സെറീനയല്ല പുറത്തായത് ഒമർ ലുലു, രണ്ടാഴ്ച പോലും തികച്ചില്ല, ഒമറിനെ ഇഷ്ടപ്പെട്ട് വരികയായിരുന്നുവെന്ന് പ്രേക്ഷകർ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് വീക്കെൻഡ് എപ്പിസോഡുകൾക്കാണ് ഏറ്റവും കൂടുതൽ റേറ്റിങുള്ളത്. കുറെ ദിവസങ്ങൾക്ക് ശേഷം മോഹൻലാൽ ബി​​ഗ് ബോസിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. രണ്ടാഴ്ചയായി ജപ്പാനിൽ അവധി ആഘോഷിക്കാൻ പോയിരുന്നതിനാൽ മോഹൻലാൽ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡുകളിൽ ബി​ഗ് ബോസിലേക്ക് വന്നിരുന്നില്ല.

പകരം സൂം കോൾ വഴിയാണ് മത്സരാർഥികളോട് സംവദിച്ചതും രണ്ട് എവിക്ഷനുകൾ നടത്തിയതും. കഴിഞ്ഞ എവിക്ഷനിൽ രണ്ടുപേരാണ് ഹൗസിനോട് യാത്ര പറഞ്ഞ് പുറത്തേക്ക് പോയത്. അതിലൊരാൾ ദേവുവും മറ്റെയാൾ മനീഷയുമായിരുന്നു. തന്റെ എവിക്ഷൻ ഒട്ടും ഫെയർ ആയ ഒന്നല്ലെന്നാണ് ദേവു പിന്നീട് പ്രതികരിച്ചത്. അതേസമയം മോഹൻലാൽ വീക്കെൻഡ് എപ്പിസോഡുകളുടെ ഷൂട്ട് നടന്ന് കഴിഞ്ഞിരിക്കുകയാണ്. ഒപ്പം ഒരു എവിക്ഷനും വീട്ടിൽ നടന്നു.

Omar Lulu

ഇത്തവണ ഹൗസിൽ നിന്നും പുറത്തായത് രണ്ടാഴ്ച മുമ്പ് വൈൽഡ് കാർഡായി വീട്ടിലേക്ക് എത്തിയ സംവിധായകൻ ഒമർ ലുലുവാണെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പുകളി, ടാര്‍ഗറ്റ്, നുണ പറച്ചില്‍, നിയമലംഘനം, ബിഗ്ബോസ് പ്രോപ്പര്‍ട്ടി തകര്‍ക്കല്‍, അലസത തുടങ്ങിയ പല കാരണങ്ങൾ കാരണം റെനീഷ, ശോഭ, ശ്രുതി, ഷിജു, സെറീന, ജുനൈസ്, ഒമര്‍ എന്നിവരാണ് ഈ ആഴ്ചയില്‍ പ്രേക്ഷക വോട്ട് തേടിയത്.

അതിൽ ഏറ്റവും കുറവ് പ്രേക്ഷക സപ്പോർട്ട് കിട്ടി ഒമർ ലുലു പുറത്തായി എന്നാണ് റിപ്പോർട്ട്. പക്ഷെ പ്രേക്ഷകരിൽ പലരും സെറീന പുറത്താകുമെന്ന പ്രതീക്ഷയിലായിരുന്നു. ഓൺലൈൻ പോളിങ് പോലുള്ളവയിൽ പിന്നിൽ നിന്നതും സെറീനയായിരുന്നു.

Omar Lulu

വൈൽഡ് കാർഡായി വന്ന ഒമർ ലുലു വന്ന സമയത്ത് ആക്ടീവായിരുന്നില്ല. വളരെ കുറച്ച് ദിവസങ്ങളെയായുള്ളു ഒമർ ലുലു ​​ഗെയിം മനസിലാക്കി കളിക്കാൻ തുടങ്ങിയിട്ട്. കഴിഞ്ഞ വീക്കിലി ടാസ്ക്കിൽ മികച്ച പ്രകടനമായിരുന്നു ഒമർ ലുലു കാഴ്ചവെച്ചത്. ഇതോടെ പ്രേക്ഷക സപ്പോർട്ട് ഒമർ ലുലുവിന് കൂടുകയും ചെയ്തിരുന്നു.

