'മാരാരിസം....'; ബി​ഗ് ബോസ് സീസൺ ഫൈവ് ജേതാവായി അഖിൽ മാരാർ, സമ്മാനത്തുകയായ 50 ലക്ഷവും അഖിലിന് ലഭിക്കില്ല?

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിന് തിരശ്ശീല വീണപ്പോൾ അ‍ഞ്ചാം സീസൺ വിജയിയായി അഖിൽ മാരാർ തെരഞ്ഞെടുക്കപ്പെട്ടു. നെ​ഗറ്റീവ് ഇമേജുമായാണ് അഖിൽ ഷോയിലേക്ക് പ്രവേശിച്ചതെങ്കിൽ മലയാളികളുടെ മുഴുവൻ ഹൃദയം കീഴടക്കിയാണ് താരത്തിന്റെ മടക്കം. സംഭവബഹുലവും നാടകീയവുമായ നിമിഷങ്ങൾക്കൊടുവിലാണ് വിജയി അഖിൽ മാരാരാണെന്ന് മോഹൻലാൽ പ്രഖ്യാപിച്ചത്.

മൂന്നാം സ്ഥാനം നേടി ജുനൈസ് കൂടി ഹൗസിന്റെ പടിയിറങ്ങിയതോടെ ടോപ്പ് ടുവായ റെനീഷ റഹ്മാനും അഖിൽ മാരാരും ഹൗസിൽ തനിച്ചായി. ശേഷം മോഹൻലാൽ ഇരുവരെയും കൂട്ടിക്കൊണ്ട് വരാനായി പാട്ടിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ ഹൗസിലേക്ക് എത്തി.

ഇരുപത്തൊന്ന് മത്സരാർത്ഥികളിൽ നിന്നും ടോപ്പ് 2വായി മാറിയ റെനീഷയേയും അഖിലിനേയും അഭിനന്ദിച്ച മോഹൻലാൽ ഇരുവരുടെയും നൂറ് ദിവസത്തെ ബി​ഗ് ബോസ് ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ കൂട്ടിച്ചേർത്തുള്ള വീഡിയോ കാണിച്ച് കൊടുത്തു.

ശേഷം ബി​ഗ് ബോസ് ഇരുവർക്കും ആശംസകൾ അറിയിച്ചതോടെ റെനീഷയേയും അഖിലിനേയും തന്റെ ഇരുവശങ്ങളിലായി നിർത്തി കൈപിടിച്ച് ഹൗസിൽ നിന്നും വേദിയിലേക്ക് മോഹൻലാൽ കൊണ്ടുവന്നു.

Akhil Marar

​ഗ്രാന്റ് ഫിനാലെ വേദിയിൽ എത്തിയതോടെ മത്സരാർത്ഥികളുടേത് എന്നതുപോലെ തന്നെ സദസിലുള്ള ക്ഷണിക്കപ്പെട്ട അതിഥികളുടെയും മുൻ മത്സരാർത്ഥികളുടെയും മുഖത്ത് ആകാംഷ വിരിഞ്ഞു. തുടർന്ന് മോഹൻലാൽ കുറച്ച് സസ്പെൻസ് ഇട്ടശേഷം വിജയിയായത് അഖിൽ മാരാരാണെന്ന് പ്രഖ്യാപിച്ചു.

അമ്പത് ലക്ഷവും ഷോയുടെ ടൈറ്റില്‍ സ്പോണ്‍സര്‍മാരില്‍ ഒന്നായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്‍യുവി ആയ ഫ്രോങ്‍ക്സ് വാഹനവുമാണ് അഖിലിന് ലഭിച്ചത്. കമ്പനിയുടെ പ്രതിനിധിയാണ് ഗ്രാന്റ് ഫിനാലെ വേദിയിലെത്തി കാറിന്‍റെ താക്കോല്‍ വിജയിക്ക് സമ്മാനിച്ചത്.

