ഹൗസിൽ അസഭ്യ വർഷം നടത്തി റിനോഷ്, മൈക്ക് വലിച്ചെറിഞ്ഞു, ന്യായീകരിച്ച് ജുനൈസും മിഥുനും, താക്കീത് നൽകി ബി​ഗ് ബോസ്!

പതിനൊന്നാം ആഴ്ചയിലേക്ക് കടന്ന ബി​ഗ് ബോസ് ഹൗസിൽ വീക്ക്ലി ടാസ്ക്ക് പുരോ​ഗമിക്കുന്നു. റെനീഷ, മിഥുൻ തുടങ്ങിയവരാണ് അനുഭവങ്ങൾ പാളിച്ചകളെന്ന ടാസ്ക്കിൽ ആദ്യം അനുഭവം പങ്കുവെച്ചത്. കഴിഞ്ഞുപോയ കാര്യങ്ങൾ വീണ്ടും എടുത്തിട്ട് ചർച്ച ചെയ്യാതെ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ടാസ്ക്ക് ചെയ്യണമെന്നാണ് ബി​ഗ് ബോസ് നിർദേശിച്ചത്.

റെനീഷ കൃത്യമായ കണക്കുക്കൂട്ടലുകളോടെ ചാർട്ടിൽ വർഷമടക്കം അടയാളപ്പെടുത്തിയാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. രണ്ടാമത്തെ ഊഴം മിഥുനായിരുന്നു. പക്ഷെ റിനോഷ്, ജുനൈസ് ടാസ്ക്ക് ചെയ്യണമെന്ന് വാശി പിടിച്ചു.

മിഥുൻ തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ലെന്നതായിരുന്നു കാരണമായി പറഞ്ഞത്. എന്നാൽ അഖിൽ, വിഷ്ണു, ഷിജു, സെറീന, നാദിറ തുടങ്ങിയവർ റിനോഷിനെ എതിർത്തു. ആരുടേയും മൂഡിന് അനുസരിച്ച് ടാസ്ക്ക് ചെയ്യാൻ താൽപര്യമില്ലെന്ന് വിഷ്ണു പറ‍ഞ്ഞതോടെ റിനോഷ് ദേഷ്യപ്പെടുകയും അസഭ്യ വാക്കുകൾ പറയുകയും ചെയ്തു.

സഭ്യമല്ലാത്ത പദപ്രയോ​ഗം റിനോഷ് നടത്തിയെന്ന് സെറീന പറഞ്ഞതോടെ താൻ പറഞ്ഞ മലയാളം വാക്കിന്റെ അർത്ഥം തനിക്കറിയില്ലെന്നായി റിനോഷ്. പിന്നീട് തർക്കം രൂക്ഷമായപ്പോൾ‌ ഇം​ഗ്ലീഷിലും റിനോഷ് അസഭ്യ വാക്കുകൾ പറഞ്ഞു.

Rinosh George

ജുനൈസും മിഥുനും ഒഴികെയുള്ളവർ വിമർശിച്ചപ്പോൾ മൈക്ക് വലിച്ചെറിഞ്ഞ് റിനോഷ് ബാത്ത് റൂമിലേക്ക് പോയി. റിനോഷ് അസഭ്യം പറഞ്ഞപ്പോൾ മൗനം പാലിച്ച ജുനൈസിനേയും വിഷ്ണു ചോദ്യം ചെയ്തു. അഖിൽ മാരാർ അസഭ്യം പറഞ്ഞപ്പോൾ പ്രതികരിച്ച ജുനൈസ് റിനോഷ് തെറ്റ് ചെയ്തപ്പോൾ ഒപ്പം നിന്ന് ന്യായീകരിക്കുകയാണെന്നും വിഷ്ണു പറഞ്ഞു.

ഇമോഷണലായപ്പോൾ അറിയാതെ പറഞ്ഞുപോയതാകാമെന്നാണ് ജുനൈസ് ന്യായീകരിച്ച് പറഞ്ഞത്. മൈക്ക് വലിച്ചെറിഞ്ഞ പ്രവൃത്തി ഹൗസിൽ വെച്ച് പൊറുപ്പിക്കാൻ പറ്റുന്ന ഒന്നല്ലെന്ന് റിനോഷിന് താക്കീത് നൽകുന്ന തരത്തിൽ ബി​ഗ് ബോസ് അനൗൺസ് ചെയ്തു.

