അനു ജോസഫ് ​ഹൗസിൽ നിന്നും പുറത്തായി, അനിയൻ മിഥുനെ കൂടി പുറത്താക്കണമായിരുന്നുവെന്ന് പ്രേക്ഷകർ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് പത്താം ആഴ്ച പിന്നിടുമ്പോൾ ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്തായിരിക്കുകയാണ്. സീരിയൽ താരം അനു ജോസഫാണ് ഇത്തവണ ഹൗസിൽ നിന്നും പുറത്തായിരിക്കുന്നത്. ഏറ്റവും അവസാനം ഹൗസിലേക്ക് എത്തിയ വൈൽഡ് കാർഡാണ് അനു ജോസഫ്.

വരവൊക്കെ ​ഗംഭീരമായിരുന്നു. ആദ്യത്തെ രണ്ട് മൂന്ന് ദിവസം ആക്ടീവുമായിരുന്നു. പല കോളിളക്കങ്ങളും അനു സൃഷ്ടിക്കുമെന്ന് ആദ്യത്തെ രണ്ട് മൂന്ന് ദിവസത്തെ പ്രകടനം കണ്ടപ്പോൾ പ്രേക്ഷകർ കരുതിയെങ്കിലും പിന്നീട് അതെല്ലാം ഇല്ലാതെയായി. അനു പതുക്കെ അടുക്കളയിലേക്ക് ഒതുങ്ങി.

മാത്രമല്ല മറ്റുള്ളവർക്കിടയിൽ സ്ക്രീൻ സ്പേസ് കണ്ടെത്താൻ അനു വല്ലാതെ വിഷമിച്ചു. മോഹൻലാൽ ജപ്പാനിൽ അവധി ആഘോഷിക്കാൻ പോയ സമയത്താണ് അനു ഹൗസിലേക്ക് വൈൽഡ് കാർ‌ഡായി എത്തിയത്. വീഡിയോ കോളിൽ വന്നാണ് മോഹൻലാൽ അനുവിനെ പ്രേക്ഷകർ​ക്ക് പരിചയപ്പെടുത്തിയത്.

പൂച്ചകളെ അനു വളർത്തുന്നതിനാൽ വൈൽഡ് കാറ്റ് എന്നാണ് താരത്തെ മോഹൻലാൽ വിശേഷിപ്പിച്ചത്. അനു പുറത്താകുമെന്ന് തന്നെയായിരുന്നു പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നത്. കാരണം അനുവിനാണ് പ്രേക്ഷകർക്കിടയിൽ ഏറ്റവും കുറവ് സപ്പോർട്ട്.

Actress Anu Joseph

ഇത്തവണ ഡബിൾ എവിക്ഷനില്ല സിം​ഗിൾ എവിക്ഷനാണ് നടന്നതെന്നാണ് റിപ്പോർട്ട്. പക്ഷെ ഡബിൾ എവിക്ഷൻ വേണമായിരുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. കാരണം സേഫ് ​ഗെയിം കളിക്കുന്നവരെല്ലാം ഇത്തവണത്തെ നോമിനേഷനിലുണ്ടായിരുന്നു. അനിയൻ മിഥുൻ യാതൊരു തരത്തിലുള്ള കണ്ടന്റും എന്റർടെയ്ൻമെന്റും എഴുപത് ദിവസമായിട്ടും പ്രേക്ഷകർക്ക് കൊടുത്തിട്ടില്ല.

അനിയൻ മിഥുൻ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്നത് സുഹൃത്ത് റിനോഷ് ജോർജിനോട് മാത്രമാണ്. ഫിസിക്കൽ ടാസ്ക്ക് വരുമ്പോഴും പ്രകടനം കാഴ്ചവെക്കും. അല്ലാത്ത പക്ഷം എവിടേയും കളിച്ച് ജയിക്കാൻ മിഥുന് സാധിച്ചിട്ടില്ല.