എന്നാൽ സമ്മാനത്തുകയായ അമ്പത് ലക്ഷവും അഖിലിന് ലഭിക്കില്ല. കാരണം പണപ്പെട്ടി ടാസ്ക്കിൽ നാദിറ മെഹ്റിൻ എടുത്ത ഏഴേമുക്കാൽ ലക്ഷം രൂപ വിജയിയായ അഖിലിന്റെ സമ്മാനത്തുകയിൽ നിന്നും എടുത്താണ് നാദിറയ്ക്ക് നൽക്കുക എന്നാണ് റിപ്പോർട്ട്. അത് കുറച്ചുള്ള തുക മാത്രമെ അഖിലിന് ലഭിക്കൂ. രണ്ടാം സ്ഥാനത്ത് എത്തിയത് റെനീഷ റഹ്മാനായിരുന്നു. മൈജിയുടെ ​ഗിഫ്റ്റ് വൗച്ചറാണ് റെനീഷയ്ക്ക് സമ്മാനമായി ലഭിച്ചത്.

അതേസമയം സീസണ്‍ 5 ടൈറ്റില്‍ വിജയി ആവുമെന്ന് ഏറ്റവും കൂടുതല്‍ പേര്‍ പ്രതീക്ഷിച്ച പേര് തന്നെയാണ് അഖില്‍ മാരാരുടേത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി യുട്യൂബ് പോളിലെല്ലാം അഖിൽ തന്നെയാണ് ടൈറ്റിൽ നേടാൻ പോകുന്നതെന്നത് വ്യക്തമായിരുന്നു. മൂന്നാം സ്ഥാനത്ത് എത്തിയത് ജുനൈസായിരുന്നു.

Akhil Marar

നാലാം സ്ഥാനം ശോഭയും അ‍ഞ്ചാം സ്ഥാനം ഷിജുവും നേടി. 'എല്ലാവരോടും ഒരായിരം നന്ദിയും സ്നേഹവും.... പൊതുവെ സ്വഭാവം കൊണ്ട് അഹങ്കാരിയായ ഞാൻ നേട്ടങ്ങൾക്കൊണ്ട് അഹങ്കാരിയായി മാറരുതെന്ന പ്രാർത്ഥന മാത്രമാണ് എനിക്കുള്ളത്. ഒരോ നേട്ടങ്ങളിലും അച്ഛനോടും അമ്മയോടും കുടുംബത്തോടും അതിലുപരി എന്നെ ഞാനാക്കിയ എന്റെ സുഹൃത്തുക്കളോടും... അവർക്കുള്ളതാണ് ഈ ട്രോഫി. അവരാണ് എന്നെ ഈ ട്രോഫിയിലേക്ക് എത്തിച്ചത്.'

'എന്നെ മനസിലാക്കിയ എന്റെ സുഹൃത്തുക്കൾക്ക് ഈ ട്രോഫി സമ്മാനിക്കുന്നു. അതോടൊപ്പം തന്നെ എനിക്ക് വേണ്ടി വോട്ട് ചെയ്ത ലക്ഷോപലക്ഷം പ്രേക്ഷകർക്കും ഹൃദയത്തിൽ നിന്നും നന്ദി പറയുന്നുവെന്നാണ്', ടൈറ്റിൽ നേടിയ ശേഷം അഖിൽ സംസാരിക്കവെ പറഞ്ഞത്.

ട്രോഫി ഉയർത്തിയ അഖിലിനെ കെട്ടിപിടിച്ചും എടുത്ത് ഉയർത്തിയുമാണ് സഹമത്സരാർത്ഥികൾ സ്നേഹവും സന്തോഷവും പ്രകടിപ്പിച്ചത്. ഫാമിലി വീക്ക് കഴിഞ്ഞപ്പോൾ തന്നെ തനിക്കാണ് വിജയം എന്നത് അഖിൽ ഏകദേശം ഉറപ്പിച്ചിരുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X