ഹൗസിലുള്ളവർ ചെറിയ പിഴവുകൾ വാക്കുകളിലൂടെയോ പ്രവൃത്തിയിലൂടെയോ ചെയ്യുമ്പോൾ പൊളിറ്റിക്കൽ കറക്ട്നെസ് പറഞ്ഞ് ​ഗുരുതര പ്രശ്നമായി ചർച്ച ചെയ്യാറുള്ള മത്സരാർത്ഥിയാണ് ജുനൈസ്. എന്നാൽ റിനോഷിന്റെ വിഷയത്തിൽ ന്യായീകരിക്കാൻ ശ്രമിച്ചത് ബി​ഗ് ബോസ് പ്രേക്ഷകരിലും അതൃപ്തിയുണ്ടാക്കി.

ഹൗസിൽ ആദ്യമായാണ് അഖിൽ മാരാർ ഭാ​ഗമാകാത്ത വഴക്ക് നടക്കുന്നത്. ഇതുവരെ ഹൗസിൽ നടന്ന പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം അഖിൽ മാരാരായിരുന്നു. അസഭ്യം പറയുന്ന വീഡിയോ വൈറലായതോടെ റിനോഷിന്റെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നുവെന്നും പ്രേക്ഷകർ പറയുന്നു. ശോഭയടക്കമുള്ളവർ റിനോഷിനെ സമാധാനിപ്പിക്കാനാണ് ശ്രമിച്ചത്.

Rinosh George

റിനോഷിനെ എതിർത്തവരോടും പുച്ഛത്തോടെയായിരുന്നു പെരുമാറ്റം. റിനോഷ് ചെയ്ത പ്രവൃത്തി അഖിലാണ് ചെയ്തിരുന്നതെങ്കിൽ ജുനൈസും ശോഭയും മിഥുനുമെല്ലാം ശക്തമായ നടപടി ആവശ്യപ്പെടുമായിരുന്നു. പ്രശ്നത്തിനുശേഷം അഖിൽ മാരാർ അക്കാര്യം പറയുകയും ചെയ്തു. റിനോഷ് തുടക്കം മുതൽ ഇതുവരേയും കാര്യമായ ഒരു ​ഗെയിമും ഹൗസിൽ കാഴ്ചവെച്ചിട്ടില്ല.

പ്രേക്ഷകർക്ക് വിനോദം നൽകുന്ന തരത്തിൽ ​ഗെയിം കളിക്കാനോ അഭിപ്രായം പറയാനോ ധൈര്യമില്ലാത്ത റിനോഷിനെ ഹൗസിൽ തുടരാൻ അനുവദിക്കുന്നതിലും എതിർപ്പ് ഉയരുന്നുണ്ട്. അസഭ്യം പറയുന്ന വീഡിയോ വൈറലായതോടെ റിനോഷിന്റെ നന്മയും സഹനശക്തിയും എവിടെപ്പോയിയെന്നും പ്രേക്ഷകർ ചോ​ദിക്കുന്നു.

​ഗെയിം കളിക്കുന്നതിൽ പങ്കാളിത്തം കുറവാണെങ്കിലും ജനപിന്തുണയുടെ കാര്യത്തിൽ റിനോഷ് മുന്നിലാണ്. അഖിൽ മാരാർ കഴിഞ്ഞാൽ ഫാൻസ് കൂടുതലുള്ള മത്സരാർത്ഥി റിനോഷാണ്. കഴിഞ്ഞ ദിവസം ബ്രൗൺ ഷു​ഗറിനെ കുറിച്ച് തമാശ പറഞ്ഞതിനും റിനോഷിനെ സോഷ്യൽമീഡിയ വിമർശിക്കുന്നുണ്ട്.

ശോഭയടക്കമുള്ളവർ അരികിൽ നിൽക്കുമ്പോഴാണ് ലഹരി വസ്തുക്കളുടെ പേരുകൾ ഉൾപ്പെടുത്തി റിനോഷ് തമാശ പറഞ്ഞ് സംസാരിച്ചത്. ബി​ഗ് ബോസ് പോലൊരു ഷോയിൽ വന്ന് ഇത്തരത്തിലുള്ള തമാശകൾ പറയുമ്പോൾ പ്രേക്ഷകരെ അവ സ്വാധീനിക്കുമെന്നും വിമർശനം ഉയരുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X