ആരേയും വെറുപ്പിക്കാതെ സൗഹൃദം കാണിക്കുന്നതിനാൽ അനിയൻ മിഥുന്റെ പേര് പലപ്പോഴും മറ്റുള്ള മത്സരാർഥികൾ നോമിനേഷനിൽ പോലും പറയാറില്ല. വളരെ നാളുകൾക്ക് ശേഷമാണ് പത്താം ആഴ്ചയിലെ നോമിനേഷനിൽ അനിയൻ മിഥുൻ ഉൾപ്പെട്ടിരിക്കുന്നത്. മിഥുനെ പോലുള്ളവർ ഹൗസിൽ കടിച്ച് തൂങ്ങി നിൽക്കുന്നതിനാൽ സാ​​ഗർ സൂര്യയെ പോലുള്ളവർ ഹൗസിൽ നിന്നും എലിമിനേറ്റായിയെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

മുമ്പുള്ള സീസണുകളിലും ഇതേ അവസ്ഥയുണ്ടായിരുന്നു. സേഫ് ​ഗെയിം കളിക്കുന്നവർ നൂറ് ദിവസം നിൽക്കുകയും ശക്തമായി പ്രതികരിക്കുന്ന നിമിഷയെ പോലുള്ളവർ അമ്പത് ദിവസമായപ്പോഴേക്കും പുറത്താവുകയും ചെയ്തിട്ടുണ്ട്.

Actress Anu Joseph

നാലാം സീസണിൽ സൂരജ്, റോൺസൺ എന്നിവരാണ് ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ചത്. സാ​ഗർ സൂര്യ പോയശേഷം സെറീന, നാദിറ, ജുനൈസ് തുടങ്ങിയവരുടെ ​ഗെയിം മാറിയിട്ടുണ്ട്. റിയാസ് സലീം ചലഞ്ചറായി വന്ന് പോയശേഷം സെറീനയും ജുനൈസും ശോഭയുമെല്ലാം ലക്ഷ്യം വെക്കുന്നത് അഖിൽ മാരാരെയാണ്.

അനുവിനൊപ്പം മിഥുൻ കൂടി പുറത്തായിരുന്നെങ്കിൽ കുറച്ച് കൂടി ആവേശം നിറഞ്ഞ മത്സരം മത്സരാർഥികളിൽ നിന്നും കാണാൻ സാധിക്കുമായിരുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ ഹൗസിൽ ഏറ്റവും കൂടുതൽ ജനപിന്തുണ അഖിൽ മാരാർക്കാണ്.

റിനോഷ്, ശോഭ, റെനീഷ, വിഷ്ണു തുടങ്ങിവരാണ് ജനപിന്തുണയുള്ള മറ്റ് മത്സരാർഥികൾ. സാ​ഗറിനൊപ്പമുള്ള ട്രയാങ്കിൾ ലവ് സ്റ്റോറി പുറത്തെടുത്തില്ലായിരുന്നുവെങ്കിൽ നാദിറ, സെറീന എന്നിവർക്ക് നല്ല ജനപിന്തുണ കിട്ടുമായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച നാദിറയുടെ ​ഗെയിം മുഴുവനായും താഴ്ന്ന് പോയിരുന്നു. റിയാസ്, പൊളി ഫിറോസ് എന്നിവർ വന്ന് പോയശേഷം മെച്ചപ്പെട്ടിട്ടുണ്ട്.

സെറീന നിലപാടിൽ നിന്നും ഇടയ്ക്കിടെ മാറുന്നതും പ്രേക്ഷകർക്ക് അതൃപ്തിയുള്ള കാര്യമാണ്. ഇനി വെറും മുപ്പത് ദിവസം മാത്രമാണ് ​ഗ്രാന്റ് ഫിനാലെയ്ക്ക് അവശേഷിക്കുന്നത്. ടോപ്പ് ഫൈവിൽ കയറി പറ്റുകയാണ് അവശേഷിക്കുന്നവരുടെ ലക്ഷ്യം.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X