'റിനോഷ് വിജയിച്ചാൽ അനിയന്റേയും അനിയൻ വിജയിച്ചാൽ റിനോഷിന്റേയും ഷോക്കേസിൽ കപ്പിരിക്കും'; മിഥുനും റിനോഷും!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് പത്താം ആഴ്ചയിലേക്ക് കടക്കാൻ പോവുകയാണ്. ഹൗസിലുള്ളത് പന്ത്രണ്ട് പേരാണ്. അതിൽ ഒരാൾ കൂടി നാളെ പുറത്താകും. മത്സരം അതോടെ പതിനൊന്ന് പേരിലേക്ക് ചുരുങ്ങും. സീസൺ ഫൈവ് അറുപത് ദിവസത്തോട് അടുക്കുമ്പോൾ ഏറ്റവും നല്ല ചങ്ങാതിമാരായി ഹൗസിൽ കഴിയുന്ന രണ്ടുപേരാണ് റിനോഷ് ജോർജും അനിയൻ മിഥുനും.

മറ്റുള്ള മത്സരാർഥികളെ വിലയിരുത്തിയും അവരുടെ ​​ഗെയിമുകൾ മനസിലാക്കിയും അതിനനുസരിച്ച് തങ്ങളുടെ മുന്നോട്ടുള്ള ബി​ഗ് ബോസ് ജീവിതം ഇരുവരും പ്ലാൻ ചെയ്യാറുണ്ട്. റിനോഷ് ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിലുണ്ട്. മിഥുന് വേണ്ടി റിനോഷ് സ്വയം മാറി കൊടുത്ത് നോമിനേഷനിൽ വന്നതാണ്. പരസ്പരം ചർച്ച ചെയ്ത് തീരുമാനിക്കാതെ കൺഫെഷൻ റൂമിലേക്ക് കയറി ഉടൻ തന്നെ റിനോഷ് മിഥുന് വേണ്ടി സ്വയം നോമിനേഷനിലേക്ക് പോകാമെന്ന് പറയുകയായിരുന്നു.

Rinosh Midhun

ഇപ്പോഴിത വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഈ വിട്ടുകൊടുക്കലിനെ കുറിച്ച് ചോദിച്ചപ്പോൾ റിനോഷും മിഥുനും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. റിനോഷ് മത്സരം വിജയിച്ചാൽ അനിയന്റേയും അനിയൻ വിജയിച്ചാൽ റിനോഷിന്റേയും ഷോക്കേസിലായിരിക്കും ബി​ഗ് ബോസ് കപ്പിരിക്കുകയെന്നും റിനോഷും മിഥുനും മോഹൻലാലിന് മുമ്പിൽ വെച്ച് പറഞ്ഞു.

മിഥുനും റിനോഷും നോമിനേഷന് വേണ്ടി കൺഫഷൻ റൂമിലേക്ക് കയറിയപ്പോൾ തന്നെ അഖിൽ‌ ഇവരിൽ ആരെങ്കിലും വിട്ടുകൊടുക്കുമെന്ന് പ്രവചിച്ചിരുന്നു. അഖിൽ മാരാരിന്റെ ഈ പ്രവചനത്തെ കുറിച്ചും മോഹൻലാൽ റിനോഷിനോടും മിഥുനോടും ചോദിച്ചു.

അതിന് ഇരുവരും നൽകിയ മറുപടി ഇങ്ങനെയാ‌യിരുന്നു... 'ഒന്നും തീരുമാനിച്ചിരുന്നില്ല. പക്ഷെ പരസ്പരം വിട്ടുകൊടുക്കാൻ രണ്ടുപേരും തയ്യാറായിരുന്നു', എന്നാണ് റിനോഷ് പറഞ്ഞത്. ബി​ഗ് ബോസിന് പുറത്തായാലും തന്നേക്കാൾ‌ ഒരുപടി മുകളിൽ നിൽക്കാൻ അർഹതയുള്ള ആളാണ് മിഥുനെന്നും റിനോഷ് പറയുന്നു.

നിങ്ങളിൽ ആരെങ്കിലുമാണ് വിജയി ആകുന്നതെങ്കിൽ അത് ആരായിരിക്കും..? എന്തുകൊണ്ട്? എന്നാണ് പിന്നീട് മോഹൻലാൽ പ്രേക്ഷകർക്ക് വേണ്ടി ഇരുവരോടുമായി ചോദിച്ചത്. ചോദ്യത്തിന് ആദ്യം മറുപടി പറഞ്ഞത് റിനോഷാണ്. 'അർഹതപ്പെട്ടയാൾ മിഥുനാണ്. ഇത്രയും ശുദ്ധനായ വ്യക്തിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഒറിജിനലായി നിൽക്കുന്ന അനിയനാണ് വിജയിക്കേണ്ടത്', റിനോഷ് പറയുന്നു.

Rinosh

മിഥുന്റെ മറുപടി ഇങ്ങനെയായിരുന്നു... 'എനിക്ക് റിനോഷ് ജയിക്കണമെന്നാണ് ആ​ഗ്രഹം. ന്യായമല്ലാത്ത കാര്യങ്ങൾ ഇവൻ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഇവിടെ നിന്ന് പോയാലും എപ്പോഴും റിനോഷ് ഒപ്പമുണ്ടാകണമെന്ന് ആ​ഗ്രഹമുണ്ട്', മിഥുൻ പറയുന്നു. 'ഞങ്ങളിൽ ആരെങ്കിലും വിജയിക്കുകയാണെങ്കിൽ റിനോഷ് വിജയിച്ചാൽ അനിയന്റേയും അനിയൻ വിജയിച്ചാൽ റിനോഷിന്റേയും ഷോക്കേസിലായിരിക്കും കപ്പിരിക്കുകയെന്നും', ഇരുവരും ഒന്നിച്ച് പറയുന്നു.

സഹമത്സരാർഥികളും മോഹൻലാലും ഇരുവരുടേയും മറുപടി കേട്ട് ചിരിച്ചു. മിഥുനും റിനോഷും സേഫ് ​ഗെയിമേഴ്സാണെന്നാണ് പ്രേക്ഷകരുടെ പക്ഷം. സ്വന്തമായൊരു അഭിപ്രായം പറയാൻ പോലും മടി കാണിക്കുന്ന മിഥുൻ നോമിനേഷനിൽ പോലും വരാതെ നല്ല മത്സരാർഥികളുടെ പുറത്താകലിന് കാരണമാകുന്നുവെന്നും പ്രേക്ഷകർ പറയുന്നു.

ഇപ്രാവശ്യത്തെ എവിക്ഷനിൽ വന്ന മത്സരാർഥികളെല്ലാം ശക്തരായവരും കണ്ടന്റ് നൽകുന്നവരുമാണ്. സേഫ് ​ഗെയിം കളിക്കുന്ന അ‍നു, മിഥുൻ തുടങ്ങിയവർ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടുമില്ല. സാ​ഗർ സൂര്യയാണ് ഈ ആഴ്ച പുറത്തായതെന്ന് റിപ്പോർട്ട് വന്നത് മുതൽ പ്രേക്ഷകർ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. കണ്ടന്റ് തരുന്നവർ നോമിനേഷനിൽ വന്ന് പുറത്ത് പോയാൽ ഷോ ഇനിയുള്ള ഒരു മാസം കൂടുതൽ ശോകമൂകമായ അവസ്ഥയിലാകുമെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X