ഹനാന് പിന്നാലെ ബിഗ് ബോസ് ഹൗസിന്റെ പടിയിറങ്ങി കോമണർ ഗോപിക ഗോപി?, സീസൺ ഫൈവിലെ ആദ്യ എലിമിനേഷൻ നടന്നു!
ബിഗ് ബോസ് സീസൺ ഫൈവ് മൂന്നാം ആഴ്ചയിലൂടെ സഞ്ചരിക്കുകയാണ്. രണ്ട് വീക്കെന്റെുകൾ കഴിഞ്ഞുവെങ്കിൽ കൂടിയും ഇതുവരേയും ഒരു എലിമിനേഷൻ പോലും ഈ സീസണിൽ നടന്നിട്ടില്ല. പതിനെട്ട് പേർക്ക് പുറമെ കഴിഞ്ഞ ആഴ്ചയിലെ ഈസ്റ്റർ എപ്പിസോഡ് കഴിഞ്ഞ ശേഷം ഹനാൻ ഹൗസിലേക്ക് വൈൽഡ് കാർഡായി എത്തിയിരുന്നു.
അങ്ങനെ ആകെ പത്തൊമ്പത് പേരാണ് ഹൗസിലുണ്ടിയിരുന്നത്. അവരിൽ നിന്നും ഏഴോളം പേരാണ് ഈ ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിലുള്ളത്. വൈൽഡ് കാർഡായി വീട്ടിലേക്ക് വന്ന ഹനാനും വീട്ടിൽ നിന്നും താൽക്കാലികമായി പുറത്തേക്ക് പോയി.
ആദ്യ കാഴ്ചയിൽ തന്നെ മറ്റ് മത്സരാർത്ഥികളിൽ അതൃപ്തി ഉളവാക്കി കൊണ്ട് എത്തിയ ഹനാൻ മികച്ച മത്സരാർത്ഥി ആകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഷോയിലെത്തി ഒരാഴ്ചയ്ക്ക് മുമ്പെ താരത്തിന് യാത്ര പറയേണ്ടി വന്നിരിക്കുകയാണ്.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം ലൈവിനിടെയാണ് ഹനാൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ താൽക്കാലികമായി ഷോയിൽ നിന്നും മാറി നിൽക്കുകയാണെന്നും മത്സരാർത്ഥിയുടെ പെട്ടിയടക്കമുള്ള കാര്യങ്ങൾ മത്സരാർത്ഥികൾ പാക്ക് ചെയ്ത് കൊടുക്കാനും ബിഗ് ബോസ് ആവശ്യപ്പെട്ടത്.
വളരെ ഞെട്ടലോടെയാണ് മറ്റുള്ളവർ ഈ അറിയിപ്പ് കേട്ടത്. എപ്പോൾ വേണമെങ്കിലും മോൾക്ക് ഇങ്ങോട്ട് തിരിച്ച് വരാം. ഞങ്ങൾക്ക് ആർക്കും മോളോട് ദേഷ്യമില്ല. കുറച്ച് കൂടി ടേക്ക് കെയർ ചെയ്യണമെന്ന് തോന്നി. ഞങ്ങൾക്ക് മനസിലായി ശരിക്കും ശുശ്രൂഷിക്കണമെന്ന് തോന്നി.
ഡ്രസ് ഒക്കെ കുറെ പേർ സ്പോൺസർ ചെയ്തതാണെന്നാണ് അവൾ പറഞ്ഞത്. അടുത്ത സീസണിൽ നൂറ് ദിവസം ബിഗ് ബോസ് ഹൗസിൽ നിന്ന് ടൈറ്റിൽ വിന്നറാകാൻ സാധിക്കട്ടെയെന്നാണ് ഞാൻ ആശംസിക്കുന്നത്. എന്തൊക്കെ ചെലവും സ്വപ്നങ്ങളുമായിട്ടാണ് ഹനാൻ വന്നത് എന്നാണ് മനീഷ ഹനാൻ പോയിയെന്ന് അറിഞ്ഞപ്പോൾ വിതുമ്പി കൊണ്ട് പറഞ്ഞത്.
ഹനാന് പുറകെ ഹൗസിൽ നിന്നും ഒരാൾ ആദ്യമായി എലിമിനേറ്റ് ആയിരിക്കുകയാണ്. മോഹൻലാൽ വന്നുള്ള വിഷു എപ്പിസോഡിന്റെ ഷൂട്ട് കഴിഞ്ഞുവെന്നും ആ എപ്പിസോഡിലാണ് നോമിനേഷനിൽ ഉണ്ടായിരുന്ന ഗോപിക പുറത്തായത് എന്നുമാണ് വിവരം.

ഇതുവരെയുള്ള ബിഗ് ബോസ് സീസണുകളിലെ ആദ്യ കോമണർ മത്സരാർഥിയാണ് ഗോപിക ഗോപി എന്ന മൂവാറ്റുപുഴക്കാരി. ഒട്ടനവധി സ്വപ്നങ്ങളുമായി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ ഗോപിക പുറത്തായിയെന്ന റിപ്പോർട്ടാണ് തനിക്ക് ലഭിച്ചതെന്നാണ് ഗോപികയുടെ സുഹൃത്തും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ ശാലിനി നായർ പറഞ്ഞത്.
കോമണറായി ഗോപിക ഗോപി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഹൗസിലേക്ക് പോകും വരെ എല്ലാ സഹായങ്ങളും ചെയ്ത് ശാലിനി നായർ ഒപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഗോപിക പുറത്തായി എന്ന റിപ്പോർട്ട് വന്നപ്പോൾ വല്ലാതെ സങ്കടം വന്നുവെന്നാണ് ശാലിനി നായർ പറയുന്നത്.
ഗോപികയുടെ ഗെയിം സ്ട്രാറ്റജി പ്രേക്ഷകർക്ക് അത്ര ദഹിച്ചിരുന്നില്ല. കഴിഞ്ഞ നാല് സീസണും കുത്തിയിരുന്ന് കണ്ടശേഷം അവിയൽ പരുവത്തിലാണ് ഗോപിക ബിഗ് ബോസ് ഹൗസിൽ നിന്ന് കളിച്ചിരുന്നതെന്നാണ് പ്രേക്ഷകർ ഏറെയും അഭിപ്രായപ്പെട്ടത്. ഹൗസിൽ തന്നെ പലർക്കും യോജിപ്പില്ലാത്ത മത്സരാർഥി കൂടിയാണ് ഗോപിക. മൂന്നാം ആഴ്ചയിൽ വിഷ്ണുവിനൊപ്പം ജയിൽ ശിക്ഷ അനുഭവിച്ചത് ഗോപികയായിരുന്നു.
സിംഗിൾ മദറായ ഗോപിക ബിഗ് ബോസിന്റെ വലിയ ഫാനായിരുന്നു. താൻ കപ്പ് ഉയർത്തുമെന്ന് മകന് വാക്ക് നൽകിയിട്ടാണ് വന്നതെന്ന് ഹൗസിലേക്ക് കയറും മുമ്പ് മോഹൻലാലിനോട് സംസാരിക്കവെ ഗോപിക പറഞ്ഞിരുന്നു. അതേസമയം ഗോപികയായിരുന്നില്ല ലെച്ചുവായിരുന്നു പുറത്താകേണ്ടിയിരുന്നതെന്ന് വേറൊരു വിഭാഗം അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications