽ കപ്പ് എത്താതെ പോയി എന്നൊരു അഭിപ്രായമുള്ളതിനാൽ മനപൂർവം രൂപപ്പെടുന്ന കോമ്പോകൾ പ്രേക്ഷകർ സീസൺ ഫൈവ് മുതൽ പ്രോത്സാഹിപ്പിക്കാറില്ല. അതുകൊണ്ട് കൂടിയാണ് സാ​ഗർ സൂര്യ-സെറീന കോമ്പോയ്ക്ക് ഹേറ്റേഴ്സിനെ കൂടുതലായും ലഭിച്ചത്. സെറീന, നാദിറ എന്നിവരുമായുള്ള സൗഹൃദം സാ​ഗറിന്റെ ​ഗെയിമിനേയും ബാധിച്ചിരുന്നു.

Cerena Ann Johnson

ഒറ്റയ്ക്ക് നിന്ന് തുടക്കം മുതൽ അവസാനം വരെ കളിച്ചിരുന്നെങ്കിൽ സാ​ഗറോ സെറീനയോ പുറത്താകുമായിരുന്നില്ല. സാ​ഗറിനോട് പ്രണയം വെളിപ്പെടുത്തിയ ശേഷം നാദിറയുടെ ​ഗെയും താഴേക്ക് പോയിരുന്നു. സാ​ഗർ പുറത്തായ ശേഷം നാദിറ പഴയരീതിയിൽ കളിക്കാൻ തുടങ്ങി. അനിയൻ മിഥുന് പിആർ ഉള്ളതുകൊണ്ടാണ് വോട്ടിങിൽ‌‍ സെറീന പിന്നിലേക്ക് പോയതെന്നും പ്രേക്ഷകർ കുറിക്കുന്നു.

ആർമിയുമായി ബന്ധപ്പെട്ട് പ്രണയ കഥ കെട്ടിച്ചമച്ചതിന് മിഥുന് എതിരെ ബി​ഗ് ബോസ് ടീം നടപടി എടുക്കുമോയെന്നത് ഇന്നത്തെ എപ്പിസോഡിൽ അറിയാം. മോഹൻലാൽ ലെഫ്റ്റനന്റ് കേണല്‍ പദവി അലങ്കരിക്കുന്ന വ്യക്തി കൂടിയായതിനാൽ അതിന് അനുസരിച്ചുള്ള നടപടികളുണ്ടാകുമെന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.

മലയാളിയാണെങ്കിലും സെറീന ആന്‍ ജോണ്‍സണ്‍ ജനിച്ചതും വളര്‍ന്നതും എല്ലാം യുഎഇയിലാണ്. 2022ലെ മിസ് ക്യൂന്‍ കേരള സൗന്ദര്യ മത്സരത്തില്‍ ഫൈനലില്‍ എത്തിയതോടെയാണ് സെറീന ശ്രദ്ധിക്കപ്പെടുന്നത്.

ഈ മത്സരത്തില്‍ മിസ് ഫോട്ടോജനിക്കായി തെരഞ്ഞെടുക്കപ്പെട്ടതും സെറീനയായിരുന്നു. അതിന് മുമ്പ് തന്നെ മിസ് യൂണിവേഴ്സ് യുഎഇ 2021 മത്സരത്തില്‍ സെറീന ഭാഗമായിട്ടുണ്ട്. മോഡലിങും അവതാരകയുമെല്ലാമാണ് സെറീന.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X