ഇപ്പോൾ ഒമറിന്റെ എവിക്ഷൻ നടക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹത്തെ ഇഷ്ടപ്പെട്ട് വരികയായിരുന്നുവെന്നും ഫേക്ക് ലവ് സ്ട്രാറ്റജി കളിക്കുന്ന സെറീനയെപ്പോലുള്ളവരാണ് പുറത്താകേണ്ടതെന്നും ഒമറിന്റെ എവിക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോൾ കമന്റായി കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ വാരത്തിലെ പ്രധാന സംഭവങ്ങളില്‍ ഒന്നായിരുന്നു വീക്കിലി ടാസ്കിനിടെ ഒമര്‍ ലുലു ടോയ്ലറ്റിന്‍റെ വാതില്‍ ചവിട്ടി തുറന്നത്. എതിര്‍ ടീമംഗങ്ങളുടെ പക്കല്‍ നിന്നും ടാസ്ക് പ്രോപ്പര്‍ട്ടിയായ ഒരു ഫ്യൂസുമായി അഞ്ജൂസ് റോഷ് ടോയ്ലറ്റില്‍ കയറി കതകടയ്ക്കുകയായിരുന്നു.

പിന്നാലെ എതിര്‍ ടീമംഗങ്ങളായ ഒമര്‍ ലുലു, ശോഭ വിശ്വനാഥ്, വിഷ്ണു അടക്കമുള്ളവര്‍ അവിടേക്ക് എത്തിയിരുന്നു. എതിര്‍ ടീമംഗങ്ങളും എത്തി. ഏറെനേരം ടോയ്ലറ്റില്‍ നിന്ന് പുറത്തിറങ്ങാതിരുന്ന അഞ്ജൂസിനോട് ടാസ്ക് പ്രോപ്പര്‍ട്ടിയുമായി അകത്തിരിക്കുന്നത് ശരിയല്ലെന്ന് എതിര്‍ ടീം പറഞ്ഞെങ്കിലും അതിന് അവര്‍ തയ്യാറായില്ല.

പിന്നാലെ ഒമര്‍ ലുലു വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു. ഈ സംഭവം നടന്നതിന് പിന്നാലെ ഇരു ടീമിനുമിടയില്‍ വലിയ വാക്ക് തര്‍ക്കം നടന്നിരുന്നു. ഒമര്‍ ലുലു ചെയ്തതിനെ സ്വന്തം ടീമംഗങ്ങള്‍ പോലും വിമര്‍ശിച്ചപ്പോള്‍ താന്‍ ഗെയിമിന്‍റെ ഭാഗമായി ടോയ്ലറ്റില്‍ കയറിയതല്ലെന്നായിരുന്നു അഞ്ജൂസ് ആദ്യം നല്‍കിയ വിശദീകരണം. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ സംവിധായകനായതാണ് ഒമര്‍ ലുലു. ഒമര്‍ ലുലു ഇതുവരെ അഞ്ച് സിനിമകളാണ് ഒരുക്കിയിരിക്കുന്നത്.

ഹാപ്പി വെഡ്ഡിംഗിന് ശേഷം സംവിധാനം ചെയ്‍ത ചങ്ക്സും വൻ ഹിറ്റായി മാറി. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനം വൻ ഹിറ്റായി മാറിയത് ഒമര്‍ ലുലുവിനെ രാജ്യത്തിന്റെയാകെ ശ്രദ്ധയിലെത്തിച്ചിരുന്നു. അവസാനം ഒമറിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ സിനിമ നല്ല സമയം ആയിരുന്നു.

Read more about: omar lulu bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X